ഒളിമ്പിക്സിലെ മെഡലുകളുടെ എണ്ണത്തിൽ എക്കാലത്തെയും മികവ് നൽകി നാലാമതൊരു മെഡൽ ഉറപ്പിച്ച എം.സി. മേരികോം ഇന്ന് സെമിഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയിലെ മാത്രമല്ല, ആതിഥേയ രാഷ്ട്രത്തിലെയും ആതിഥേയർ ഇടിക്കൂട്ടിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. കാരണം സെമിയിൽ മേരി നേരിടുന്നത് ബ്രിട്ടന്റെ നിക്കോള ആധംസിനെയാണ്. ചരിത്രത്തിലാദ്യമായിഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ വനിതാ ബോക്സിംഗിൽ ഫൈനലിലെത്താൻ കഴിയണമെന്ന ആഗ്രഹത്തോടെയാണ് മേരികോം എന്ന 29 കാരി റിംഗിലേക്കിറങ്ങുന്നത്. …
ഡിസ്‌ക്കസ് ത്രോയില്‍ ഇന്ത്യയുടെ വികാസ് ഗൗഡയ്ക്ക് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 64.79 മീറ്ററാണ് ഫൈനലില്‍ വികാസ് എറിഞ്ഞ ദൂരം. ഒളിമ്പിക്‌സിന്റെ ഡിസ്‌ക്കസ് ത്രോയില്‍ ഒരു ഇന്ത്യന്‍ താരം കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമാണെങ്കിലും യോഗ്യതാറൗണ്ടിലെ പ്രകടനം ആവര്‍ത്തിക്കാനാവാത്തതിന്റെ സങ്കടം വികാസിനെ വിട്ടൊഴിയില്ല. 65.70 മീറ്റര്‍ എറിഞ്ഞാണ് വികാസ് ഫൈനലിന് യോഗ്യത നേടിയത്. 66.28 മീറ്ററാണ് …
ലണ്ടന്‍: ഒളിംപിക്‌സ് ട്രിപ്പിള്‍ ജംപില്‍ മലയാളി താരം രഞ്ജിത്ത് മഹേശ്വരി ഫൈനല്‍ കാണാതെ പുറത്തായി. പ്രാഥമിക റൗണ്ടിലെ മൂന്ന് ചാട്ടവും ഫൗളായാണ് രഞ്ജിത്ത് പുറത്തായത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവാണ് രഞ്ജിത്ത്. ബീജിംഗ് ഒളിംപിക്‌സില്‍ മത്സരിച്ചിരുന്നെങ്കിലും ഫൈനലിലെത്താന്‍ രഞ്ജിത്തിന് കഴിഞ്ഞിരുന്നില്ല.
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 39റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക മത്സരം അവസാനിക്കാന്‍ 2 ഓവര്‍ ശേഷിക്കെ ഓള്‍ ഔട്ടായി. 31 റണ്‍സെടുത്ത മാത്യൂസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. തിരിമനൈ(20), ജയവര്‍ധന(26), മെന്‍ഡിസ്(11) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. ദില്‍ഷന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ശ്രീലങ്കയുടെ മൂന്ന് മുന്‍നിരവിക്കറ്റുകള്‍ പിഴുത …
ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ വീജേന്ദര്‍ സിങ് മെഡലൊന്നുമില്ലാതെ ലണ്ടനില്‍ നിന്നു മടങ്ങും. പുരുഷന്മാരുടെ 75 കിലോ മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ പോരാട്ടത്തിനിറങ്ങിയ വിജേന്ദര്‍ ഉസ്‌ബെക് താരം അബ്ബോസ് അറ്റോയ്ക്ക് മുന്നില്‍ മുട്ടുമടക്കി. എക്‌സല്‍ അരീനയില്‍ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടം 13-17 എന്ന സ്‌കോറിലാണ് അവസാനിച്ചത്. പ്രതിരോധശൈലിയില്‍ കളിക്കാറുള്ള വിജേന്ദര്‍ ആദ്യത്തെ രണ്ടു റൗണ്ടുകളില്‍ എതിരാളിയെ …
അത്ലറ്റിക്സിലെ ഇന്ത്യയുടെ ഏറ്റവും പ്രധാന മെഡല്‍ പ്രതീക്ഷയായ ഡിസ്കസ് ത്രോ താരം വികാസ് ഗൗഡയും ബോക്സിങ് ക്വാര്‍ട്ടറില്‍ വിജേന്ദര്‍ സിങ്ങും ഇന്ന് കളത്തില്‍. വെങ്കല മെഡല്‍ വിജയി ഗഗന്‍ നാരംഗും ഇന്നിറങ്ങും. അത്ലറ്റിക്സ് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന യോഗ്യതാ റൗണ്ടില്‍ നിന്ന് മികച്ച പ്രകടനത്തിലൂടെ നാളെ നടക്കുന്ന ഫൈനലില്‍ ഇടംകണ്ടെത്തുകയാണ് വികാസിന്‍റെ ലക്ഷ്യം. 66. 28 …
ലണ്ടന്‍ ഒളിംപിക്‌സിലെ വേഗതയുടെ റാണിയെന്ന ബഹുമതി ഷെല്ലി ആന്‍ ഫ്രേസറിന് തന്നെ. പുലര്‍ച്ചെ 2.30ന് നടന്ന 100 മീറ്റര്‍ ഫൈനലില്‍ നിലവിലുള്ള ജേതാവ് കൂടിയായ ജമൈക്കയുടെ ഷെല്ലി 10.75 സെക്കന്‍ഡില്‍ നൂറു മീറ്റര്‍ ഫിനിഷ് ചെയ്താണ് ഷെല്ലി നേട്ടം കരസ്ഥമാക്കിയത്. അമേരിക്കയുടെ കാര്‍മെലിത്ത ജെറ്റര്‍ 10.78 സെക്കന്‍ഡില്‍ വെള്ളിയും ജമൈക്കയുടെ തന്നെ വെറോണിക്ക കാംബല്‍ ബ്രൗണ്‍ …
ലണ്ടന്‍: കാത്തിരുന്ന പോരാട്ടത്തില്‍ വേഗച്ചിറകേറി ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ഒരിക്കല്‍കൂടി ലോകം കീഴടക്കി. 9.63 സെക്കന്‍ഡില്‍ എതിരാളികളെ നിഷ്‌പ്രഭരാക്കി ബോള്‍ട്ട് അവസാന വര കടന്നു. ബെയ്ജിങ്ങില്‍ നാലു വര്‍ഷം മുന്‍പ് താന്‍ തന്നെ കുറിച്ച 9.69 സെക്കന്‍ഡാണ് ബോള്‍ട്ട് ഇക്കുറി തിരുത്തിയെഴുതിയത്. ഈ സീസണില്‍ ബോള്‍ട്ട് ഓടിയ ഏറ്റവും മികച്ച സമയം 9.76 സെക്കന്‍ഡായിരുന്നു. ബെയ്‌ജിഗില്‍ …
നീന്തല്‍ക്കുളത്തിലെ രാജകുമാരന്‍ ഒടുവില്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നു. ലണ്ടന്‍ ഒളിംപിക്‌സിന് ശേഷം താന്‍ പൂര്‍ണമായും നീന്തല്‍ക്കുളത്തോട് വിടപറയുമെന്ന് ഫെല്‍പ്‌സ് പറയുമ്പോള്‍ അത് കായികപ്രേമികള്‍ക്ക് അത്രപെട്ടെന്ന് ഉള്‍ക്കൊള്ളാനാകില്ല. കാരണം ലോകകായികചരിത്രത്തില്‍ നീന്തല്‍ക്കുളത്തില്‍ ഇത്രമേല്‍ തിളങ്ങിയൊരു താരമുണ്ടായിട്ടില്ല. മൂന്ന് ഒളിംപിക്‌സില്‍ തുടര്‍ച്ചയായി പങ്കെടുത്ത് ഒളിംപിക്‌സില്‍ ഒരുപക്ഷെ ആര്‍ക്കും എത്തിപിടിക്കാന്‍ പറ്റാത്ത റെക്കോര്‍ഡുകള്‍ കുറിച്ചാണ് ഫെല്‍പ്‌സിന്റെ മടക്കം. ലണ്ടന്‍ …
ലണ്ടന്‍: ഒളിംപിക്‌സില്‍ 51 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മേരി കോം ക്വാര്‍ട്ടറില്‍. പോളണ്ടിന്റെ കരോലിന മിച്ചല്‍സൂക്കിനെയാണ് ‘മാഗ്നിഫിഷ്യന്റ്’ മേരി ഇടിച്ചിട്ടത്. സ്‌കോര്‍ 19-14. മണിപ്പൂരുകാരിയായ മേരി കോം അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുണ്ട്.