കഴിഞ്ഞ ബീജിംഗ് ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാവിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ ദേവേന്ദ്രോ ബോക്സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗം ലൈറ്റ് ഫൈ്ലവെയ്റ്റില്‍ മംഗോളിയയുടെ സെര്‍ദാംബ പുരെവ്ദോര്‍ജിനെയാണ് ദേവേന്ദ്രോ അട്ടിമറിച്ചത് (16-11). ഒന്നാം റൗണ്ടില്‍ ഹോണ്ടുറാസിന്റെ തെഗുചിഗാല്‍പയെ അക്ഷരാര്‍ഥത്തില്‍ ഇടിച്ചുനിലത്തിട്ട അതേ ആക്രമണാത്മകശൈലി തന്നെയായിരുന്നു പ്രീക്വാര്‍ട്ടറിലും ദേവേന്ദ്രോ അവലംബിച്ചത്. ചുവപ്പ് കോര്‍ണറില്‍ ഒരിക്കല്‍പ്പോലും പ്രതിരോധത്തിലേക്ക് …
ലണ്ടന്‍: ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം. വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സെയ്‌ന നെഹ്‌വാളാണ് മൂന്നാം സ്ഥാനത്തെത്തിയത്. പരിക്കിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള സിന്‍ വാങ് പിന്‍മാറിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ഗെയിം 18-21ന് കൈവിട്ട സെയ്‌നയ്ക്ക് എതിരാളിയുടെ പരിക്ക് അനുഗ്രഹമാകുകയായിരുന്നു. ഇതിനു മുമ്പ് രണ്ടു താരങ്ങളും ആറു …
ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി. ഒളിമ്പിക്‌സ് ബാഡ്മിന്റന്‍ സെമിയില്‍ ഇന്ത്യയുടെ സൈന നെഹ് വാളിന് തോല്‍വി. ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരമായ യിഹാന്‍ വാങ്ങിനോട് ഏകപക്ഷീയമായ ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. സ്‌കോര്‍ : 13-21, 13-21. മുന്‍നിര താരങ്ങളില്‍ സൈനയ്ക്ക് കീഴടക്കാനാകാത്ത ഏകതാരം യിഹാന്‍ വാങ് ആണ്. സെമിയില്‍ തോറ്റെങ്കിലും സൈനയുടെ മെഡല്‍ …
ട്രാക്കിലും ഫീല്‍ഡിലും തീപ്പൊരു പാറിച്ചുകൊണ്ട് ഒളിംപിക്‌സിലെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാവും. ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ മത്സരം ഞായറാഴ്ചയാണ്. ജമൈക്കയില്‍ നിന്നുള്ള ഉസൈന്‍ ബോള്‍ട്ടും യൊഹാന്‍ ബ്ലെയ്ക്കും തമ്മിലായിരിക്കും പ്രധാനമത്സരം. ബോള്‍ട്ട് നിലവിലുള്ള ലോകറെക്കോഡിനുടയും നിലവിലുള്ള ചാംപ്യനുമാണ്. മുന്‍ ലോകചാംപ്യന്‍ അസഫാ പവല്‍, അമേരിക്കയില്‍ നിന്നുള്ള ടൈസണ്‍ ഗേ, ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, ഫ്രാന്‍സില്‍ നിന്നുള്ള …
ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് മോചിതനായ യുവരാജ് സിംഗിന്‍റെ എട്ടുമാസത്തെ കഠിന പരിശീലനത്തിന് ശേഷമുള്ള ആദ്യ പ്രാക്ടീസ് മത്സരം ബാംഗ്ലൂരില്‍ നടന്നു. മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച്ചവച്ച യുവി 70 പന്തുകള്‍ നേരിട്ട് 47 റണ്‍സ് എടുക്കുകയും അഞ്ച് ഓവര്‍ പന്തെറിയുകയും ചെയ്തു. ഇതിനുപുറമെ 30 ഓവര്‍ ഫീല്‍ഡ് ചെയ്യാനും അദ്ദേഹം മടിച്ചില്ല. തലയില്‍ ബാധിച്ച അപൂര്‍വ …
ചരിത്രമുഹൂര്‍ത്തങ്ങളേറെക്കണ്ട വെംബ്ളി അറീനയുടെ അകത്തളത്ത് സൈന നെഹ്വാള്‍ എന്ന ഇന്ത്യന്‍ വീരാംഗന പുതിയ വിജയകഥയെഴുതി. ഡെന്മാര്‍ക്കിന്‍െറ അഞ്ചാം സീഡായ ടിനെ ബോനിനെതിരെ അനിതരസാധാരണമായ പോരാട്ടവീര്യം പുറത്തെടുത്താണ് ഇന്ത്യയുടെ നാലാം സീഡുകാരി ചരിത്രനേട്ടം കൊയ്തത്. 21-15, 22-20ന് ജയിച്ചുകയറിയപ്പോള്‍ ഒളിമ്പിക്സ് ചരിത്രത്തില്‍ നടാടെ ഒരിന്ത്യന്‍ താരം സെമിഫൈനലില്‍ ഇടമുറപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ചൈനയുടെ ടോപ് സീഡും …
ലണ്ടന്‍ : കാത്ത് കാത്ത് ഇരുന്ന ആ സ്വര്‍ണ്ണ മെഡല്‍ ഇന്നലെ ബ്രിട്ടീഷ് ക്യാമ്പിലെത്തി. ഇന്നലത്തെ മത്സരത്തില്‍ രണ്ട് സ്വര്‍ണ്ണമാണ് ബ്രിട്ടന്‍ നേടിയത്. ഇതുവരെ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെളളിയും നാ്‌ല് വെങ്കലവുമായി മൊത്തം ഒന്‍പത് മെഡലുകളോടെ മെഡല്‍പ്പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ബ്രിട്ടന്റെ സ്ഥാനം. റോവിങ്ങ് (ഡബ്ബിള്‍സ്) ഹെലന്‍ ഗ്ലോവറും ഹെതര്‍ സ്റ്റാനിംഗും, സൈക്ലിംഗില്‍ ബ്രാഡ്‌ലി …
ലണ്ടന്‍ : ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ ഒത്തുകളി നടന്നതായി വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് എട്ടു താരങ്ങളെ അയോഗ്യരാക്കി. വനിതാ ഡബിള്‍സിലെ നാല് ടീമുകളെയാണ് അയോഗ്യരാക്കിയത്. ചൈന, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ക്കെതിരേയാണ് നടപടി വന്നിരിക്കുന്നത്. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷനാണ് താരങ്ങളെ അയോഗ്യരാക്കി കൊണ്ടുളള നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഫെഡറേഷന്‍ ഖേദം പ്രകടിപ്പിച്ചു. …
ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളില്‍ ഓരോരുത്തരായി കൊഴിഞ്ഞു പോകുന്നതിനിടയില്‍ പ്രതീക്ഷയുടെ നാളം ബാക്കി വെച്ചു കൊണ്ട് പി കശ്യപ് മുന്നോട്ട്. ബാഡ്‌മിന്റണ്‍ സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടര്‍ എന്ന കടമ്പ കടന്ന് കശ്യപ് ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നു. ഒരു ഫൈനല്‍ മത്സരത്തിനെ ഓര്‍മ്മിപ്പിക്കും വിധം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയുടെ നിലുക കരുണരത്‌നയെ പരാജയപ്പെടുത്തിയാണ് കശ്യപ് ക്വാര്‍ട്ടറില്‍ …
ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷക്ക് വീണ്ടും തീരിച്ചടി. അമ്പെയ്ത്ത് വ്യക്തിഗത ഇനത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപികാ കുമാരി പുറത്തായതോടെ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷ അസ്തമിച്ചു. ബ്രിട്ടന്റെ ആമി ഒലിവറാണ് ദീപികാ കുമാരിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒന്നാം നമ്പര്‍ താരത്തിന്റെ ഫോം പുറത്തെടുക്കാന്‍ ദീപിക്കായില്ല. നേരത്തേ അമ്പെയ്ത്ത് ടീമിനത്തിലും …