സ്വന്തം ലേഖകൻ: പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റർ എയർ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കറിന് വെങ്കലം. 221 പോയിന്റോടെയാണ് മെഡല്‍ നേട്ടം. തെക്കൻ കൊറിയയുടെ ഓഹ് യെ ജിൻ (243.2 പോയിന്റ്), കിം യെ ജി (241.3 പോയിന്റ്) എന്നിവർക്കാണ് യഥാക്രമം സ്വർണവും വെള്ളിയും. ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ …
സ്വന്തം ലേഖകൻ: സെൻ നദിയിൽ വെള്ളിയാഴ്ചയുടെ വെളിച്ചംവീഴുമ്പോൾ ആ ചരിത്രനിമിഷത്തിലേക്ക് മിഴിതുറക്കാം. ഒളിമ്പിക്‌സിൽ ആദ്യമായി സ്റ്റേഡിയത്തിനു പുറത്തൊരു ഉദ്ഘാടനച്ചടങ്ങ്. പാരീസ് ഒളിമ്പിക്‌സിലേക്ക് താരങ്ങളെ സ്വാഗതംചെയ്യുന്നത് സ്‌റ്റേഡിയത്തിലെ ട്രാക്കിലൂടെയല്ല, സെൻ നദിയുടെ ഓളങ്ങളാണ് അവരെ വരവേൽക്കുക. നദിയിലെ ആറുകിലോമീറ്ററിൽ നൂറു ബോട്ടുകളിൽ നിറയെ 10,500 ഒളിമ്പിക് താരങ്ങളായിരിക്കും. ഫ്രാൻസിന്റെ തലസ്ഥാനംതന്നെ ഒരു വലിയ സ്‌റ്റേഡിയമായിമാറും. ഇന്ത്യൻസമയം രാത്രി …
സ്വന്തം ലേഖകൻ: കിലിയൻ എംബാപ്പെയേയും ഫ്രാൻസ് ഫുട്‌ബോൾ ടീമിനെയും വംശീയമായി അധിക്ഷേപിച്ചുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വെട്ടിലായി അർജന്റീന. കോപ്പ അമേരിക്ക കിരീടം നേടിയ ശേഷമുള്ള വിജയാഘോഷത്തിനിടെയിലാണ് കിലിയൻ എംബാപ്പെയേയും ഫ്രാൻസ് ദേശീയ ടീമിനെയും അർജന്റീന താരങ്ങൾ വംശീയമായി അധിക്ഷേച്ചതെന്നാണ് വിവരം. കിരീട നേട്ടത്തിനു ശേഷമുള്ള അർജന്റീന ടീമിന്റെ വിജയാഘോഷത്തിന്റെ ഒരു വീഡിയോ അർജന്റീന താരം …
സ്വന്തം ലേഖകൻ: ടൂര്‍ണമെന്റിലുടനീളം വീറുറ്റ പോരാട്ടം കാഴ്ച്ച വെച്ച സ്‌പെയിന്‍ യൂറോപ്യന്‍ വന്‍കരയിലെ ഫുട്‌ബോള്‍ അധിപന്മാരായി. 2-1 സ്‌കോറില്‍ വിജയിച്ചു കയറിയാണ് ഇംഗ്ലണ്ടിന്റെ കിരീടമോഹങ്ങള്‍ക്കുമേല്‍ സ്‌പെയിന്‍ തേരോട്ടം നടത്തിയത്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യം റികോ വില്ല്യംസിലൂടെ സ്‌പെയിന്‍ മുന്നിലെത്തിയെങ്കിലും പകരക്കാരന്‍ ആയി ഇറങ്ങിയ കോള്‍ പാമര്‍ ഗോള്‍ മടക്കി മത്സരം …
സ്വന്തം ലേഖകൻ: ഒരുവശത്ത് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെടുന്ന സ്‌പെയിന്‍. മറുവശത്ത് നിര്‍ണയകനിമിഷങ്ങളില്‍ അവസരത്തിനൊത്തുയരുന്ന ഇംഗ്ലണ്ട്. യൂറോ ഫുട്‌ബോള്‍ ഫൈനല്‍ ആവേശഭരിതമാവുമെന്നതില്‍ സംശയമില്ല. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് പോരാട്ടം. കൗമാരവീസ്മയം ലമിന്‍ യമാലിന്റെ സാന്നിധ്യവും കരുത്തുറ്റമധ്യനിരയുമാണ് സ്‌പെയിനിനെ പ്രിയടീമാക്കുന്നത്. പതിനേഴാം പിറന്നാള്‍ ആഘോഷിക്കുന്ന യമാലിന് സമ്മാനമായി കിരീടം നല്‍കാന്‍കൂടിയാവും ടീം ഇറങ്ങുന്നത്. …
സ്വന്തം ലേഖകൻ: ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രഭാത ഭക്ഷണം ഒരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലായിരുന്നു. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെത്തി ഇന്ത്യന്‍ ടീം പ്രധാനമന്ത്രിയെ കണ്ടു. ടീമിനൊപ്പം പ്രാതല്‍ കഴിച്ച അദ്ദേഹം ലോകകപ്പ് ട്രോഫിയുമായി ടീമിനൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. ഈ ചിത്രം ഇപ്പോള്‍ …
സ്വന്തം ലേഖകൻ: 2007 സെപ്റ്റംബര്‍ 24-ാം തീയതിയിലെ ജോഹാനസ്ബര്‍ഗിലെ വാന്‍ഡറേഴ്‌സ് സ്‌റ്റേഡിയം. ഷോര്‍ട്ട് ഫൈന്‍ലെഗ് ഭാഗത്തേക്ക് പാകിസ്താന്‍ താരം മിസ്ബാഹ് ഉള്‍ ഹഖിന്റെ ബാറ്റില്‍ തട്ടിയ പന്ത് ഉയര്‍ന്നുപൊങ്ങുന്നു. ആ പന്ത് സുരക്ഷിതമായി ഒരു 24-കാരന്റെ കൈകളില്‍ ഒതുങ്ങുന്നു. എം.എസ് ധോനിയുടെ കീഴില്‍ ഇന്ത്യന്‍ സംഘം പ്രഥമ ടി20 ലോകകപ്പ് കിരീടമുയര്‍ത്തുമ്പോള്‍ അതില്‍ നിര്‍ണായക സ്‌പെല്ലുകളെറിഞ്ഞും, …
സ്വന്തം ലേഖകൻ: ആദ്യ ലോകകപ്പ് ഫൈനലില്‍ കിരീടം മോഹിച്ചെത്തിയ എയ്ഡന്‍ മാര്‍ക്രത്തിനും സംഘത്തിനും കണ്ണീരോടെ മടക്കം. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ ക്യാച്ചില്‍ ഇന്ത്യ ജീവന്‍ തിരികെ പിടിച്ചു. ഡികോക്കിന്റേയും …
സ്വന്തം ലേഖകൻ: വത്തിക്കാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുത്തുതുടങ്ങി. 29ന് ഇംഗ്ലണ്ടിലെത്തുന്ന ടീം ജൂലൈ മൂന്നുവരെ വിവിധ ടി 20 മത്സരങ്ങളിൽ പങ്കെടുക്കും. ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോസ് ഈറ്റോലിൽ ക്യാപ്റ്റനായ ടീമിലെ മറ്റു താരങ്ങളെല്ലാം മലയാളികളാണെന്നതാണു ശ്രദ്ധേയം. പത്തു വർഷത്തിനിടെ ഇതാദ്യമായാണ് വത്തിക്കാൻ ടീമിൽ സമഗ്ര മലയാളി ആധിപത്യമുള്ള ക്രിക്കറ്റ് ടീം ഉണ്ടാകുന്നത്. …
സ്വന്തം ലേഖകൻ: ക്യാപ്റ്റന്‍ ഫന്റാസ്റ്റിക് എന്ന വിശേഷണം സ്വന്തമാക്കിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോളര് സുനില്‍ ഛേത്രിക്ക് ഇന്ന് വിടവാങ്ങല്‍ മത്സരം. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തോടെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കും. 2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ കുവൈറ്റിന് എതിരേയാണ് സുനില്‍ ഛേത്രിയുടെ വിടവാങ്ങല്‍ മത്സരം. രാത്രി ഏഴിന് കോല്‍ക്കത്തയിലെ …