സ്വന്തം ലേഖകൻ: നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ച് ചരിത്രം കുറിച്ച് ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദ. ക്ലാസിക്കല്‍ ചെസ്സില്‍ കാള്‍സനെതിരേ പ്രഗ്നാനന്ദ നേടുന്ന ആദ്യ ജയമാണിത്. മൂന്നാം റൗണ്ടിലാണ് ജയം. ഇതോടെ പ്രഗ്നാനന്ദ 9-ല്‍ 5.5 പോയിന്റ്‌സ് കരസ്ഥമാക്കി ഒന്നാമതെത്തി. തോല്‍വിയോടെ കാള്‍സന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. …
സ്വന്തം ലേഖകൻ: ടി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് തീവ്രവാദ ഭീഷണിയുള്ളതിനാല്‍ സുരക്ഷാ സംവിധാനം ശക്തമാക്കിയെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍. നിയമപാലകര്‍ക്കൊപ്പം ചേര്‍ന്ന് മത്സരത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നുണ്ടെന്നും ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ അറിയിച്ചു. ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കിലെ ഐസനോവര്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം. എ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് …
സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായി കലാശപ്പോരിനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. വെറും 63 പന്തില്‍ നിന്ന് വിജയലക്ഷ്യമായ 114 റണ്‍സ് എടുത്ത് അനായാസമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി. കുവൈറ്റുമായി നടക്കുന്ന ലോക കപ്പ് യോഗ്യതാ മത്സരത്തിനുശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുമെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ കൂടിയായ സുനിൽ ഛേത്രി സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചു. ജൂൺ ആറിന് കൊൽക്കത്തയിലാണ് അവസാന മത്സരം. ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ …
സ്വന്തം ലേഖകൻ: 2013 ലെ ഐപിഎൽ വാതുവെപ്പ് കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിൻ്റെ അഭാവം മൂലമാണെന്ന് മുൻ ഡൽഹി പോലീസ് കമ്മിഷണർ നീരജ് കുമാർ. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെടാൻ കാരണമായത് ഇന്ത്യയിൽ കായികരംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തത് മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ക്രിക്കറ്റിലെ അഴിമതി ഗൗരവമായി കൈകാര്യം ചെയ്യപ്പെടുന്നില്ല. ക്രിക്കറ്റിലെയോ …
സ്വന്തം ലേഖകൻ: ഞാൻ സൗദി അറേബ്യയെ സ്നേഹിക്കുന്നുവെന്നും ഫുട്ബാളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ലോക ഫുട്ബാൾ താരം ലയണൽ മെസ്സി. ‘ബിഗ് ടൈം’ എന്ന സൗദി പോഡ്കാസ്റ്റ് ചാനലിൽ പ്രമുഖ ഇൗജിപ്ഷ്യൻ മാധ്യമപ്രവർത്തകൻ അംറ് അൽഅദീബിെൻറ അഭിമുഖ പരിപാടിയിലാണ് അർജൻറീനിയൻ താരം മനസ് തുറന്നത്. സൗദി ടൂറിസം അംബാസഡർ കൂടിയായ മെസ്സി നിരവധി തവണ …
സ്വന്തം ലേഖകൻ: സ്വീഡനിൽ നടക്കുന്ന അണ്ടർ 17 യൂറോപ്യൻ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ, ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസപ്പും, എസക്സിൽ നിന്നുള്ള സാമുവൽ ദീപക് പുലിക്കോട്ടിലും ദേശീയ ടീമിൽ ഇടം നേടി. യൂറോപ്യൻ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഫ്രാൻസ്, ജർമനി, ഡെൻമാർക്ക്, സ്വീഡൻ, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിൾസ് വിഭാഗത്തിൽ, …
സ്വന്തം ലേഖകൻ: ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്’ എന്ന മുദ്രാവാക്യവുമായി ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തതായി സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ലോകകപ്പ് ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ ഉദ്ദേശിക്കുന്നതായി സൗദി വെളിപ്പെടുത്തിയത്. തുടർന്ന് ഔദ്യോഗിക നാമനിർദേശ കത്ത് ഇന്‍റർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബാളിന് (ഫിഫ) സൗദി ഫുട്ബാൾ ഫെഡറേഷൻ അയച്ചിരുന്നു. saudi2034bid.com …
സ്വന്തം ലേഖകൻ: 2026 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ നടക്കുമെന്ന് ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ. ന്യൂ ജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയമാണ് ഫൈനലിന് വേദിയാവുകയെന്ന് ഫിഫ വ്യക്തമാക്കി. ജൂലൈ 19-നാണ് ഫൈനല്‍. 48 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന് യുഎസ്എ, കാനഡ, മെക്‌സിക്കോ രാജ്യങ്ങളാണ് ആതിഥ്യം വഹിക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരം ജൂണ്‍ …
സ്വന്തം ലേഖകൻ: ലോകചാമ്പ്യന്മാരായ അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമിന്റെ കേരളത്തിലെ സന്നാഹമത്സരം 2025 ഒക്ടോബര്‍ 25-ന് തുടങ്ങാന്‍ ധാരണയായി. മൂന്നുമത്സരങ്ങളാകും അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുക. ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമിനെത്തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് നിലവിലെ ധാരണ. 2022 ലോകകപ്പില്‍ മത്സരിച്ച ടീമുകളെത്തന്നെ സൗഹൃദമത്സരത്തിനായി കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഏതൊക്കെ ടീമുകളാകും എതിരാളിയായിവരുകയെന്ന തീരുമാനമായിട്ടില്ല. മലപ്പുറം മഞ്ചേരി …