1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ധോണിക്കെതിരെ വിമര്‍ശനവുമായി വീണ്ടും വീരേന്ദര്‍ സെവാഗ്
ധോണിക്കെതിരെ വിമര്‍ശനവുമായി വീണ്ടും വീരേന്ദര്‍ സെവാഗ്
മഹേന്ദ്രസിംഗ് ധോണിക്കെതിരെ വിമര്‍ശനവുമായി വീണ്ടും വീരേന്ദര്‍ സെവാഗ് രംഗത്ത്. ടീമിന്റെ നേട്ടങ്ങളെല്ലാം ധോണിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും മികച്ച ടീമിനെ കിട്ടിയതുകൊണ്ടാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടാനായതെന്നും സെവാഗ് തുറന്നടിച്ചു. 2008-ല്‍ ട്വന്റി-20 ലോകകപ്പും, കഴിഞ്ഞവര്‍ഷം നേടിയ ഐ സി സി ലോകകപ്പും മികച്ച ടീമിന്റെ വിജയങ്ങളാണ്. ഇപ്പോള്‍ തനിക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറഞ്ഞ സെവാഗ്, ശ്രീലങ്കയില്‍ …
ഫെഡറര്‍ വിംബിള്‍ഡണ്‍ ഫൈനലില്‍
ഫെഡറര്‍ വിംബിള്‍ഡണ്‍ ഫൈനലില്‍
 ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡററുടെ വിജയം. ആദ്യ സെറ്റ് 6-3ന് നേടിയെങ്കിലും രണ്ടാം സെറ്റ് 3-6ന് ഫെഡറര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ അവസാന രണ്ട് സെറ്റുകളിലും ശക്തമായി തിരിച്ചടിച്ച ഫെഡറര്‍ 6-4, 6-3 എന്ന സ്‌കോറില്‍ രണ്ട് സെറ്റുകളും …
വിവാദത്തിന് തിരികൊളുത്തി ഗ്രെഗ് ചാപ്പലിന്റെ പുസ്തകം
വിവാദത്തിന് തിരികൊളുത്തി ഗ്രെഗ് ചാപ്പലിന്റെ പുസ്തകം
രാഹുല്‍ ദ്രാവിഡ് മറ്റു ക്യാപ്റ്റന്മാര്‍ക്ക് നല്‍കിയ പിന്തുണ തിരികെ ലഭിച്ചിരുന്നെങ്കില്‍ എക്കാലത്തെയും മികച്ച നായകരില്‍ ഒരാളായി അദ്ദേഹം മാറുമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗ്രെഗ് ചാപ്പലിന്റെ ‘രാഹുല്‍ ദ്രാവിഡ് ടൈംലെസ് സ്റ്റീല്‍’ എന്ന പുസ്തകത്തിലാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത് ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം നിരവധി …
അര്‍ജ്ജുന അവാര്‍ഡിന് 9 മലയാളി താരങ്ങള്‍
അര്‍ജ്ജുന അവാര്‍ഡിന് 9 മലയാളി താരങ്ങള്‍
അര്‍ജ്ജുന അവാര്‍ഡ് സാധ്യതാ പട്ടികയില്‍ അന്തരിച്ച ഫുട്‌ബോളര്‍ വി.പി. സത്യന്‍, അത്‌ലറ്റ് കെ.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പടെ ഒന്‍പത് മലയാളികള്‍. ലോംഗ് ജംപ് താരം എം.എ പ്രജുഷ, ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരി, വോളീബോള്‍ താരം ടോം ജോസഫ്, ദേശീയ ബാസ്‌കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് …
ഐസിസി റാങ്കിംഗില്‍ സംഗക്കാര ഒന്നാമത്
ഐസിസി റാങ്കിംഗില്‍ സംഗക്കാര ഒന്നാമത്
ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാര വീണ്ടും ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്. വെസ്റ്റിന്‍ഡിസിന്റെ ചന്ദര്‍പോളിനെ പിന്തള്ളിയാണ് രണ്ടാമതും സംഗക്കാര റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. കഴിഞ്ഞ ദിവസം പാകിസ്താനുമായി നടന്ന ടെസ്റ്റില്‍ നേടിയ സെഞ്ചുറിയാണ് സംഗക്കാരയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. പാകിസ്താനെതിരെയുള്ള മികച്ച പ്രകടനത്തെ തുടര്‍ന്ന് 113 പോയിന്റാണ് സംഗക്കാരയ്ക്ക് ലഭിച്ചത്. തൊട്ടുതാഴെയുള്ള ചന്ദര്‍പോളുമായി …
സുനില്‍ ഛെത്രി പോര്‍ചുഗല്‍ ക്ലബ്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണിലേക്ക്‌.
സുനില്‍ ഛെത്രി പോര്‍ചുഗല്‍ ക്ലബ്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണിലേക്ക്‌.
ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛെത്രി പോര്‍ചുഗല്‍ ക്ലബ്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണിലേക്ക്‌. സ്‌പോര്‍ട്ടിംഗിന്റെ റിസര്‍വ്‌ (ബി) ടീമിലേക്കാണ്‌ രണ്ടു വര്‍ഷത്തെ കരാറില്‍ ഛെത്രിയെ തെരഞ്ഞെടുത്തത്‌. പോര്‍ചുഗലിലെ ഇതിഹാസ താരങ്ങളായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, ലൂയി ഫിഗോ, നാനി തുടങ്ങിയവര്‍ കളിച്ചു വളര്‍ന്ന ക്ലബാണ്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഡി പോര്‍ചുഗല്‍. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ …
ഫെഡറര്‍ -ദ്യോക്കോവിച്ച് സെമി
ഫെഡറര്‍ -ദ്യോക്കോവിച്ച് സെമി
വിംബിള്‍ഡണ്‍ ടെന്നീസില്‍ നൊവാക് ദ്യോക്കോവിച്ചും റോജര്‍ ഫെഡററും തമ്മിലുള്ള ക്ലാസിക് സെമി പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഒന്നാംസീഡും ചാമ്പ്യനുമായ ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ 31-ാം സീഡ് ഫേ്‌ളാറിയന്‍ മേയറെ തകര്‍ത്തു(6-4, 6-1, 6-4). ഏഴാം കിരീടം തേടിയിറങ്ങിയ മൂന്നാംസീഡ് ഫെഡറര്‍ റഷ്യയുടെ മിഖായേല്‍ യൂഷ്‌നിയെയാണ് നേരിട്ടുള്ള സെറ്റുകളില്‍ കശക്കിയത്(6-1, 6-2, 6-2). വനിതാ സെമിയില്‍ സെറീനാ വില്യംസ്, …
അണ്ടര്‍ 22 ഏഷ്യാകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്
അണ്ടര്‍ 22 ഏഷ്യാകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്
അണ്ടര്‍ 22 ഏഷ്യാകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യ പുറത്തായി. ഒമാനോട് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോറ്റാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. അഞ്ചുമത്സരങ്ങളില്‍ നിന്നും ഏഴുപോയിന്റുമായാണ് ഇന്ത്യ ഏഷ്യാകപ്പില്‍ നിന്നും മടങ്ങുന്നത്. നിര്‍ണ്ണായക മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി. 54-ാം മിനിറ്റിലാണ് ഒമാന്‍ ആദ്യ ഗോള്‍ നേടിയത്. ഒമാനെതിരെയുള്ള മത്സരം ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് …
ഒളിംപിക്‌സിന് ഇന്ത്യന്‍ റിലേ ടീം ഇല്ല
ഒളിംപിക്‌സിന് ഇന്ത്യന്‍ റിലേ ടീം ഇല്ല
ലണ്ടന്‍ ഒളിംപിക്‌സിന് ഇന്ത്യന്‍ റിലെ ടീം ഇല്ല. ഇന്ത്യ സെലക്ഷന്‍ പ്രതീക്ഷിച്ചിരുന്ന വനിതകളുടെ 4X400 മീറ്റര്‍ റിലേ ടീമിന് യോഗ്യതാമാര്‍ക്ക് മറികടക്കാനാവാതെ വന്നതോടെയാണ് ഇത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സിനി ജോസ്, അശ്വനി അക്കുഞ്ചി, മന്‍ദീപ് കൗര്‍ എന്നിവര്‍ ഡോപ്പിങ്ങ് ടെസ്റ്റില്‍ പരാജയപ്പെട്ട് വിലക്കുനേരിടുന്നതിനാല്‍ ഇന്ത്യന്‍ വനിതകള്‍ …
ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സച്ചിന് വിശ്രമം
ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സച്ചിന് വിശ്രമം
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് വിശ്രമം അനുവദിച്ച് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടന്നത്. പരുക്ക് മാറി പേസര്‍ സഹീര്‍ഖാനും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗും ടീമില്‍ തിരിച്ചെത്തി. രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. എം.എസ് ധോണിയാണ് നായകന്‍. ഗൗതം ഗംഭീര്‍ ഉപനായകന്‍. എം …