സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിലേക്ക് നാലര മാസങ്ങൾ മാത്രം ശേഷിക്കവെ ടിക്കറ്റ് വിൽപനയുടെ അടുത്ത ഘട്ടം നാളെ തുടങ്ങും. ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന വിൽപന രീതി നാളെ ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00ന് തുടങ്ങി ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് 12.00ന് അവസാനിക്കും. ഇഷ്ട ടീമിന്റെ മത്സരം കാണാൻ ടിക്കറ്റ് തിരഞ്ഞെടുത്ത ശേഷം ഉടൻ …
സ്വന്തം ലേഖകൻ: ലോകകപ്പ് സമയത്ത് സംഘാടകര്‍ക്ക് ഏറ്റവും വലിയ തലവേദനയായി മാറാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയെന്നത്. ചെറിയ രാജ്യമായ ഖത്തറിലെ അടുത്തടുത്തായി കിടക്കുന്ന സ്‌റ്റേഡിയങ്ങളിലായി നടക്കുന്ന മത്സരം കാണാന്‍ ചുരുങ്ങിയത് 15 ലക്ഷം പേര്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ഇവരെ ശരിയായ വിധത്തില്‍ നിയന്ത്രിക്കുകയെന്നത് വലിയ വെല്ലുവിളിയായാണ് അധികൃതര്‍ കാണുന്നത്. ചെറിയ പ്രശ്‌നങ്ങള്‍ …
സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ വലിയ ഒരുക്കങ്ങൾ ആണ് ഖത്തർ നടത്തുന്നത്. എന്നാൽ ഫുട്ബോൾ കാണാൻ വന്നു ഖത്തറിൽ അടിച്ചുപൊളിക്കാം എന്ന് കരുതിയെങ്കിൽ തെറ്റി. ആഘോഷങ്ങള്‍ക്ക് ഖത്തർ അതിര് നിശ്ചയിച്ചിട്ടുണ്ട്. ലൈംഗികനിയന്ത്രണവും മദ്യനിരോധനവും ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങൾ ആണ് ഖത്തര്‍ ലോകകപ്പിനൊരുങ്ങുക്കിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ മുൻകരുതൽ നടപടികൾ ആണ് സ്വീകരിക്കുക. ജയിലിലാകാൻ വരെ …
സ്വന്തം ലേഖകൻ: ഏറെ സവിശേഷതകളുമായി ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക പോസ്റ്ററുകള്‍ പുറത്തിറക്കി. സ്വദേശി കലാകാരിയായ ബുഥയ്‌ന അല്‍ മുഫ്ത ഡിസൈന്‍ ചെയ്ത പോസ്റ്ററുകള്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് പ്രകാശനം ചെയ്തത്. പരമ്പരാഗത ശിരോവസ്ത്രം വായുവിലേയ്ക്ക് ഉയര്‍ത്തുന്ന പ്രധാന പോസ്റ്ററിനൊപ്പം ഏഴു പോസ്റ്ററുകള്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്. അറബ് ലോകത്തിന്റെ പാരമ്പര്യം, ആഘോഷം, …
സ്വന്തം ലേഖകൻ: നംബറില്‍ ആരംഭിക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ അല്‍ തുമാമ സ്റ്റേഡിയത്തിന് സുസ്ഥിരതയ്ക്കുള്ള ആഗോള അംഗീകാരം. ഗ്ലോബല്‍ സസ്‌റ്റെയിനബിലിറ്റി അസെസ്സ്‌മെന്റ് സിസ്റ്റത്തിന്റെ (ജിഎസ്എഎസ്) ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റാണ് കഴിഞ്ഞ വര്‍ഷത്തെ അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ട അല്‍ തുമാമ സ്റ്റേഡിയത്തെ തേടി എത്തിയിരിക്കുന്നത്. ഡിസൈന്‍ ആന്റ് ബില്‍ഡ് വിഭാഗത്തിലാണ് ഈ …
സ്വന്തം ലേഖകൻ: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ പ്ലേ ഓഫ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നാളെ മുതൽ ലഭിക്കും. വൈകുന്നേരം മൂന്ന് മുതൽ ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ വെബ്‌സൈറ്റ് വഴി ടിക്കറ്റ് വിൽപ്പന തുടങ്ങും. ജൂൺ ഏഴിന് ആസ്‌ട്രേലിയ- യു.എ.ഇ ഏഷ്യൻപ്ലേ ഓഫാണ് ആദ്യം. ഈ മത്സരത്തിലെ വിജയികളും തെക്കനമേരിക്കയിൽ നിന്നുള്ള അഞ്ചാം സ്ഥാനകാരായ പെറുവും തമ്മിൽ …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് ഗെയിംസ് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചത്. അടുത്ത കാലത്തായി ചൈനയിൽ കോവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഏഷ്യന്‍ ഗെയിംസ് നിശ്ചയിച്ചിരുന്നത്. മാറ്റി …
സ്വന്തം ലേഖകൻ: ഫുട്‌ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ഖത്തർ ലോകകപ്പ് തുടങ്ങുന്നതിന് ഇനി 200 ദിവസങ്ങൾ മാത്രം. ലോകകപ്പ് പര്യടനം നാളെ ഖത്തറിൽ ആരംഭിക്കും. മേയ് 5 മുതൽ 9 വരെ ആസ്പയർ പാർക്ക്, ലുസെയ്ൽ മറീന, സൂഖ് വാഖിഫ്, മിഷ്‌റെബ് ഡൗൺടൗൺ ദോഹ എന്നിവിടങ്ങളിൽ ട്രോഫി എത്തിച്ച് പ്രദർശനം നടത്തും. കപ്പ് ലോക …
സ്വന്തം ലേഖകൻ: പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലിൽ ബംഗാളിനെ തകർത്ത് (5–4) കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. ശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായി. പെനൽറ്റിയിൽ കിക്ക് എടുത്ത 5 താരങ്ങളും കേരളത്തിനായി ലക്ഷ്യം കണ്ടപ്പോൾ, കർണാടകയുടെ 2–ാം കിക്ക് പോസ്റ്റിനു പുറത്തേക്കു പറന്നു. സന്തോഷ് …
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് കാണാൻ എത്തുന്നവർക്ക് പുതിയ താമസ സൗകര്യങ്ങൾ തിരഞ്ഞെടുക്കാം. ഖത്തറിന്റെ ലോകകപ്പ് കാണികൾക്കുള്ള അക്കമഡേഷൻ പോർട്ടലിൽ പുതിയ ഓപ്ഷനുകൾ പ്രസിദ്ധീകരിച്ചു. അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ വ്യത്യസ്തങ്ങളായ ഫാൻ വില്ലേജുകളിൽ കാണികൾക്ക് താമസം തിരഞ്ഞെടുക്കാം. കാബിൻ-ശൈലിയിലുള്ള താമസം, വ്യത്യസ്ത തരം സ്വകാര്യ അവധിക്കാല വസതികൾ എന്നിങ്ങനെയുള്ള പുതിയ സൗകര്യങ്ങളാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. …