സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് 100 ദിന കൗണ്ട് ഡൗൺ പരിപാടികൾക്ക് പ്രധാന ഷോപ്പിങ് മാളുകളിൽ തുടക്കം. 3 ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ആരാധകരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ഉദ്ഘാടന മത്സരം കാണാനുള്ള ടിക്കറ്റ് നേടാം. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണു സംഘാടകർ. ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വിൻഡോം, മാൾ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ബാഡ്മിന്റണ്‍ താരം പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയാണ് സിന്ധു അഭിമാനമായത്. ഫൈനലില്‍ കാനഡയുടെ മിഷെല്ലെ ലിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുളള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-15, 21-13 കോമണ്‍വെല്‍ത്ത് ഗെയിംസിലെ താരത്തിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്. 2014-ല്‍ വെങ്കലവും 2018-ല്‍ വെളളിയും …
സ്വന്തം ലേഖകൻ: കോമൺവെൽത്ത് ഗെയിംസിൽ ഗോദയിൽ നിന്നുള്ള മെഡൽവാരൽ തുടർന്ന് ഇന്ത്യ. 9 സ്വർണ്ണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണുള്ളത്. ഗുസ്തിയിൽ ഇന്നലെ മാത്രം മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ ഇന്ത്യൻ നിരയിൽ ഇന്ന് ആറ് പേരാണ് മെഡൽ ഉറപ്പിച്ച പോരാട്ടത്തിനിറങ്ങുന്നത്. മെഡൽവേട്ടയിൽ 50 സ്വർണ്ണമടക്കം 140 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മുന്നിൽ. 47 …
സ്വന്തം ലേഖകൻ: പുരുഷ ലോങ് ജമ്പിൽ വെള്ളി മെഡലുമായി ഇന്ത്യയുടെ മലയാളി താരം എം. ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസ് അരങ്ങേറ്റം ഉജ്വലമാക്കി. ഫൈനൽ റൗണ്ടിലെ രണ്ടാം ഊഴത്തിൽ ചാടിയ 8.08 മീറ്ററിന്റെ മികവിലാണ് മെഡൽ. രണ്ടാം സെറ്റിൽത്തന്നെ 8.08 മീറ്ററിലെത്തിയ ബഹാമസിന്റെ ലക്വാൻ നയേൺ സ്വർണവും 8.06 മീറ്ററുമായി ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വ്യൂറൻ വെങ്കലവും …
സ്വന്തം ലേഖകൻ: ലോകകപ്പ് മത്സരങ്ങള്‍ക്കായി ടിക്കറ്റ് ലഭിച്ചവര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ കളി കണികാണാന്‍ സാധിക്കില്ലെങ്കില്‍ ആ ടിക്കറ്റുകള്‍ ഇപ്പോള്‍ പുനര്‍വില്‍പ്പന ചെയ്യാം. ഇതിനുള്ള വിന്‍ഡോ ഫിഫ ടിക്കറ്റ് പോര്‍ട്ടലില്‍ ആക്ടീവായി. വില്‍പ്പനക്കാരില്‍ നിന്നും വാങ്ങുന്നയാളില്‍ നിന്നും ഫിഫ ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. റാന്‍ഡം നറുക്കെടുപ്പ് വഴിയും നേരിട്ടോ ലോകകപ്പ് ടിക്കറ്റ് ലഭിച്ചവര്‍ക്ക് കളി കാണാന്‍ സാധിക്കില്ലെങ്കില്‍ …
സ്വന്തം ലേഖകൻ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. ഭാരോദ്വഹനത്തിൽ ഇന്ത്യയ്‌ക്ക് മൂന്നാം സ്വർണം ലഭിച്ചു. 313 കിലോ ഭാരം ഉയർത്തിയ അചിന്ത സിയോളിക്കാണ് സ്വർണം. 73 കിലോ ഗ്രാം വിഭാഗത്തിലാണ് അചിന്തയുടെ സ്വർണവേട്ട. ഈ നേട്ടത്തോടെ ഇന്ത്യയ്‌ക്ക് ഇതുവരെ ആറ് മെഡലുകൾ ലഭിച്ചു. സ്‌നാച്ചിൽ 137 കിലോ ഗ്രാം ഉയർത്തിയ അചിന്ത രണ്ടാം ശ്രമത്തിൽ …
സ്വന്തം ലേഖകൻ: 2022 കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ സങ്കേത് സാഗറാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയത്. 55 കിലോഗ്രാം വിഭാഗത്തില്‍ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് സാഗര്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. പരുക്കിനോട് പടവെട്ടിയാണ് സങ്കേത് സാഗർ രാജ്യത്തിനായി മെഡല്‍ നേടിയത്. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ …
സ്വന്തം ലേഖകൻ: ഫിഫ വളണ്ടിയര്‍ പോര്‍ട്ടലില്‍ ഇതുവരെ അപേക്ഷിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍. ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് രജിസ്ട്രേഷന്‍ ഗണ്യമായി കൂടി. വളണ്ടിയര്‍ അപേക്ഷക്കുള്ള സമയ പരിധി മറ്റന്നാള്‍ അവസാനിക്കും. 2020 ഡിസംബറിലാണ് ഫിഫ വളണ്ടിയര്‍ പോര്‍ട്ടല്‍ പുനരാരംഭിച്ചത്. 2021 ഒക്ടോബർ വരെ ഒരു ലക്ഷം മാത്രമുണ്ടായിരുന്ന വളണ്ടിയർ രജിസ്ട്രേഷൻ അതിന് ശേഷമാണ് കുതിച്ചുയര്‍ന്നത്. ഖത്തറിൽ …
സ്വന്തം ലേഖകൻ: 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബര്‍മിങാമില്‍ വര്‍ണാഭമായ തുടക്കം. ബര്‍മിങാമിന്റെ ചരിത്രത്തെ വിളിച്ചറിയിക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. 215 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു ദേശീയപതാകയേന്തി മാര്‍ച്ച് പാസ്റ്റില്‍ നയിച്ചു. സംഗീതവും, കരിമരുന്ന് പ്രയോഗവും നൃത്തവുമായി ഉഗ്രന്‍ ചടങ്ങാണ് ബര്‍മിങാമിലെ ഗെയിംസിന് തുടക്കമേകി സംഘടിപ്പിച്ചത്. ടോക്യോ ഒളിമ്പിക്‌സ് …
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിന്റെ വൊളന്റിയർ റജിസ്‌ട്രേഷന്റെ സമയപരിധി ഈ മാസം 31ന് അവസാനിക്കും. ഫിഫ ലോകകപ്പിന്റെ നൂറു ദിന കൗണ്ട് ഡൗണിന് തുടക്കമാകുന്ന ഓഗസ്റ്റ് 13നകം വൊളന്റിയർമാരുടെ ഇന്റർവ്യൂകളും പൂർത്തിയാകും. 20,000 വൊളന്റിയർമാരെയാണ് ഖത്തർ ലോകകപ്പിനായി തിരഞ്ഞെടുക്കുന്നത്. 45 പ്രവർത്തന മേഖലകളിലായി 30 വ്യത്യസ്ത റോളുകളാണ് വൊളന്റിയർമാർക്ക് ലഭിക്കുക. സ്‌റ്റേഡിയങ്ങൾ. ഹോട്ടലുകൾ, ഫാൻ …