1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫിഫ ലോകകപ്പ് കാണാനെത്തുന്നവർക്ക് പുതിയ താമസ സൗകര്യം തിരഞ്ഞെടുക്കാമെന്ന് ഖത്തർ
ഫിഫ ലോകകപ്പ്  കാണാനെത്തുന്നവർക്ക് പുതിയ താമസ സൗകര്യം തിരഞ്ഞെടുക്കാമെന്ന് ഖത്തർ
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് കാണാൻ എത്തുന്നവർക്ക് പുതിയ താമസ സൗകര്യങ്ങൾ തിരഞ്ഞെടുക്കാം. ഖത്തറിന്റെ ലോകകപ്പ് കാണികൾക്കുള്ള അക്കമഡേഷൻ പോർട്ടലിൽ പുതിയ ഓപ്ഷനുകൾ പ്രസിദ്ധീകരിച്ചു. അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ വ്യത്യസ്തങ്ങളായ ഫാൻ വില്ലേജുകളിൽ കാണികൾക്ക് താമസം തിരഞ്ഞെടുക്കാം. കാബിൻ-ശൈലിയിലുള്ള താമസം, വ്യത്യസ്ത തരം സ്വകാര്യ അവധിക്കാല വസതികൾ എന്നിങ്ങനെയുള്ള പുതിയ സൗകര്യങ്ങളാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. …
ഫിഫ ലോകകപ്പ് ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്; രണ്ടാം ഘട്ടത്തില്‍ ബുക്ക് ചെയ്തത് 2.35 കോടി അപേക്ഷകർ
ഫിഫ ലോകകപ്പ് ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്; രണ്ടാം ഘട്ടത്തില്‍ ബുക്ക് ചെയ്തത് 2.35 കോടി അപേക്ഷകർ
സ്വന്തം ലേഖകൻ: ഫിഫ ഖത്തര്‍ ലോകകപ്പ് കാണാന്‍ ആവേശത്തോടെ ഫുട്‌ബോള്‍ ലോകം. രണ്ടാം ഘട്ട റാന്‍ഡം സിലക്‌ഷന്‍ ഡ്രോ സെയില്‍സ് പീരിഡില്‍ ബുക്ക് ചെയ്തത് 2.35 കോടി ടിക്കറ്റുകള്‍. ഏപ്രില്‍ 4ന് തുടങ്ങി 28ന് അവസാനിച്ച വില്‍പനയില്‍ അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്‌സിക്കോ, ഖത്തര്‍, സൗദി അറേബ്യ, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ അപേക്ഷകര്‍. …
ഉദ്ഘാടന മഹാമഹത്തിനൊരുങ്ങി ഫിഫ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയം
ഉദ്ഘാടന മഹാമഹത്തിനൊരുങ്ങി ഫിഫ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയം
സ്വന്തം ലേഖകൻ: പൈതൃക പെരുമയിൽ ഫിഫ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയം. നിർമാണം പൂർത്തിയായ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഏറ്റവും മികച്ചതാക്കാനുള്ള തയാറെടുപ്പിലാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. 2022 ഫിഫ ലോകകപ്പിന്റെ ഫൈനൽ ഉൾപ്പെടെ 10 മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനൊപ്പം ഖത്തർ ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾക്ക് വേദിയാകുന്നതും …
ഫിഫ പ്ലസ്: ഖത്തർ ലോകകപ്പിന് മുന്നോടിയായി സൗജന്യ സ്ട്രീമിങ് സർവീസുമായി ഫിഫ
ഫിഫ പ്ലസ്: ഖത്തർ ലോകകപ്പിന് മുന്നോടിയായി സൗജന്യ സ്ട്രീമിങ് സർവീസുമായി ഫിഫ
സ്വന്തം ലേഖകൻ: ഖത്തർ 2022 ലോകകപ്പിന് മുൻപായി സൗജന്യ സ്ട്രീമിങ് സർവീസിന് ഫിഫ തുടക്കമിട്ടു. ഫിഫ പ്ലസ് എന്ന സൗജന്യ സ്ട്രീമിങ് സേവനം എല്ലാ വെബ്, മൊബൈലുകളിലും ലഭിക്കും. പ്രധാന ലീഗുകളിൽ നിന്നുളളവ ഉൾപ്പെടെ സ്ട്രീമിങ്ങിലുണ്ടാകും. മുൻ ലോകകപ്പുകളിൽ നിന്നുള്ള ഭാഗങ്ങൾ, ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡിനോയെ പോലുള്ളവരെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ, മികച്ച വനിതാകളിക്കാരെക്കുറിച്ചുള്ള പരിപാടികൾ എന്നിവയെല്ലാം …
ടെൻഷൻ വേണ്ട! ലോകകപ്പ് സമയത്ത് താമസച്ചെലവ് കൂടില്ലെന്ന് ഉറപ്പു നൽകി ഖത്തർ
ടെൻഷൻ വേണ്ട! ലോകകപ്പ് സമയത്ത് താമസച്ചെലവ് കൂടില്ലെന്ന് ഉറപ്പു നൽകി ഖത്തർ
സ്വന്തം ലേഖകൻ: എല്ലാവർക്കും താങ്ങാനാകുന്ന ചെലവിലുള്ള ലോകകപ്പാണ് ഖത്തർ ഒരുക്കുകയെന്നും ടൂർണമെന്റ് സമയത്ത് അനിയന്ത്രിതമായി താമസ ചെലവ് കൂട്ടുന്ന പതിവ് ഖത്തറിലുണ്ടാവില്ലെന്നും ലോകകപ്പ് സിഇഒ നാസർ അൽ ഖാത്തർ. ലോകകപ്പ് മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആരാധകരുടെ പ്രധാന ആശങ്ക ഖത്തറിലെ താമസ ചെലവ് സംബന്ധിച്ചാകും. എന്നാൽ ഇത്തരം ആശങ്കകൾ അസ്ഥാനത്താണ് എന്നാണ് …
ഖത്തർ ലോകകപ്പിൽ ആരാധകർക്കുള്ള താമസസൗകര്യം തയ്യാർ; 6,000 രൂപ മുതൽ മുറികൾ
ഖത്തർ ലോകകപ്പിൽ ആരാധകർക്കുള്ള താമസസൗകര്യം തയ്യാർ; 6,000 രൂപ മുതൽ മുറികൾ
സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാനെത്തുന്നവർക്ക് താമസസൗകര്യങ്ങൾ സജ്ജമായതായി ഖത്തർ. 1,30,000 റൂമുകളാണ് ആരാധകർക്കായി തയാറാക്കിയിരിക്കുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങളും പരിശീലന ഗ്രൗണ്ടുകളും നേരത്തെ സജ്ജമാക്കിയത് പോലെ ആരാധകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും ഒരുപടി മുന്നിലാണ് ഖത്തർ. ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വില്ലകൾ, അപ്പാർട്‌മെന്റുകൾ എന്നിവിടങ്ങളിലായി 1.30 ലക്ഷം റൂമുകൾ തയാറാണെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി …
ലോകകപ്പ് ഫുട്ബോൾ: രണ്ടാം ഘട്ട ടിക്കറ്റ് വിൽപന തുടങ്ങി; 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം
ലോകകപ്പ് ഫുട്ബോൾ: രണ്ടാം ഘട്ട ടിക്കറ്റ് വിൽപന തുടങ്ങി; 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വിൽപന തുടങ്ങി. സപ്പോർട്ടർ ടിക്കറ്റ് ഉൾപ്പെടെ 4 തരം ടിക്കറ്റുകൾ ലഭ്യം. ഇന്നലെ തുടക്കമായ റാൻഡം സെലക്​ഷൻ ഡ്രോ വിൽപനയുടെ രണ്ടാം ഘട്ടത്തിൽ ഈ മാസം 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഗ്രൂപ്പ് ഘട്ടത്തിൽ പ്രതിദിനം 2 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനുള്ള …
“ബെറ്റർ ടുഗെതർ“: ലോകകപ്പി ന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി; ആവേശമായി ടീമുകളുടെ ഗ്രൂപ്പ് നറുക്കെടുപ്പ്
“ബെറ്റർ ടുഗെതർ“: ലോകകപ്പി ന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി; ആവേശമായി ടീമുകളുടെ ഗ്രൂപ്പ് നറുക്കെടുപ്പ്
സ്വന്തം ലേഖകൻ: ഫിഫയുടെ യുട്യൂബ് ചാനലിലൂടെ പ്രകാശിപ്പിച്ച ലോകകപ്പ് ഔദ്യോഗിക ഗാനം ഏറ്റെടുത്ത് ഫുട്ബോൾ ലോകം. ആഗോളതലത്തിൽ ഫുട്‌ബോളിനെയും സംഗീതത്തെയും സ്‌നേഹിക്കുന്ന എല്ലാവരെയും ബന്ധിപ്പിക്കുന്നതാണു ‘ഹയ ഹയ (ബെറ്റര്‍ ടുഗെതര്‍)’ ഗാനം. അമേരിക്കയുടെയും ആഫ്രിക്കയുടെയും മധ്യപൂര്‍വ ദേശത്തിന്റെയും ഗായകരെ ഒരുമിച്ച് ചേര്‍ത്താണ് സംവിധാനം. ഫൈനല്‍ ഡ്രോയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു റിലീസ്. വിഖ്യാത യുഎസ് പോപ് ഗായകന്‍ …
ലോകത്തിന് സ്വാഗതമോതി ഖത്തർ; ലോകകപ്പ് ഔദ്യോഗിക ഭാഗ്യ ചിഹ്നം ഇന്ന് പുറത്തിറക്കും
ലോകത്തിന് സ്വാഗതമോതി ഖത്തർ; ലോകകപ്പ് ഔദ്യോഗിക ഭാഗ്യ ചിഹ്നം ഇന്ന് പുറത്തിറക്കും
സ്വന്തം ലേഖകൻ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ലേ​ക്ക്​ ലോ​ക​മെ​ങ്ങു​മു​ള്ള ക​ളി​യാ​രാ​ധ​ക​രെ​യും സം​ഘാ​ട​ക​രെ​യും സ്വാ​ഗ​തം ചെ​യ്ത്​ ഫി​ഫ കോ​ൺ​ഗ്ര​സി​ന്​ സ​മാ​പ​നം. ലോ​ക​ക​പ്പ്​ ഒ​രു​ക്ക​ങ്ങ​ളും സാ​ർ​വ​ദേ​ശീ​യ ഫു​ട്​​ബാ​ളും സം​ഘ​ർ​ഷ​ങ്ങ​ളും യു​ക്രെ​യ്​​നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​വു​മെ​ല്ലാം ച​ർ​ച്ച​യാ​യ കോ​ൺ​ഗ്ര​സ്​ വേ​ദി​യി​ൽ ഖ​ത്ത​റി​ന്‍റെ ലോ​ക​ക​പ്പ്​ ഒ​രു​ക്ക​ങ്ങ​ളെ കാ​ൽ​പ​ന്ത്​ ലോ​കം നെ​ഞ്ചോ​ടു ചേ​ർ​ത്തു. ഏ​റ്റ​വും മി​ക​ച്ച ലോ​ക​ക​പ്പി​നാ​ണ്​ ഖ​ത്ത​ർ വേ​ദി​യാ​വു​ന്ന​തെ​ന്ന്, അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി ഫി​ഫ പ്ര​സി​ഡ​ന്‍റ്​ …
സലായ്ക്കുനേരെ സെനഗല്‍ താരങ്ങളുടെ ലേസര്‍ പ്രയോഗം; കളി വീണ്ടും നടത്തണമെന്ന് ഈജിപ്ത്
സലായ്ക്കുനേരെ സെനഗല്‍ താരങ്ങളുടെ ലേസര്‍ പ്രയോഗം; കളി വീണ്ടും നടത്തണമെന്ന് ഈജിപ്ത്
സ്വന്തം ലേഖകൻ: ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്തായതിന് പിന്നാലെ സെനഗലിനെതിരേ ഈജിപ്ത് രംഗത്ത്. സെനഗലിലെ ഡാക്കറില്‍ നടന്ന മത്സരത്തിലുടനീളം കാണികള്‍ ഈജിപ്ത് താരങ്ങളുടെ മുഖത്ത് ലേസര്‍ പ്രയോഗിച്ചുവെന്നാണ് പരാതി. ഷൂട്ടൗട്ടില്‍ ഈജിപ്തിന്റെ ആദ്യ കിക്ക് എടുക്കാനെത്തിയ ഈജിപ്തിന്റെ സൂപ്പര്‍ താരം സലയുടെ മുഖത്ത് ലേസര്‍ രശ്മി പതിക്കുന്നത് ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യന് …