1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോ കപ്പ്: സ്പെയ്ന്‍ സെമിയില്‍
യൂറോ കപ്പ്: സ്പെയ്ന്‍ സെമിയില്‍
മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ 2-0ത്തിന് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ സ്പെയ്ന്‍ യൂറോകപ്പിന്റെ സെമിഫൈനലിലെത്തി. മത്സരത്തിന്റെ 19-ാം മിനിട്ടില്‍ ഹെഡറിലൂടെയും 89-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയും മിഡ് ഫീല്‍ഡര്‍ സാബി അലോണ്‍സോയാണ് സ്പെയ്നിന്റെ ഗോളുകള്‍ നേടിയത്. ഇനി വ്യാഴാഴച നടക്കുന്ന സെമിയില്‍ സ്പെയ്ന്‍ പോര്‍ച്ചുഗലിനെ നേരിടും. തുടക്കത്തില്‍ തന്നെ കളിയുടെ നിയന്ത്രണമേറ്റെടുക്കാനുള്ള ശ്രമമായിരുന്നു സ്പെയിനിന്റേത്. മറുവശത്ത് ബെന്‍സേമ …
ഗ്രീസിനെ തകര്‍ത്ത് ജര്‍മനി സെമിയില്‍
ഗ്രീസിനെ തകര്‍ത്ത് ജര്‍മനി സെമിയില്‍
നാലു ഗോളുകളുടെ ആധികാരികതയില്‍ ജര്‍മനി ആഞ്ഞു പ്രഹരിച്ചപ്പോള്‍ ചെറുത്തുനില്‍പ് മോഹങ്ങള്‍ തകര്‍ന്ന് ഗ്രീസ് യൂറോകപ്പിന്റെ പടിക്ക് പുറത്തായി. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരെ രണ്ടിനെതിരെ നാലു ഗോളിന് തകര്‍ത്ത ജര്‍മനി ഗംഭീര ജയത്തോടെ സെമിഫൈനലില്‍ ഇടമുറപ്പിച്ചു. ഫിലിപ് ലാം, സമി ഖെദീര, മിറോസ്ലാവ് കേ്ളാസെ, മാര്‍കോ റിയൂസ് എന്നിവരാണ് ജര്‍മനിക്കുവേണ്ടി ലക്ഷ്യം കണ്ടത്. ഗിയോര്‍ഗിയോസ് …
ഒളിപിംക്‌സിന്‌ 2 ടീം;പേസിനൊപ്പം വിഷ്‌ണു വര്‍ദ്ധന്‍
ഒളിപിംക്‌സിന്‌ 2 ടീം;പേസിനൊപ്പം വിഷ്‌ണു വര്‍ദ്ധന്‍
ഒടുവില്‍ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവസാനം കുറിച്ചു കൊണ്ട്‌ ഇന്ത്യന്‍ ടെന്നിസ്‌ അസോസിയേഷന്റെ അന്തിമ തീരുമാനം പ്രഖ്യാപിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷ ഡബിള്‍സ്‌ ടെന്നീസില്‍ മത്സരിക്കാന്‍ രണ്ട്‌ ടീമുകളെ അയക്കാന്‍ തീരുമാനിച്ചുകൊണ്ടാണ്‌ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്‌. നേരത്തെ ഐടിഎ ഇന്ത്യയില്‍ നിന്നും ഇത്തവണ ഡബിള്‍സില്‍ ഒരു ടീമിനെയേ ഒളിമ്പിക്‌സിലേക്ക്‌ അയക്കുന്നുള്ള എന്നു പ്രഖ്യാപിച്ചതിനു പിന്നാലെ കുറച്ചു ദിവസങ്ങളായി വിവാദം …
റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ചുഗല്‍ സെമിയില്‍
റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ചുഗല്‍ സെമിയില്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നുന്ന ഫിനിഷിങ് വൈഭവം തുണക്കെത്തിയപ്പോള്‍ പോര്‍ചുഗലിന് യൂറോകപ്പ് ഫുട്ബാളില്‍ സെമി പ്രവേശം.ഭാഗ്യക്കോട്ട തീര്‍ത്ത് പ്രതിരോധിച്ചുനിന്ന ചെക്ക് റിപ്പബ്ലിക്കിനെ ക്രിസ്റ്റ്യാനോ 79-ാം മിനിറ്റില്‍ അതിമനോഹരമായ ഹെഡ്ഡറിലൂടെ കീഴ്‌പ്പെടുത്തിയപ്പോള്‍, ഗാലറിയില്‍ പോര്‍ച്ചുഗല്‍ ഇതിഹാസങ്ങളായ യൂസേബിയോയും ലൂയി ഫിഗോയും ആര്‍ത്തുവിളിച്ചു. റൊണാള്‍ഡോ നേടിയ ഗോളില്‍ ചെക് റിപ്പബ്ലിക്കിന്റെ ചെറുത്തുനില്‍പിനെ 1-0ത്തിന് മറികടന്നാണ് പറങ്കിപ്പട അവസാന നാലില്‍ കടന്നത്. …
ധോണി ഏറ്റവും കൂടുതല്‍ പരസ്യ വരുമാനമുള്ള കായിക താരം
ധോണി ഏറ്റവും കൂടുതല്‍ പരസ്യ വരുമാനമുള്ള കായിക താരം
ലോകത്തേറ്റവും വരുമാനമുള്ള സ്‌പോര്‍ട്‌സ് താരങ്ങളുടെ കണക്കെടുപ്പില്‍, ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോനി, അതിവേഗത്തിന്റെ പര്യായമായ ഉസൈന്‍ ബോള്‍ട്ടിനെയും പിന്നിലാക്കി. വരുമാനക്കണക്കില്‍ ടെന്നീസ് ലോക ഒന്നാം നമ്പര്‍ താരം നോവാക് ദ്യോക്കോവിച്ചും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ധോനിക്കു പിന്നിലാണ്. പരസ്യ വരുമാനം മാത്രമെടുത്താല്‍, ലോകത്തെ ഏറ്റവും മികച്ച താരമായ ലയണല്‍ മെസ്സിയും ഇന്ത്യന്‍ …
ജയത്തോടെ ഇംഗ്ലണ്ടും തോല്‍വിയോടെ ഫ്രാന്‍സും യൂറോ കപ്പ് ക്വാര്‍ട്ടറില്‍
ജയത്തോടെ ഇംഗ്ലണ്ടും തോല്‍വിയോടെ ഫ്രാന്‍സും യൂറോ കപ്പ് ക്വാര്‍ട്ടറില്‍
ജയത്തോടെ ഡി ഗ്രൂപ് ചാമ്പ്യന്മാരായി ഇംഗ്ളണ്ടും തോറ്റെങ്കിലും പോയന്റ് മുന്‍തൂക്കവുമായി ഫ്രാന്‍സും യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടം നേടി. വെയ്ന്‍ റൂണിയുടെ ഏകഗോള്‍ ബലത്തില്‍ ഇംഗ്ളണ്ട് യുക്രെയ്നെ കീഴടക്കിയപ്പോള്‍ സ്വീഡന്‍ 2-0ന് ഫ്രാന്‍സിനെ വീഴ്ത്തി.രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റിലായിരുന്നു ഇംഗ്ളണ്ടിന്റെ ഗോള്‍. വലതു വിങ്ങിലൂടെ പിറന്ന കോര്‍ണര്‍ കിക്ക് ക്ളിയര്‍ ചെയ്തശേഷം സ്റ്റീവന്‍ ജെറാര്‍ഡ് …
ഗ്രൂപ്പ്‌ ചാമ്പ്യന്മാരാവാന്‍ ഇംഗ്ലണ്ടും ഫ്രാന്‍സും
ഗ്രൂപ്പ്‌ ചാമ്പ്യന്മാരാവാന്‍ ഇംഗ്ലണ്ടും ഫ്രാന്‍സും
ഗ്രൂപ്പ്‌ ഡിയിലെ കലാശക്കൊട്ട്‌ ഇന്ന്‌ അരങ്ങേറും. കീവിലെ ഒളിമ്പിക്‌ സ്റ്റേഡിയത്തില്‍ ഫ്രാന്‍സ്‌ സ്വീഡനെ നേരിടുമ്പോള്‍ ഡൊണെറ്റ്സ്കിലെ ഡൊന്‍ബാസ്‌ അരീനയില്‍ ഇംഗ്ലണ്ടിന്‌ ആതിഥേയരായ ഉക്രെയിനാണ്‌ എതിരാളികള്‍. ഈ ഗ്രൂപ്പില്‍ രണ്ട്‌ മത്സരങ്ങളില്‍ നിന്ന്‌ നാല്‌ പോയിന്റ്‌ നേടിയ ഫ്രാന്‍സാണ്‌ മുന്നിട്ടുനില്‍ക്കുന്നത്‌. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനും നാല്‌ പോയിന്റുണ്ടെങ്കിലും ഗോള്‍ ആവറേജിലാണ്‌ ഫ്രാന്‍സ്‌ മുന്നിലെത്തിയത്‌. മൂന്നാം സ്ഥാനത്തുള്ള ഉക്രെയിന്‌ …
സെയ്‌ന ഇന്തോനേഷ്യന്‍ ചാംപ്യന്‍
സെയ്‌ന ഇന്തോനേഷ്യന്‍ ചാംപ്യന്‍
ചൈനയില്‍ നിന്നുള്ള സുറുയി ലിയെ തോല്‍പ്പിച്ച് ഇന്ത്യയുടെ സെയ്‌ന നെഹ്‌വാള്‍ ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം നേടി. ജക്കാര്‍ത്തയില്‍ നടന്ന വാശിയേറിയ മത്സരത്തിനൊടുവില്‍ 13-21, 22-20, 21-19 എന്ന സ്‌കോറിലാണ് ഇന്ത്യന്‍ ഒളിംപിക് താരം ഹാട്രിക് വിജയം പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച തായ്‌ലാന്‍ഡ് ഓപണ്‍ കിരീടം സ്വന്തമാക്കിയ സെ്‌ന ഒരു …
ഇംഗ്ലീഷ് പട കരുത്തുകാട്ടി
ഇംഗ്ലീഷ് പട കരുത്തുകാട്ടി
യൂറോകപ്പ് ഫുട്‌ബോളിന്റെ നിര്‍ണായക മത്സരത്തില്‍ സ്വീഡനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം.ആന്‍ഡി കരോള്‍, തിയോ വാല്‍ക്കോട്ട്, ഡാനി വെല്‍ബെക്ക് എന്നിവരുടെ മികവിലൂടെ ഇംഗ്ലണ്ട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സ്വീഡനെ പരാജയപ്പെടുത്തിയത്.ഇതോടെ ഇംഗളണ്ടിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് ആക്കം കൂടി.രണ്ടു കളികളില്‍ നിന്നായി 4 പോയന്റാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനുളളത്.തുടര്‍ച്ചയായ രണ്ട് പരാജയത്തോടെ സ്വഡന്‍ ടൂര്‍ണമെററില്‍ നിന്നും പുറത്തായി. ഇടതു വിങില്‍ …
യൂറോ കപ്പ്: ഇഠഗ്ലണ്ട് ഇന്ന് സ്വീഡനെതിരെ
യൂറോ കപ്പ്:  ഇഠഗ്ലണ്ട് ഇന്ന് സ്വീഡനെതിരെ
യൂറോ കപ്പ് 2012 ലെ ആദ്യജയത്തിനായ് ഇഠഗ്ലണ്ടുഠ സ്വീഡനുഠ ഇന്ന് നേര്‍ക്കുനേര്‍.ഇരു ടീമുകള്‍ക്കുഠ വിജയത്തെക്കുറിച്ചല്ലാതെ മറെറാന്നുഠ ചിന്തിക്കാനാവില്ല.ആദ്യ കളിയില്‍ ആതിഥേയരായ യുക്രെയ്‌നോടു പരാജയപ്പെട്ടെ സ്വീഡനുഠ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച ഇഠഗ്ലണ്ടിനുഠ ഈ മത്സരത്തിലെ വിജയഠ നിര്‍ണ്ണായകമാണ്.കഴിഞ്ഞ വര്‍ഷഠ വെഠബ്ലിയില്‍ നടന്ന സൗഹൃദ പോരാട്ടത്തില്‍ സ്വീഡനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇഠഗ്ലീഷ് പട ഇന്നിറങ്ങുക. ഇരു ടീമുകളുഠ ഏററുമുട്ടിയപ്പോള്‍ …