1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒളിംപിക്‌സ് മത്സരങ്ങള്‍ കടുത്തതായിരിക്കും: ഭൂപതി
ഒളിംപിക്‌സ് മത്സരങ്ങള്‍ കടുത്തതായിരിക്കും: ഭൂപതി
ഒളിംപിക്‌സിലെ ഡബിള്‍സ് മത്സരങ്ങള്‍ കടുത്തതായിരിക്കുമെന്ന് ടെന്നീസ് താരം മഹേഷ് ഭൂപതി. ലോകോത്തര താരങ്ങളാണ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഒന്നാം റൗണ്ട് കടക്കുകയാണ് ആദ്യ ലക്ഷ്യമെന്നും അതിന് ശേഷമേ മെഡലിനെക്കുറിച്ച് ചിന്തിക്കുന്നുള്ളുവെന്നും ഭൂപതി പറഞ്ഞു. ഒളിംപിക്‌സ് ടെന്നീസ് ടീമിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തന്റെ പ്രകടനത്തെ ഒരു തരത്തിലും ബാധിക്കില്ല. ഒൡപിക് ടെന്നീസിലാണ് എല്ലാ ശ്രദ്ധയും. മത്സരത്തില്‍ പങ്കെടുക്കാന്‍ …
പരിശീലകസ്ഥാനത്ത് തിരിച്ചെത്താന്‍ ശ്രമിക്കും: മറഡോണ
പരിശീലകസ്ഥാനത്ത് തിരിച്ചെത്താന്‍ ശ്രമിക്കും: മറഡോണ
അല്‍വാസല്‍ക്ലബ്ബ് പരിശീലകസ്ഥാനത്തുനിന്നും പിരിച്ചുവിട്ട ക്ലബ്ബ് അധികൃതരുടെ നടപടിയ്‌ക്കെതിരെ കോച്ച് മറഡോണ രംഗത്ത്. തന്നെ പിരിച്ചുവിടാനുള്ള ക്ലബ്ബ് അധികൃതരുടെ തീരുമാനത്തെ കുറിച്ച് അന്വേഷിക്കുമെന്നും ടീം പരിശീലകനെന്ന തന്റെ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നാണ് മറഡോണ പറഞ്ഞിരിക്കുന്നത്. ടീം പരിശീലകന്‍ എന്ന നിലയില്‍ മറഡോണ തികഞ്ഞ പരാജയമാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ഇന്നലെ അല്‍വാസല്‍ ക്ലബ്ബ് പരിശീലകസ്ഥാനത്തുനിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. ഓരോ …
പാക് ടീമില്‍ നിന്ന് മിസ്ബാ ഉള്‍ ഹക്കിനെ ഒഴിവാക്കി
പാക് ടീമില്‍ നിന്ന് മിസ്ബാ ഉള്‍ ഹക്കിനെ ഒഴിവാക്കി
20-20 ലോകകപ്പ് ടീമില്‍ നിന്നും ഏകദിന ടീം ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹക്കിനെ ഒഴിവാക്കി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റേതാണ് തീരുമാനം. കഴിഞ്ഞ മാസം ശ്രീലങ്കയ്‌ക്കെതിരെ നടന്ന ട്വന്റി-20 മത്സരങ്ങളില്‍ നിന്നും മിസ്ബയെ ഒഴിവാക്കിയിരുന്നു. ഇതിനുപുറകേയാണ് ഇപ്പോള്‍ ട്വന്റി-20 ലോകകപ്പ് കളിക്കാനുള്ള അവസരവും നഷ്ടമായിരിക്കുന്നത്. പാക് ടെസ്റ്റ് ടീമിന്റെ കൂടി ക്യാപ്റ്റനാണ് മിസ്ബ ഉള്‍ ഹക്ക്. ലോകകപ്പിനുള്ള …
ഒളിംപിക്‌സിന് പോകാന്‍ അനുവദിക്കണം: കല്‍മാഡി
ഒളിംപിക്‌സിന് പോകാന്‍ അനുവദിക്കണം: കല്‍മാഡി
ലണ്ടനില്‍ ഒളിംപിക്‌സിന് പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സുരേഷ് കല്‍മാഡി കോടതിയില്‍; താന്‍ അന്താരാഷ്ട്ര അമച്വര്‍ അത്‌ലറ്റിക് ഫെഡറേഷനിലെ അംഗമാണെന്നും തന്നെ ഒളിംപിക്‌സിന് പോകാന്‍ അനുവദിക്കണമെന്നുമാണ് കല്‍മാഡി ഡെല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതി നടത്തിയതിന് കോമണ്‍വെല്‍ത്ത് ഗെയിംസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട കല്‍മാഡി അഴിമതിക്കേസില്‍ ഇപ്പോള്‍ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. തനിക്ക് ഫെഡറേഷന്‍ …
ത്രിരാഷ്ട്ര ഹോക്കി: ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റു
ത്രിരാഷ്ട്ര ഹോക്കി: ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റു
സ്‌പെയിനില്‍ നടക്കുന്ന ത്രിരാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റു. 4-3നാണ് ഇന്ത്യയുടെ തോല്‍വി. ഡാനിഷ് മത്ജബെ, സന്ദീപ് സിംഗ്, എസ്.കെ.ഉത്തപ്പ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ശനിയാഴ്ച ബ്രിട്ടനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
കണ്ണു തകര്‍ത്ത ക്രിക്കറ്റിനോട് ബൗച്ചര്‍ വിടപറഞ്ഞു
കണ്ണു തകര്‍ത്ത ക്രിക്കറ്റിനോട് ബൗച്ചര്‍ വിടപറഞ്ഞു
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി മാര്‍ക്ക് ബൗച്ചറിന്റെ കണ്ണ് ഇനി വിക്കറ്റിനു പിന്നില്‍ എതിരാളികളെ തകര്‍ക്കാനായി കാവലുണ്ടാവില്ല. കളിക്കിടെ ബെയ്ല്‍സ് കണ്ണില്‍ക്കൊണ്ട് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്നാണ് ബൗച്ചറിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിതമായി വിരമിക്കേണ്ടിവന്നത്. ഇംഗ്ലംണ്ടില്‍ സോമര്‍സെറ്റിനെതിരെ തിങ്കളാഴ്ച കളിക്കുമ്പോഴായിരുന്നു സംഭവം. ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ചശക്തി പൂര്‍ണമായി വീണ്ടെടുത്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാനാകുമോ എന്നുറപ്പില്ലാത്തതിനാലാണ് 35-കാരനായ ബൗച്ചര്‍ കളി നിര്‍ത്തിയത്. ദക്ഷിണാഫ്രിക്കന്‍ …
സാനിയയുടെ മാതാവ് ഒളിമ്പിക്സ് ടീം മാനേജര്‍;നിയമനം താരത്തെ പ്രീതിപ്പെടുത്താനെന്ന്
സാനിയയുടെ മാതാവ് ഒളിമ്പിക്സ് ടീം മാനേജര്‍;നിയമനം താരത്തെ പ്രീതിപ്പെടുത്താനെന്ന്
ടെന്നിസ് താരം സാനിയ മിര്‍സയുടെ മാതാവ് നസീമയെ ലണ്ടന്‍ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ വനിതാ ടെന്നിസ് ടീമിന്റെ മാനേജറായി നിയമിച്ചു. ജൂലൈ ഒന്നിന് ചേര്‍ന്ന ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് നിയമനമെന്ന് ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍, ഈ രംഗത്ത് മുന്‍പരിചയമില്ലാത്ത നസീമയെ ടീമിന്റെ മാനേജറായി നിയമിച്ചത് മിക്സഡ് …
ലണ്ടനില്‍ നിന്നും വെറുംകൈയ്യോടെ മടങ്ങില്ല: വീജേന്ദര്‍ സിങ്
ലണ്ടനില്‍ നിന്നും വെറുംകൈയ്യോടെ മടങ്ങില്ല: വീജേന്ദര്‍ സിങ്
ലണ്ടനില്‍ നിന്നും വെറുംകയ്യോടെ മടങ്ങില്ലെന്ന് ബീജിങ് ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ ജേതാവും ബോക്‌സിംഗ് താരവുമായ വിജേന്ദര്‍ സിംഗിന്റെ ഉറപ്പ്. രാജ്യത്തിന് നിരാശ നല്‍കാനല്ല ലണ്ടനില്‍ പോകുന്നതെന്നും വിജേന്ദര്‍ പറഞ്ഞു. ഒളിമ്പിക് മത്സരത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. മികച്ച പ്രകടനത്തിലൂടെ മെഡല്‍ നേടാനാണ് ശ്രമം. ബോക്‌സിംഗ് റിംഗില്‍ നിന്നും ഇന്ത്യ ഇക്കുറി ഒന്നിലധികം മെഡല്‍ നേടും. രാജ്യത്തിന്റെ പ്രതീക്ഷകള്‍ …
അസരങ്കെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
അസരങ്കെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
വിക്‌ടോറിയ അസരങ്ക ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞ ദിവസം നടന്ന വിംബിള്‍ഡണ്‍ ഫൈനലില്‍ ജയിച്ചിരുന്നെങ്കില്‍ അഗ്നിയേസ്‌ക റാഡ്‌വന്‍സ്‌ക റാങ്കിങ്ങില്‍ ഒന്നാമതെത്തുമായിരുന്നു. എന്നാല്‍ റാഡ്വന്‍സ്‌ക ഫൈനലില്‍ സെറീനയോട് തോറ്റതോടെ അസറങ്ക വീണ്ടും ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. മൂന്നാം സ്ഥാനത്തായിരുന്ന റാഡ്‌വന്‍സ്‌ക പുതിയ പട്ടികപ്രകാരം രണ്ടാം സ്ഥാനത്തെത്തി. വിംബിള്‍ഡണിലെ നാലാം റൗണ്ടിലെ തോല്‍വിയാണ് ഷറപ്പോവയ്ക്ക് ഒന്നാം നമ്പര്‍ …
സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കപ്പെടും: കപില്‍ദേവ്
സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കപ്പെടും: കപില്‍ദേവ്
ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും ഒരിക്കല്‍ തകര്‍ക്കപ്പെടുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ്. കരിയറില്‍ മുഴുവന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മികച്ച ക്രിക്കറ്റാണ് കളിച്ചിട്ടുള്ളത്. നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. പക്ഷെ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. കാരണം ഇത് ക്രിക്കറ്റാണ്. സുനില്‍ ഗാവസ്‌കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടില്ലെന്ന് ഒരിക്കല്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, ആ വിശ്വാസം തെറ്റാണെന്ന് കാലം തെളിയിച്ചെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.