1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ദാദാഗിരി! സൌരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും
ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ദാദാഗിരി! സൌരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും
സ്വന്തം ലേഖകൻ: നാടകീയ നീക്കങ്ങളിലൂടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയിലേക്ക്. മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷമായാണ് ഗാംഗുലിയിലേക്കെത്തിയത്. മുംബൈയില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ യോഗമാണ് പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. …
മാരത്തണിൽ മനുഷ്യ സാധ്യമല്ലെന്ന് കരുതിയ നേട്ടം സ്വന്തമാക്കി ഇതിഹാസ താരം എല്യൂഡ് കിപ്‌ചോജ്
മാരത്തണിൽ മനുഷ്യ സാധ്യമല്ലെന്ന് കരുതിയ നേട്ടം സ്വന്തമാക്കി ഇതിഹാസ താരം എല്യൂഡ് കിപ്‌ചോജ്
സ്വന്തം ലേഖകൻ: പുരുഷ മാരത്തണിലെ പകരക്കാരില്ലാത്ത ഇതിഹാസം കെനിയയുടെ എല്യൂഡ് കിപ്‌ചോജിന് സ്വപ്‌നതുല്ല്യമായൊരു നേട്ടം. മാരത്തണില്‍ രണ്ട് മണിക്കൂറില്‍ താഴെയുള്ള സമയത്തില്‍ ഓടിയെത്തുന്ന ആദ്യ താരമായിരിക്കുകയാണ് മുപ്പത്തിനാലുകാരനായ എല്യൂഡ്. അനൗദ്യോഗിക സമയം അനുസരിച്ച് ഒരു മണിക്കൂര്‍ 59 മിനിറ്റ് 40.2 സെക്കന്‍ഡിലാണ് എല്യൂഡ് ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചത്. രണ്ട് മണിക്കൂര്‍ 01 മിനിറ്റ് 39 …
അന്ന് വിരമിക്കാൻ ഒരുങ്ങി, ഭാര്യയുടെ പരിശീലനത്തിന് കീഴിൽ മടങ്ങിയെത്തി ഷോട്ട്പുട്ടില്‍ റെക്കോഡ് സ്വര്‍ണ്ണം നേടിയ ജോ കൊവാക്‌സിന്റെ കഥ
അന്ന് വിരമിക്കാൻ ഒരുങ്ങി, ഭാര്യയുടെ പരിശീലനത്തിന് കീഴിൽ മടങ്ങിയെത്തി ഷോട്ട്പുട്ടില്‍ റെക്കോഡ് സ്വര്‍ണ്ണം നേടിയ ജോ കൊവാക്‌സിന്റെ കഥ
സ്വന്തം ലേഖകൻ: ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണം നേടിയിരിക്കുകയാണ് അമേരിക്കക്കാരനായ ജോ കൊവാക്സ്. ഭാര്യയായ ആഷ്ലിയുടെ പരിശീലനത്തിന് കീഴിലാണ് കൊവാക്സ് സ്വര്‍ണ്ണം നേടുന്നത്. വര്‍ഷങ്ങളായി കൊവാക്സിനെ പരിശീലിപ്പിക്കുന്നതും ഭാര്യ തന്നെയാണ്. ശനിയാഴ്ച ഖത്തറില്‍ വെച്ചു നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് പുരുഷവിഭാഗം ഷോട്ട്പുട്ടില്‍ കൊവാക്സ് സ്വര്‍ണ്ണം നേടുന്നത്. കൊവാക്സിന്റെ രണ്ടാം സ്വര്‍ണ്ണമാണിത്. 2008 ലെ …
സാഫ് അണ്ടർ 18 ചാമ്പ്യൻഷിപ്പ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് കിരീടം
സാഫ് അണ്ടർ 18 ചാമ്പ്യൻഷിപ്പ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് കിരീടം
സ്വന്തം ലേഖകൻ: നേപ്പാളിൽ നടന്ന സാഫ് കപ്പ് അണ്ടർ 18 ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം. കലാശ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ കിരീടമുയർത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ജയം. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ ഏറെ വൈകാതെ ലീഡെടുത്തു. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ വിക്രം പ്രതാപ് സിങ്ങിന്റെ ഗോളിലായിരുന്നു ഇന്ത്യ മുന്നിലെത്തിയത്. …
ആറാം തവണയും ഫിഫ ലോക ഫുട്ബോളർ പട്ടം സ്വന്തമാക്കി മെസ്സി; മികച്ച വനിതാ താരം മേഗൻ റാപിനോയ്; അന്ധനായ മകന് സ്റ്റേഡിയത്തിൽ ദൃക്‌സാക്ഷി വിവരണം നടത്തുന്ന അമ്മയ്ക്ക് ബെസ്റ്റ് ഫാൻ പുരസ്കാരം
ആറാം തവണയും ഫിഫ ലോക ഫുട്ബോളർ പട്ടം സ്വന്തമാക്കി മെസ്സി; മികച്ച വനിതാ താരം മേഗൻ റാപിനോയ്; അന്ധനായ മകന് സ്റ്റേഡിയത്തിൽ ദൃക്‌സാക്ഷി വിവരണം നടത്തുന്ന അമ്മയ്ക്ക് ബെസ്റ്റ് ഫാൻ പുരസ്കാരം
സ്വന്തം ലേഖകൻ: ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി ബാഴ്സയുടെ സൂപ്പർ താരം ലയണല്‍ മെസി തിരഞ്ഞെടുക്കപ്പെട്ടു. ആറാം തവണയാണ് മെസ്സിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. റൊണാൾഡോ, വാൻഡെയ്ക്ക് എന്നിവരെ മറികടന്നാണ് നേട്ടം. ആറാം തവണയാണ് മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ മേഗൻ റാപിനോയ് മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലിവർപൂളിന്‍റെ അലിസൺ ബക്കറാണ് മികച്ച …
ആ 6 വെടിയുണ്ടകൾ തറച്ചത് ഇംഗ്ലണ്ടിന്റെ ഹൃദയത്തിലാണ്! യുവരാജ് സിങ്ങിന്റെ സിക്സര്‍ പ്രകടനത്തിന് 12 വയസ്
ആ 6 വെടിയുണ്ടകൾ തറച്ചത് ഇംഗ്ലണ്ടിന്റെ ഹൃദയത്തിലാണ്! യുവരാജ് സിങ്ങിന്റെ സിക്സര്‍ പ്രകടനത്തിന് 12 വയസ്
സ്വന്തം ലേഖകൻ: ആരു മറന്നാലും ഈ ദിവസം ബ്രോഡ് മറന്നിട്ടുണ്ടാകില്ല. വെള്ളിടി പോലെ 6 സിക്സറുകള്‍ അതും തുടര്‍ച്ചയായി ആറു പന്തുകളില്‍! ഇത്രയും നന്നായി യുവിയുടെ ബാറ്റിന്റെ ചൂടറിഞ്ഞ മറ്റൊരു ബോളര്‍ ഉണ്ടാകില്ല. പ്രഥമ ട്വന്റി-20 ലോകകപ്പ് മത്സരത്തിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരമായിരുന്നു വേദി. ഇന്ത്യന്‍ സ്കോര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 171ല്‍ നില്‍ക്കുമ്പോള്‍ യുവരാജ് സിംഗും …
വിരാട് കോലിയോ സ്റ്റീവ് സ്മിത്തോ? ആരാണ് കേമന്‍? മികച്ച താരം ആരെന്ന് വെളിപ്പെടുത്തി ഷെയ്ന്‍ വോണ്‍
വിരാട് കോലിയോ സ്റ്റീവ് സ്മിത്തോ? ആരാണ് കേമന്‍? മികച്ച താരം ആരെന്ന് വെളിപ്പെടുത്തി ഷെയ്ന്‍ വോണ്‍
സ്വന്തം ലേഖകന്‍: ആഷസില്‍ വിസ്മയ തിരിച്ചുവരവ് നടത്തി അമ്പരപ്പിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. മൂന്ന് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയുമടക്കം147.25 ശരാശരിയില്‍ 589 റണ്‍സാണ് സ്മിത്ത് അടിച്ചുകൂട്ടിയത്. ഇതോടെ വിരാട് കോലിയാണോ സ്റ്റീവ് സ്മിത്താണോ സമകാലിക ക്രിക്കറ്റിലെ മികച്ച താരം എന്ന ചര്‍ച്ച വീണ്ടും പൊടിപൊടിക്കുകയാണ്. ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ …
വിന്‍ഡീസിന് എതിരായ പരമ്പര തൂത്തുവാരി ഇന്ത്യ; ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ നേടിയ ഇന്ത്യന്‍ നായകനെന്ന ധോണിയുടെ റെക്കോര്‍ഡ് ഇനി കോലിയ്ക്ക് സ്വന്തം
വിന്‍ഡീസിന് എതിരായ പരമ്പര തൂത്തുവാരി ഇന്ത്യ; ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ നേടിയ ഇന്ത്യന്‍ നായകനെന്ന ധോണിയുടെ റെക്കോര്‍ഡ് ഇനി കോലിയ്ക്ക് സ്വന്തം
സ്വന്തം ലേഖകന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടം കോലി സ്വന്തമാക്കി. കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ നായകനെന്ന നിലയില്‍ കോലിയുടെ പേരില്‍ 28 ജയങ്ങളായി. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 48 ടെസ്റ്റ് കളിച്ചിട്ടുണ്ട്. 60 ടെസ്റ്റില്‍ 27 ജയങ്ങള്‍ എന്ന …
വീണ്ടും സച്ചിനെ താഴ്ത്തിക്കെട്ടി ഐസിസി ട്വീറ്റ്; ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് ആരാധകരുടെ രോഷം
വീണ്ടും സച്ചിനെ താഴ്ത്തിക്കെട്ടി ഐസിസി ട്വീറ്റ്; ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കരുതെന്ന് ആരാധകരുടെ രോഷം
  സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ആരാധകരെ വീണ്ടും രോഷാകുലരാക്കി ഐ.സി.സിയുടെ പുതിയ ട്വീറ്റ്. സച്ചിന്‍ തെണ്ടുല്‍ക്കറും ബെന്‍ സ്റ്റോക്ക്‌സും ഒരുമിച്ചുള്ള ചിത്രം നല്‍കി ‘എക്കാലത്തേയും മികച്ച താരവും സച്ചിന്‍ തെണ്ടുല്‍ക്കറും’ എന്ന് ക്യാപ്ഷന്‍ എഴുതി ഐ.സി.സി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ലണ്ടനില്‍ നടന്ന ലോകകപ്പ് ഫൈനലിന് ശേഷം മികച്ച താരത്തിനുള്ള പുരസ്‌കാരം സച്ചിന്‍ സ്റ്റോക്ക്‌സിന് സമ്മാനിക്കുന്നതായിരുന്നു ഈ …
‘ദേശീയ ഗാനം മുഴങ്ങിയപ്പോള്‍, ഇന്ത്യന്‍ പതാക കണ്ടപ്പോള്‍ എനിക്കെന്റെ കണ്ണീര്‍ നിയന്ത്രിക്കാനായില്ല,’ ജീവിതത്തിലെ മറക്കാനാവാത്ത ആ നിമിഷം ഓര്‍ത്ത് പിവി സിന്ധു
‘ദേശീയ ഗാനം മുഴങ്ങിയപ്പോള്‍, ഇന്ത്യന്‍ പതാക കണ്ടപ്പോള്‍ എനിക്കെന്റെ കണ്ണീര്‍ നിയന്ത്രിക്കാനായില്ല,’ ജീവിതത്തിലെ മറക്കാനാവാത്ത ആ നിമിഷം ഓര്‍ത്ത് പിവി സിന്ധു
സ്വന്തം ലേഖകന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയതിനു പിന്നാലെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി പി.വി സിന്ധു. വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യന്‍ പതാക കണ്ടപ്പോഴും തനിക്ക് കണ്ണീര്‍ നിയന്ത്രിക്കാനായില്ലെന്ന് സിന്ധു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സിന്ധു ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ വിജയത്തിനു ശേഷം തനിക്കുണ്ടായ വികാരം …