1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യ-പാക് പരമ്പരയ്ക്ക് സമ്മിശ്ര പ്രതികരണം
ഇന്ത്യ-പാക് പരമ്പരയ്ക്ക് സമ്മിശ്ര പ്രതികരണം
ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് സമ്മിശ്ര പ്രതികരണം. മുംബൈ ഭീകരാക്രമണവും അതിനുപിന്നാലെ വന്ന പാക് ബന്ധം വെളിവാക്കുന്ന വെളിപ്പെടുത്തലുമല്ലാം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധത്തില്‍ വരുത്തിയ വിള്ളല്‍ ക്രിക്കറ്റിനേയും സാരമായി തന്നെ ബാധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖര്‍ അടക്കമുള്ള താരങ്ങള്‍ പാക് സന്ദര്‍ശനത്തെ സന്തോഷപൂര്‍വ്വം വരവേറ്റപ്പോള്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ ഗവാസ്‌കര്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ഒരു …
ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നു
ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നു. ഏകദിനമത്സരങ്ങള്‍ക്കായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് ബി സി സി ഐ അറിയിച്ചു. മൂന്ന് ഏകദിന മത്സരങ്ങളാകും പരമ്പരയിലുണ്ടാകുക. 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്. 2011ലെ ലോകകപ്പിലും ഏഷ്യകപ്പിലുമാണ് അവസാനമായി ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അടുത്തിടെ നിടന്ന ഇന്ത്യ-പാക് വിദേശകാര്യമന്ത്രാലയങ്ങള്‍ …
ഒളിമ്പിക്‌സ് സ്വര്‍ണം അന്ത്യാഭിലാഷം: മില്‍ഖാസിംഗ്
ഒളിമ്പിക്‌സ് സ്വര്‍ണം അന്ത്യാഭിലാഷം: മില്‍ഖാസിംഗ്
ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യ സ്വര്‍ണം നേടുന്നതാണ് തന്റെ അന്ത്യാഭിലാഷമെന്ന് എക്കാലത്തെയും മികച്ച ഇന്ത്യന്‍ അത്‌ലറ്റ് മില്‍ഖാസിംഗ്. 1960 റോം ഒളിമ്പിക്‌സില്‍ തനിക്ക് നേടാനാകാഞ്ഞത് മരിക്കും മുമ്പ് ഒരു ഇന്ത്യന്‍ താരത്തിലൂടെ തിരിച്ചുപിടിക്കണം. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ നിലവിലെ അവസ്ഥയില്‍ ഇത് ദുരാഗ്രഹമാണെന്ന് അറിയാമെന്നും എങ്കിലും ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യ മെഡല്‍ നേടുന്നത് കാണാന്‍ താന്‍ തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് …
ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു
ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയ്ക്ക് സ്ഥാന ചലനം. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണത്തെ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. പുതിയ റാങ്കിംഗ് അനുസരിച്ച് ഓസ്‌ട്രേലിയ രണ്ടാമതും ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്. എന്നാല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം റാങ്ക് ലഭിക്കും. പാകിസ്താന്‍ ഇന്ത്യയെ പിന്തള്ളി നാലാമതെത്തി.
കുവൈത്തിനു മുന്നില്‍ ഒളിംപിക്‌സ് കവാടം തുറക്കുന്നു
കുവൈത്തിനു മുന്നില്‍ ഒളിംപിക്‌സ് കവാടം തുറക്കുന്നു
ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിന് കുവൈത്തിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി പിന്‍വലിച്ചു. കായിക നിയമങ്ങള്‍ അന്താരാഷ്ട്രനിലവാരം പുലര്‍ത്തുന്നില്ലെന്ന് ചൂണ്ടികാണിച്ച് 2010 ല്‍ കുവൈത്തിനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ഐഒസി പിന്‍വലിച്ചത്. ഇതോടെ സ്വന്തം രാജ്യത്തിന്റെ പതാകയേന്തി ലണ്ടന്‍ ഒളിംപിക്‌സിലെത്താന്‍ കഴിയുന്നതിന്റെ അഭിമാനത്തിലാണ് യോഗ്യത നേടിയ കുവൈത്തിലെ കായിക താരങ്ങള്‍. ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കുവൈത്ത് …
ഒളിമ്പിക്‌സില്‍ സുശീല്‍ കുമാര്‍ ഇന്ത്യന്‍ പതാകയേന്തും
ഒളിമ്പിക്‌സില്‍ സുശീല്‍ കുമാര്‍ ഇന്ത്യന്‍ പതാകയേന്തും
ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗുസ്തിതാരം സുശീല്‍ കുമാര്‍ ഇന്ത്യന്‍ പതാകയേന്തും. ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അന്തിമ തീരുമാനമെടുത്തത്. നേരത്തേ ബീജിംഗ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവും ഷൂട്ടിംഗ് താരവുമായ അഭിനവ് ബിന്ദ്ര പതാകയേന്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആറ് മണിക്കൂറോളം പതാകയേന്തുന്നത് ഷോള്‍ഡറുകളെ ബാധിക്കുമെന്ന കാരണം പറഞ്ഞ് ബിന്ദ്ര ഒഴിവാകുകയായിരുന്നു. ഈ സാഹചര്യത്തില്‍ ടെന്നീസ് താരം …
മാക്കന്‍ രാജിവെക്കണം -കല്‍മാഡി
മാക്കന്‍ രാജിവെക്കണം -കല്‍മാഡി
കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ അപവാദം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം രാജിവെക്കണമെന്നും സുരേഷ് കല്‍മാഡി. ‘കോടതി വിധിക്കെതിരായിട്ടുള്ള അജയ് മാക്കന്റെ പ്രതികരണം അനുചിതമാണ്. കായിക മന്ത്രിക്ക് ചേര്‍ന്നതല്ല അദ്ദേഹത്തിന്റെ നിലപാട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. സ്പോര്‍ട്സ് ഫെഡറേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തനാണ് മാക്കന്റെ ശ്രമം. ഗ്രൂപ്പിസം സൃഷ്ടിക്കുന്നത് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നവരുടെ പ്രകടനത്തെ ബാധിക്കും’. …
ബ്രെറ്റ് ലീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ബ്രെറ്റ് ലീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റിലും, ട്വന്റി-20 ടൂര്‍ണ്ണമെന്റുകളിലും തുടര്‍ന്നും കളിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ലീ 2010-ല്‍ വിരമിച്ചിരുന്നു. 13 വര്‍ഷത്തെ കരിയറിനിടെ ടെസ്റ്റില്‍ 310-ഉം ഏകദിനത്തില്‍ 380-ഉം വിക്കറ്റുകള്‍ ലീ സ്വന്തമാക്കിയിട്ടുണ്ട്. 1999-ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ലീ അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തില്‍ 2000-ത്തില്‍ പാകിസ്താന് …
ഒളിംപിക് ടീമിലില്ലാത്തതില്‍ നിരാശ: ബെക്കാം
ഒളിംപിക് ടീമിലില്ലാത്തതില്‍ നിരാശ: ബെക്കാം
സ്വന്തം നാട്ടില്‍ വിശ്വ കായിക മാമാങ്കം അരങ്ങേറുമ്പോള്‍ കായിക താരമെന്ന നിലയില്‍ അതില്‍ നേരിട്ട് പങ്കു പറ്റാന്‍ കഴിയാത്തതില്‍ നിരാശനെന്നു മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം. ഒളിംപിക്‌സിനുള്ള ടീമിലേക്ക് അവസരം കിട്ടാതെ പോയശേഷം ഇതാദ്യമായാണ് ബെക്കാമിന്റെ പ്രതികരണം. ലണ്ടന്‍ ഒളിംപിക്‌സില്‍ മാതൃരാജ്യ ടീമിന്റെ ഭാഗമാകണമെന്നു ബെക്കാം അതിയായി ആഗ്രഹിച്ചിരുന്നു. ഒളിംപിക്‌സ് ടീമില്‍ …
ഇന്ത്യന്‍ ഒളിംപിക്‌സ് ബോക്‌സിംഗ് ടീം ഇന്ന് യാത്ര തിരിക്കും
ഇന്ത്യന്‍ ഒളിംപിക്‌സ് ബോക്‌സിംഗ് ടീം ഇന്ന് യാത്ര തിരിക്കും
ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ബോക്‌സിംഗ് ടീം ഇന്ന് യാത്ര തിരിക്കും. ഏഴംഗ ടീമിനെയാണ് ഇന്ത്യ അയയ്ക്കുന്നത്. ഇതില്‍ ആറ് പേരും പുരുഷ വിഭാഗത്തിലാണ്. വനിതാ ബോക്‌സിംഗില്‍ അഞ്ച് പ്രാവശ്യം ചാമ്പ്യനായ മേരി കോമാണ് സംഘത്തിലെ ഏക വനിത. ബെയ്ജിംഗ് ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് വിജേന്ദര്‍സിംഗ്, ദേവോന്ദ്രോസിംഗ്, ശിവഥാപ്പ, ജയ് ഭഗവാന്‍, മനോജ് കുമാര്‍, വികാസ് കൃഷ്ണന്‍, …