സ്വന്തം ലേഖകൻ: ടോക്യോ ഒളിമ്പിക്‌സിനു പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്രമെഴുതി ഇന്ത്യയുടെ നീരജ് ചോപ്ര. ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായ നീരജ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി വീണ്ടും അഭിമാന താരമായി. ജാവലിന്‍ ത്രോ ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ …
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് കാണാൻ മത്സര ടിക്കറ്റ് എടുത്താൽ മാത്രം പോരാ ഫാൻ ഐഡി അഥവാ ഹയാ കാർഡ് നിർബന്ധമാണെന്ന് അധികൃതരുടെ ഓർമപ്പെടുത്തൽ. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ടിക്കറ്റ് എടുത്തവർ ഹയ കാർഡിന് അപേക്ഷിക്കാൻ മറക്കരുതെന്ന് ആവർത്തിച്ച് ഓർമപ്പെടുത്തുന്നത്. പ്രിന്റഡ് കാർഡ് …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് നാലു മാസം മാത്രം ബാക്കി നിൽക്കെ നിർമാണ പ്രവർത്തനങ്ങൾ ഊർജിതമായി. ഫുട്‌ബോൾ ആരാധകരെ സ്വീകരിക്കാൻ സ്ട്രീറ്റുകളും പൊതു ഇടങ്ങളും ഏറ്റവും മനോഹരമാക്കുകയാണു ലക്ഷ്യം. ലോകകപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ 95 ശതമാനത്തിലധികവും പൂർത്തിയായതായി അധികൃതർ പ്രഖ്യാപിച്ചിരുന്നു. സ്റ്റേഡിയങ്ങളിലേക്കും പരിസരപ്രദേശങ്ങളിലേക്കുമുള്ള റോഡുകളും ഏറെക്കുറെ പ്രവർത്തന സജ്ജമാണ്. അവസാന വട്ട നിർമാണങ്ങളും പാർപ്പിട …
സ്വന്തം ലേഖകൻ: ഇന്ത്യ–പാക്കിസ്ഥാന്‍ ബ്ലോക് ബസ്റ്റര്‍ മത്സരം കാത്ത് ആരാധകര്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യ–പാക്കിസ്ഥാന്‍ വനിതാക്രിക്കറ്റ് മത്സരത്തിന്റെ 1.2 മില്യന്‍ ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയി. 8 ദിവസങ്ങള്‍ക്കപ്പുറം ഇംഗ്ലണ്ടില്‍ തുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഹൈലൈറ്റ് ഇന്ത്യ–പാക് പോരാട്ടം തന്നെയാകും. ഇതുവരെ 1.2 മില്യന്‍ ടിക്കറ്റുകള്‍ വിറ്റുപോയെന്നു സംഘാടകര്‍ അറിയിച്ചു. സ്റ്റേഡിയത്തിന്റെ ആകെ കപ്പാസിറ്റിയോട് അടുത്തെന്നും അധികം …
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിനായി വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഊർജിതം. ലോകകപ്പിനായി തിരഞ്ഞെടുക്കുന്നത് 20,000 പേരെ. അപേക്ഷകരുമായുള്ള നേരിട്ടുള്ള അഭിമുഖങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. അൽ ഖ്വാസറിലാണ് അഭിമുഖം നടക്കുന്നത്. അപേക്ഷ നൽകി അഭിമുഖത്തിനുള്ള അധികൃതരുടെ ക്ഷണം അല്ലെങ്കിൽ അഭിമുഖം കഴിഞ്ഞ് ഫലം കാത്തിരിക്കുന്നവരും ധാരാളം. ദോഹയിലെ പ്രവാസി മലയാളികളിൽ വനിതകൾ ഉൾപ്പെടെ വൊളന്റിയർ ആകാൻ …
സ്വന്തം ലേഖകൻ: കൃഷിത്തോട്ടം ക്രിക്കറ്റ് ഗ്രൗണ്ടാക്കുന്നു, ഗ്രാമവാസികളെ കാശ് കൊടുത്ത് കളിക്കാരാക്കുന്നു, റഷ്യന്‍ വാതുവെയ്പ്പുകാരെ ആകര്‍ഷിച്ച് പണം തട്ടുന്നു! ഗുജറാത്തിലെ മെഹ്‌സന ജില്ലയിലെ മോളിപുര്‍ ഗ്രാമത്തിലാണ് ഇത്തരമൊരു തട്ടിപ്പ് നടന്നത്. ഐ.പി.എല്ലിന് സമാനമായി നടത്തിയ ഈ വ്യാജ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ഷൊഐബ് ദാവ്ഡ എന്നയാളാണ് ഈ തട്ടിപ്പിനുപിന്നില്‍. എങ്ങനെയാണ് ഇവര്‍ …
സ്വന്തം ലേഖകൻ: ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന അൽ രിഹ്‌ല വെറുമൊരു പന്തല്ല, തുകൽപ്പന്തിൽ വായുവിനൊപ്പം നിരവധി സാങ്കേതിക സംവിധാനങ്ങൾ കൂടി നിറച്ചാണ് ഫിഫയും അഡിഡാസും രിഹ്‌ലയെ ഗ്രൗണ്ടിലിറക്കുന്നത്. വീഡിയോ അസിസ്റ്റന്റ് റഫറിക്ക് പിന്നാലെ സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി കൂടി വന്നതോടെയാണ് ലോകകപ്പ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന അൽ രിഹ്‌ല കൂടുതൽ സാങ്കേതികമാകുന്നത്. തുകൽപ്പന്തിലെ കാറ്റിനൊപ്പം അത്യാധുനിക …
സ്വന്തം ലേഖകൻ: അടുത്തിടെ വിവാദങ്ങളിലൂടെ മാത്രം വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് വേൾഡ് റെസ്‌ലിങ് എന്‍റര്‍ടയിന്‍മെന്‍റ് (World Wrestling Entertainment – WWE) മുൻ സിഇഒ വിന്‍സ് മക്മഹൻ. തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾ പിൻവലിക്കാൻ റെസലിങ് ഒഫീഷ്യൽസിന് മക്മഹൻ മൂന്ന് മില്യൺ ഡോളർ നൽകിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ കമ്പനി അന്വേഷണം …
സ്വന്തം ലേഖകൻ: എഫ്.ഐ.എച്ച് വനിതാ ഹോക്കി ലോകകപ്പില്‍ ബുധനാഴ്ച നടന്ന നെതര്‍ലന്‍ഡ്‌സ് – ചിലി മത്സരം ശ്രദ്ധനേടിയത് കളിക്കളത്തിലെ വീറും വാശിയും കൊണ്ടായിരുന്നില്ല. ലോകമെമ്പാടും ആ മത്സരം ചര്‍ച്ച ചെയ്യപ്പെട്ടത് ഫ്രാന്‍സിസ്‌ക ടാല എന്ന ചിലിയന്‍ താരം നടത്തിയ ഒരു വ്യത്യസ്ത വിവാഹാഭ്യര്‍ഥനയുടെ പേരിലായിരുന്നു. മത്സരം ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് നിലവിലെ ജേതാക്കളായ നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കിയെങ്കിലും …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ ആരാധകര്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടതായി ആരോപണം. എജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് സംഭവം. തിങ്കളാഴ്ച സ്റ്റേഡിയത്തിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകരില്‍ ചിലര്‍ ഇംഗ്ലണ്ട് കാണികളില്‍ നിന്നുണ്ടായ മോശം അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഇന്ത്യന്‍ ആരാധകര്‍ക്ക് നേര്‍ക്ക് കേട്ടാലറയ്ക്കുന്ന വാക്കുകള്‍ ഇംഗ്ലണ്ട് കാണികള്‍ ഉപയോഗിച്ചുവെന്ന് …