1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന ആദ്യ കേരള ടീമായി ഗോകുലം കേരള എഫ്.സി; ഫൈനലില്‍ തളച്ചത് മോഹന്‍ ബഗാനെ
22 വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന ആദ്യ കേരള ടീമായി ഗോകുലം കേരള എഫ്.സി; ഫൈനലില്‍ തളച്ചത് മോഹന്‍ ബഗാനെ
സ്വന്തം ലേഖകന്‍: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിരീടം ഗോകുലം കേരള എഫ്.സിക്ക്. ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനെ തോല്‍പിച്ചാണ് ഗോകുലം കേരള കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. നായകന്‍ മാര്‍ക്കസ് ജോസഫാണ് കേരളത്തിനായി രണ്ട് ഗോളുകളും നേടിയത്. ടൂര്‍ണമെന്റിലാകെ രണ്ടു ഹാട്രിക് അടക്കം 11 ഗോളുകളാണ് ഈ ട്രിനിഡാഡ് താരം സ്വന്തമാക്കിയത്. …
രോഹിത്തിന് 23 മത് ഏകദിന സെഞ്ചുറി; വിജയത്തോടെ ഇന്ത്യയുടെ ക്രിക്കറ് ലോകകപ്പിന് തുടക്കം
രോഹിത്തിന് 23 മത് ഏകദിന സെഞ്ചുറി; വിജയത്തോടെ ഇന്ത്യയുടെ ക്രിക്കറ് ലോകകപ്പിന് തുടക്കം
സ്വന്തം ലേഖകന്‍: വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ഇന്ത്യന്‍ ടീം. കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 23ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 128 പന്തില്‍ 10 ബൗണ്ടറിയും രണ്ടു …
എന്നാലും ഇതല്പം കടന്നുപോയി! ചാമ്പ്യന്‍സ് ലീഗ് ട്രോഫിക്കു മുകളില്‍ കാല്‍ കയറ്റിവെച്ച ലിവര്‍പൂള്‍ ക്യാപ്റ്റനെതിരെ ആരാധകര്‍
എന്നാലും ഇതല്പം കടന്നുപോയി! ചാമ്പ്യന്‍സ് ലീഗ് ട്രോഫിക്കു മുകളില്‍ കാല്‍ കയറ്റിവെച്ച ലിവര്‍പൂള്‍ ക്യാപ്റ്റനെതിരെ ആരാധകര്‍
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ലീഗ് ട്രോഫിക്കു മുകളില്‍ കാലു കയറ്റിവെച്ച ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണെതിരേ ആരാധക രോഷം. ഞായറാഴ്ച പുലര്‍ച്ചെ നടന്ന ഫൈനലില്‍ ടോട്ടനത്തെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ തങ്ങളുടെ ആറാം യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ ഇംഗ്ലണ്ടിലേക്കു തിരിച്ച ടീം മേഴ്‌സിസൈഡില്‍ …
സലാ ഉയര്‍ത്തെഴു ന്നേറ്റു; യുറോപ്പ് കീഴടക്കി ലിവര്‍പൂളിന്റെ ചെമ്പട
സലാ ഉയര്‍ത്തെഴു ന്നേറ്റു; യുറോപ്പ് കീഴടക്കി ലിവര്‍പൂളിന്റെ ചെമ്പട
സ്വന്തം ലേഖകന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്ട്‌സ്പറിനെ തകര്‍ത്ത് ആറാം തവണയും കിരീടം ചൂടി ക്ലോപ്പിന്റെ ചെമ്പട. ആവേശകരമായ ഫൈനലില്‍ ടോട്ടനം ഹോട്‌സപ്‌റെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ ചെമ്പട യൂറോപ്പ് കീഴടക്കിയത്. ഒരു വര്‍ഷം മുമ്പ് റയല്‍ മാഡ്രിഡിനോട് തോല്‍വി ഏറ്റുവാങ്ങി, ഗ്രൗണ്ടില്‍ വീണ് കരഞ്ഞ് മടങ്ങിയ സലായുടെ ലിവര്‍പൂള്‍ സംഘത്തിന് പക്ഷെ …
ഫോര്‍മുല വണ്‍ ഇതിഹാസാം നിക്കി ലൗഡ അന്തരിച്ചു; വേഗത്തിന്റെ രാജാവിന് യാത്രാമൊഴി ചൊല്ലി റേസിങ് ലോകം
ഫോര്‍മുല വണ്‍ ഇതിഹാസാം നിക്കി ലൗഡ അന്തരിച്ചു; വേഗത്തിന്റെ രാജാവിന് യാത്രാമൊഴി ചൊല്ലി റേസിങ് ലോകം
സ്വന്തം ലേഖകന്‍: ഫോര്‍മുല വണ്‍ ഇതിഹാസ താരം നിക്കി ലൗഡ (70) അന്തരിച്ചു. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി ഒമ്പതു മാസത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ മരണം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മക്‌ലാരനും ഫെരാരിക്കുമൊപ്പം പ്രവര്‍ത്തിച്ച നിക്കി, മൂന്നു തവണ ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 1975, 1977 വര്‍ഷങ്ങളില്‍ ഫെരാരിക്കൊപ്പമായിരുന്നു ഓസ്ട്രിയന്‍ സ്വദേശിയായ അദ്ദേഹത്തിന്റെ കിരീട …
ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരുന്നു; ക്രിക്കറ്റിനോടുള്ള ആരാധകരുടെ പ്രണയം വിഷയമാക്കി ഔദ്യോഗിക ഗാനമെത്തി
ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരുന്നു; ക്രിക്കറ്റിനോടുള്ള ആരാധകരുടെ പ്രണയം വിഷയമാക്കി ഔദ്യോഗിക ഗാനമെത്തി
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. സ്റ്റാന്‍ഡ് ബൈ എന്ന് പേരിട്ട ഗാനം ട്വിറ്റര്‍ പേജിലൂടെയാണ് ഐസിസി ആരാധകര്‍ക്കായി പങ്കുവച്ചത്. ക്രിക്കറ്റിനോടുള്ള ആരാധകരുടെ പ്രണയമാണ് ഗാനത്തിന്റെ പ്രമേയം. രാജ്യങ്ങളുടെ അതിര്‍ത്തി കടന്ന് വൈറ്റ് ബോള്‍ സഞ്ചരിക്കുമ്പോള്‍ അതിരുകളില്ലാതെ ലോകം ഒന്നടങ്കം ക്രിക്കറ്റിന്റെ മാന്ത്രികതയില്‍ ലയിക്കുന്നു പുതിയ ഗായിക ലോറിന്‍ സൈറന്‍സും ബ്രിട്ടണിലെ പ്രമുഖ …
‘എനിക്കും എന്റെ കുടുംബത്തിനും ഇത് സ്‌പെഷ്യല്‍’ മകളുടെ ആശുപത്രി കിടക്കയില്‍ നിന്ന് ക്രീസിലെത്തി സെഞ്ച്വറിയടിച്ച് ജേസണ്‍ റോയ്
‘എനിക്കും എന്റെ കുടുംബത്തിനും ഇത് സ്‌പെഷ്യല്‍’ മകളുടെ ആശുപത്രി കിടക്കയില്‍ നിന്ന് ക്രീസിലെത്തി സെഞ്ച്വറിയടിച്ച് ജേസണ്‍ റോയ്
സ്വന്തം ലേഖകന്‍: ഇതിനുമുന്‍പ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയ് ഏകദിനത്തില്‍ ഏഴ് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. പക്ഷേ ഇന്നലെ പാകിസ്താനെതിരേ നേടിയ സെഞ്ച്വറി റോയിക്ക് സ്‌പെഷ്യലാണ്. ആശുപത്രിയില്‍ക്കിടക്കുന്ന മകള്‍ക്കരികില്‍ തലേദിവസം രാത്രിമുഴുവന്‍ ചെലവഴിച്ചാണ് റോയ് ട്രെന്‍ഡ് ബ്രിഡ്ജിലെ ക്രിക്കറ്റ് പിച്ചിലെത്തിയത്. രണ്ടുമണിക്കൂര്‍ നേരം മാത്രം ഉറങ്ങിയതിനുശേഷം. എന്നാല്‍ ഈ ക്ഷീണമൊന്നും റോയിക്കു മത്സരത്തിലില്ലായിരുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 340 …
ഇന്ത്യന്‍ ഫുട്‌ബോളിന് ക്രൊയേഷ്യന്‍ പരിശീലകന്‍; ഇഗോര്‍ സ്റ്റിമാക്ക് വരുന്നു
ഇന്ത്യന്‍ ഫുട്‌ബോളിന് ക്രൊയേഷ്യന്‍ പരിശീലകന്‍; ഇഗോര്‍ സ്റ്റിമാക്ക് വരുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഫുട്‌ബോളിന് ക്രൊയേഷ്യന്‍ പരിശീലകന്‍; ഇഗോര്‍ സ്റ്റിമാക്ക് വരുന്നു. ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാക്കിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി നിയമിച്ചു. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ക്രൊയേഷ്യയ്ക്കായി ലോകകപ്പ് കളിച്ചിട്ടുള്ള താരം കൂടിയായ സ്റ്റിമാക്കിനെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പരിശീലകനായി നിയമിച്ചിരിക്കുന്നത്. എ.ഐ.എഫ്.എഫിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി നടത്തിയ അഭിമുഖത്തിനുശേഷം സ്റ്റിമാക്കിന്റെ പേര് …
വിഡ്ഢി ദിനത്തില്‍ ക്രിക്കറ്റ് ആരാധകരെ കൂളായി ‘ഫൂളാക്കി’ ഐ.സി.സി
വിഡ്ഢി ദിനത്തില്‍ ക്രിക്കറ്റ് ആരാധകരെ കൂളായി ‘ഫൂളാക്കി’ ഐ.സി.സി
സ്വന്തം ലേഖകന്‍: വിഡ്ഢി ദിനത്തില്‍ ക്രിക്കറ്റ് ആരാധകരെ കൂളായി ‘ഫൂളാക്കി’ ഐ.സി.സി. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആരാധകരെ വട്ടം കറക്കി അന്താരാഷട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വിറ്റര്‍ പേജ്. ടെസ്റ്റ് ക്രിക്കറ്റില്‍ വന്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചുള്ള ട്വീറ്റുകളാണ് ആരാധകരെ കുഴപ്പത്തിലാക്കിയത്. ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ ഈ മാറ്റങ്ങള്‍ നടപ്പാകുമെന്നും ട്വീറ്റിലുണ്ട്. എന്നാല്‍, ഏപ്രില്‍ ഫൂളാക്കുകയാണോ, അതോ …
ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്
ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്
സ്വന്തം ലേഖകന്‍: ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്. കറാച്ചിയിലെ ഗള്ളി ക്രിക്കറ്റിനിടയിലാണ് തര്‍ക്കം. ബാറ്റ്‌സ്മാന്റെ മിഡില്‍ സ്റ്റംപ് ബൗളര്‍ ഇളക്കി താഴെയിട്ടിട്ടുണ്ട്. പക്ഷേ ബെയിലുകള്‍ രണ്ടും മുകളില്‍ തന്നെയുണ്ട്. ഇത് ഔട്ട് ആണോ അല്ലയോ എന്നതാണ് തര്‍ക്ക വിഷയം. ഐസിസിക്കും അതാണ് ചോദിക്കുവാനുള്ളത് ഇത് …