1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വി വി എസ്‌ ലക്ഷ്‌മണ്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
വി വി എസ്‌ ലക്ഷ്‌മണ്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഇന്ത്യയുടെ മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വി വി എസ്‌ ലക്ഷ്‌മണ്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു മുന്‍പ് സൂചന പക്ഷേ ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ലക്ഷ്മണ്‍ താന്‍ വിരമിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനോട് വിടപറയുന്ന മറ്റൊരു …
ഈഡനിലെ ഇതിഹാസം : വി വി എസ് ലക്ഷ്മണന്‍
ഈഡനിലെ ഇതിഹാസം : വി വി എസ് ലക്ഷ്മണന്‍
സംഗീത് ശേഖര്‍ ,ബഹറിന്‍ (തുടര്‍ച്ചയായ 15 ടെസ്റ്റ് വിജയങ്ങളുമായി സ്റ്റീവ് വോ നയിക്കുന്ന ഓസ്ട്രേലിയന്‍ ടീം ഇന്ത്യയിലെത്തുന്നു.അവസാനത്തെ കടമ്പയായ ഇന്ത്യയെ മറി കടക്കാന്‍ . ആദ്യ ടെസ്റ്റില്‍ മും ബെയില്‍ അവര്‍ അനായാസമായി ഇന്ത്യയെ തോല്പിച്ചു 16 ടെസ്റ്റ് വിജയങ്ങള്‍ എന്ന റെകോര്‍ ഡിനൊപ്പമെത്തുന്നു. തുടര്‍ ച്ചയായ ടെസ്റ്റ് വിജയങ്ങളുടെ ലോക റെകോര്‍ ഡ് സ്വന്തമാക്കാന്‍ …
ഒളിമ്പിക്‌സ് : ഇന്ന് ചെലവാക്കിയ പണത്തിന് നാളെ പ്രതിഫലം
ഒളിമ്പിക്‌സ് : ഇന്ന് ചെലവാക്കിയ പണത്തിന് നാളെ പ്രതിഫലം
ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്‌സിന് വേണ്ടി ഇന്ന് ചെലവഴിക്കുന്ന പണത്തിന് നാളെ പ്രതിഫലം ലഭിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. 2015 ല്‍ തുടങ്ങി 2021 വരെ രാജ്യ്ത്തിന്റെ വളര്‍ച്ചയില്‍ ഒളിമ്പിക്‌സ് നിര്‍ണ്ണായക സ്ഥാനം വഹിക്കുമെന്നാണ് വിദഗ്ദ്ധരുടെ പ്രവചനം. ഒളിമ്പിക്‌സ് നടക്കുന്ന സമയത്ത് മാത്രമല്ല അതിന് ശേഷവും രാജ്യത്തേക്ക് പണം കൊണ്ടുവരുന്നതില്‍ ഒളിമ്പിക്‌സ് മുഖ്യ പങ്ക് വഹിക്കുമെന്നാണ് വിദഗദ്ധരുടെ …
സുശീലിന്റെ മെഡല്‍ സാവിക്കുള്ള പിറന്നാള്‍ സമ്മാനം!
സുശീലിന്റെ മെഡല്‍ സാവിക്കുള്ള പിറന്നാള്‍ സമ്മാനം!
ലണ്ടന്‍ ഒളിമ്പിക്സ് ഗുസ്തിയില്‍ സുശീല്‍ കുമാര്‍ പൊരുതുമ്പോള്‍ പ്രാര്‍ത്ഥനകളും പ്രതീക്ഷകളുമായി ഭാര്യ സാവി അരികില്‍ തന്നെ ഉണ്ടായിരുന്നു. ജീന്‍സും ടീഷര്‍ട്ടും ധരിച്ച് എത്തിയ സാവിയുടെ മുഖത്ത് ഭാവങ്ങള്‍ മാറി മാറി വന്നു. എതിരാളിയെ മലര്‍ത്തിയടിച്ച് സുശീല്‍ മുന്നോട്ട് കുതിക്കുമ്പോള്‍ സാവി പുഞ്ചിരി തൂകി. സുശീല്‍ കുമാര്‍ നേടിയ വെള്ളി സാവിക്കുള്ള പിറന്നാള്‍ സമ്മാനമാണ്. ഓഗസ്റ്റ് 14-നാണ് …
റിയോയില്‍ തെളിയാന്‍ ലണ്ടനില്‍ തിരിയണഞ്ഞു
റിയോയില്‍ തെളിയാന്‍ ലണ്ടനില്‍ തിരിയണഞ്ഞു
മുപ്പതാമത്‌ ലോക കായിക മാമാങ്കത്തിന്‌ ലണ്ടനില്‍ തിരിയണഞ്ഞു; നാലു വര്‍ഷങ്ങള്‍ക്കു ശേഷം റിയോ ഡി ജനീറോയില്‍ കൂടുതല്‍ ഉജ്ജ്വലമായി തെളിയാനായി. ബ്രിട്ടന്റെ ആതിഥേയത്വത്തിന്റെ മധുരം നുണഞ്ഞ്‌ ലോകം പരസ്‌പരം മത്സരിച്ചാഘോഷിച്ച 17 നാളുകള്‍ അവസാനിച്ചപ്പോള്‍ ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ന്‌ പ്രത്യേകതകള്‍ ഏറെ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്‌ ന്യായമായും കാരണം തന്നുകൊണ്ടാണ്‌ ലണ്ടനില്‍ നിന്നും ഇന്ത്യന്‍ ഒളിംപിക്‌സ്‌ …
65 മെഡലുകള്‍, 114 ജേതാക്കള്‍, ടീം ജിബി കസറി
65 മെഡലുകള്‍, 114 ജേതാക്കള്‍, ടീം ജിബി കസറി
ലണ്ടന്‍ : 541 അംഗ ഒളിമ്പിക്‌സ് സംഘത്തില്‍ 114 പേരും മെഡല്‍ ജേതാക്കള്‍, ഒരു നൂറ്റാണ്ടിനിടയ്ക്ക് ബ്രിട്ടന്റെ കായികചരിത്രത്തില്‍ അവര്‍ പുതിയ അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ത്തു. അറുപത്ത് അഞ്ച് ഇനങ്ങളിലാണ് ബ്രിട്ടന്‍ മെഡലുകള്‍ നേടിയത്. 29 സ്വര്‍ണ്ണവും 17 വെളളിയും 19 വെങ്കലുവുമായി അവര്‍ മെഡല്‍പ്പട്ടികയില്‍ മൂന്നാമതെത്തുകയും ചെയ്തു. ഒരു നൂറ്റാണ്ടിനിടയ്ക്ക് ഇത്ര മികച്ച പ്രകടനം …
യുവി ട്വന്റി20 ലോകകപ്പ് ടീമില്‍
യുവി ട്വന്റി20 ലോകകപ്പ് ടീമില്‍
മുംബൈ: അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിംഗിനെ ഉള്‍പ്പെടുത്തി. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന ചികിത്സയിലായിരുന്ന യുവി കഴിഞ്ഞ ഒരുമാസമായി ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു. രോഗം പൂര്‍ണ്ണമായും മാറിയ ശേഷമാണ് യുവി ടീമിലേക്ക് മടങ്ങിയെത്തുന്നത്. 2011 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു യുവരാജ്. ടൂര്‍ണമെന്റിലെ …
ട്വന്റി20 ലോകകപ്പ്: രോഹിത് ശര്‍മയ്ക്ക് പകരം യുവരാജ്?
ട്വന്റി20 ലോകകപ്പ്: രോഹിത് ശര്‍മയ്ക്ക് പകരം യുവരാജ്?
സെപ്തംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിലൂടെ യുവരാജ് സിംഗ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയേക്കും എന്ന് സൂചന. ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയ്ക്ക് വിധേയനായ യുവി സുഖം‌പ്രാപിച്ചുകഴിഞ്ഞു. ഉടന്‍ ക്രീസില്‍ മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ യുവിയെ ഉള്‍പ്പെടുത്താനാണ് സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്. ഓഗസ്റ്റ് 10-ന് മുംബൈയില്‍ ആണ് ടീമിനെ പ്രഖ്യാപിക്കുക. …
ലണ്ടന്‍ ഒളിമ്പിക്സ്: ടിന്റു ലൂക്ക പുറത്ത്
ലണ്ടന്‍ ഒളിമ്പിക്സ്: ടിന്റു ലൂക്ക പുറത്ത്
ഒളിമ്പിക്സ് എണ്ണൂറ് മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക സെമി ഫൈനലില്‍ പുറത്തായി‌. രാത്രി 12.30 ഓടെ നടന്ന സെമിയില്‍ ആറാമതായാണ്‌ ടിന്റു ഫിനിഷ്‌ ചെയ്തത്‌. ഇതോടെ ഇന്ത്യയുടെ 800 മീറ്റര്‍ മെഡല്‍ പ്രതീക്ഷയും തകര്‍ന്നു. ആദ്യ ലാപ്പില്‍ നാലാം സ്ഥാനം നിലനിര്‍ത്തിയ ടിന്റു രണ്ടാം ലാപ്പില്‍ പിന്തള്ളപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ(1:57.67.) ഒന്നാം സ്ഥാനത്തെത്തി. …
ഇര്‍ഫാനെ കേരളം ദത്തെടുക്കും-മന്ത്രി ഗണേഷ്‌
ഇര്‍ഫാനെ കേരളം ദത്തെടുക്കും-മന്ത്രി ഗണേഷ്‌
ലണ്ടന്‍: ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം നടത്തിയ മലയാളി അത്‌ലറ്റ് കെ.ടി. ഇര്‍ഫാന് കേരള സര്‍ക്കാര്‍ ജോലി കൊടുക്കാന്‍ തയ്യാറാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കി. ‘ഇര്‍ഫാനു വേണ്ടി കേരള സര്‍ക്കാറിന് ചെയ്യാനാവുന്നതെല്ലാം ചെയ്യും. നല്ല ജോലി കൊടുക്കും. അദ്ദേഹത്തെ ദത്തെടുക്കും. നടത്തത്തില്‍ ലോകത്ത് ലഭ്യമാകുന്ന ഏറ്റവും മികച്ച പരിശീലകനെത്തന്നെ നല്‍കും. പരിശീലകനെ കേരളത്തിലേക്ക് വരുത്തുകയോ …