ലോകകായികമാമാങ്കത്തിന് വെള്ളിയാഴ്ച തിരിതെളിയും. 120 രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളെ സാക്ഷിനിര്‍ത്തി എലിസബത്ത് രാജ്ഞിയാണ് മഹാമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുക. യു കെ സമയം രാത്രി ഒന്‍പതു മണി (ഇന്ത്യന്‍ സമയം രാത്രി ഒന്നര) മുതലാണ് 30ാം ഒളിംപിക്‌സ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുക. ഹോളിവുഡ് സംവിധായകന്‍ ഡാനി ബോയല്‍ ഒരുക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ഏന്തൊക്കെ ഇനങ്ങളുണ്ടെന്നത് ലോകം ആകാംഷയോടെ …
ടീം ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവിന് ഏര്‍പ്പെടുത്തിയ അഞ്ച് വര്‍ഷത്തെ വിലക്ക് ബിസിസിഐ പിന്‍വലിച്ചു. വിമത ലീഗായ ഐസിഎല്ലുമായി യാതൊരു ബന്ധവുമില്ലെന്ന് കപില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ വിലക്ക് പിന്‍വലിച്ചത്. വിലക്ക് പിന്‍വലിച്ചതിനാല്‍ കപിലിന് ബിസിസിഐയുടെ ഉപഹാരമായ ഒരു കോടി രൂപയും പ്രതിമാസ പെന്‍ഷനും ലഭിക്കും. സീ ടി വിയുടെ ആഭിമുഖ്യത്തില്‍ 2007ല്‍ ആരംഭിച്ച …
ഹംബന്‍ടോട്ട : ഇന്ത്യാ – ശ്രീലങ്കാ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ കനത്ത തോല്‍വി. 33.3 ഓവറില്‍ 138 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായപ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക 19.5 ഓവറില്‍ 139 റണ്‍സെടുത്ത് വിജയം കൈവരിച്ചു. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. ബാറ്റിങ്ങ് തകര്‍ച്ചയും അച്ചടക്കമില്ലാത്ത ബൗളിങ്ങുമാണ് …
ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കും. ആദ്യമത്സരത്തില്‍ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. തുടര്‍ച്ചയായ രണ്ടാം വിജയമാണ് ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ സെവാഗിന്റെയും വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും ഉജ്ജ്വല പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ നിന്ന് നാല് സെഞ്ച്വറി നേടിയ കോഹ്ലി …
ഒളിമ്പിക്സ് വില്ലേജില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ന്നു. ടീമിന്റെ ഡെപ്യൂട്ടി ചെഫ് ഡെ മിഷന്‍ ബ്രിഗേഡിയര്‍ പി.കെ. മുരളീധരന്‍ രാജയാണ് വില്ലേജില്‍ ദേശീയ പതാക ഉയര്‍ത്തിയത്. ഇന്ത്യന്‍ ടീമിന്റെ സംഘത്തലവനായ അജിത്പാല്‍സിങ്ങായിരുന്നു പതാക ഉയര്‍ത്തേണ്ടത്. എന്നാല്‍ അദ്ദേഹത്തിന് എത്തിച്ചേരാന്‍ കഴിയാതിരുന്നതോടെയാണ് പി.കെ. മുരളീധരന്‍ രാജക്ക് പതാക ഉയര്‍ത്താനുള്ള നിയോഗമുണ്ടായത്. ഗെയിംസ് വില്ലേജ് മേയര്‍ ചാള്‍സ് അലന്‍ …
നാലുമാസത്തെ ദൈര്‍ഘ്യമേറിയ ഇടവേളക്കു ശേഷം കളത്തിലിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ ജയത്തോടെ പുതുസീസണ്‍ തുടക്കം. ലങ്കക്കെതിരെ തുടര്‍ച്ചയായി മൂന്നാം സെഞ്ച്വറി നേടിയ ഉപനായകന്‍ വിരാട് കോഹ്ലിയുടെ (106) മിന്നുന്ന ബാറ്റിങ് മികവിലാണ് ഇന്ത്യ 21 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം സ്വന്താമക്കിയത്.വീരേന്ദര്‍ സെവാഗിന്‍െറ മികച്ച ഇന്നിങ്സും (97 പന്തില്‍ 96) ലങ്കയില്‍ കണ്ടു. സുരേഷ് റെയ്ന (50), എം.എസ്. …
സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. പട്ടികയില്‍ യുവരാജ് സിങ്ങും ഹര്‍ഭജന്‍ സിങ്ങും ഇടംപിടിച്ചു. അമേരിക്കയില്‍ കാന്‍സര്‍ രോഗ ചികിത്സയ്ക്ക് വിധേയനായ ശേഷം തിരിച്ചെത്തിയ യുവി ട്വന്റി- 20 മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്. ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെയാണ് പട്ടിക പ്രഖ്യാപിച്ചത്. ഓള്‍ റൗണ്ടര്‍ മന്‍ദീപ് സിംഗ്, വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ നമന്‍ …
ബെയ്ജിങ്ങില്‍ ഇന്ത്യക്ക് സുവര്‍ണ മുദ്ര സമ്മാനിച്ച അഭിനവ് ബിന്ദ്ര പ്രതീക്ഷയോടെ ലണ്ടന്‍ ഒളിമ്പിക് ഗ്രാമത്തിലേക്ക് വലതുകാല്‍വെച്ച് കയറി. ഇന്ത്യയുടെ ഒളിമ്പിക് ടീമിലെ ആദ്യസംഘമാണ് ചൊവ്വാഴ്ച ഒളിമ്പിക് ഗ്രാമത്തിലെത്തിയത്. പത്തംഗ അമ്പെയ്ത്ത് ടീമും നാലംഗ ഭാരോദ്വാഹക സംഘവുമാണ് ആദ്യം ഗ്രാമത്തിലെത്തിയത്. പിന്നാലെയാണ് ബിന്ദ്ര ഇവരോടൊപ്പം ചേര്‍ന്നത്. ഗ്രാമത്തിലെത്തിയ ഇന്ത്യന്‍ സംഘം താമസം ശരിയാക്കിയശേഷം പരിശീലനത്തിലേക്ക് തിരിയുമെന്ന് ഇന്ത്യന്‍ …
കോമണ്‍ വെല്‍ത്ത് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട സുരേഷ് കല്‍മാഡിയെ ഇന്ത്യന്‍ ഒളിംപിക്‌സ് സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് അത്‌ലറ്റുകള്‍. ഇക്കാര്യം കാണിച്ച് ഒളിംപിക് സംഘത്തില്‍ ഉള്‍പ്പെട്ട അത്‌ലറ്റുകള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് കത്തയച്ചു. നേരത്തെ സുരേഷ് കല്‍മാഡിയെ ഒളിംപിക് സംഘത്തില്‍ ഉല്‍പ്പെടുത്തിയതിനെതിരെ കായികമന്ത്രി അജയ് മാക്കന്‍ രംഗത്ത് വന്നിരുന്നു. സുരേഷ് കല്‍മാഡിക്ക് ഒളിംപിക്‌സിന് പോകാന്‍ യോഗ്യതയില്ലെന്നും ഒളിംപിക്‌സിന് അയക്കില്ലെന്നും അജയ് …
ഒളിംപിക്‌സില്‍ ഇന്ത്യ കൂടുതല്‍ മെഡല്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കായികരംഗത്തെ സൂപ്പര്‍ പവറായി ഇന്ത്യ മാറും. ചെസില്‍ നിരവധി ജൂനിയര്‍ താരങ്ങള്‍ വളര്‍ന്ന് വരുന്നുണ്ട്. അവര്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ ചെസ്സില്‍ ഇന്ത്യയെ പിറകിലാക്കാന്‍ മറ്റു രാജ്യങ്ങള്‍ക്ക് കഴിയില്ല. ചെസ് സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും …