സ്വന്തം ലേഖകന്‍: ‘ഞാന്‍ ഷര്‍ട്ട് ഊരി വീശുമ്പോള്‍ അരുതെന്ന് ലക്ഷ്മണ്‍ പലതലണ പറഞ്ഞു; നീയും ഊരി വീശെന്നായിരുന്നു ഞാന്‍ പറഞ്ഞത്,’ ലോര്‍ഡ്‌സിലെ ചരിത്ര നിമിഷത്തെക്കുറിച്ച് ഗാംഗുലി. ലോര്‍ഡ്‌സില്‍ 2002ല്‍ അവസാന ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര നേടിയപ്പോള്‍ സൗരവ് ഗാംഗുലി ഷര്‍ട്ട് വലിച്ചൂരി കൈയ്യില്‍ ചുഴറ്റിയത് ഇന്നും ക്രിക്കറ്റ് പ്രേമികളുടെ ആവേശ നിമിഷങ്ങളിലൊന്നാണ്. …
സ്വന്തം ലേഖകന്‍: തുര്‍ക്കി ബന്ധത്തിന്റെ പേരില്‍ വംശീയാധിക്ഷേപം; ജര്‍മന്‍ ദേശീയ ടീമിനായി ഇനി ബൂട്ടുകെട്ടില്ലെന്ന് ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസില്‍. ജര്‍മനിക്കായി ഇനി കളിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് അദ്ദേഹം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി പ്രസ്താവന പുറത്തിറക്കി. റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനൊപ്പം ഓസില്‍ ഫോട്ടോക്ക് പോസ് ചെയ്തത് വിവാദമായിരുന്നു. …
സ്വന്തം ലേഖകന്‍: ലോകകപ്പുമായി നാട്ടിലെത്തിയ ഫ്രഞ്ച് ടീമിന് പാരീസില്‍ സ്വപ്നം പോലൊരു വരവേല്‍പ്പ്; ഒഴികിയെത്തിയത് 10 ലക്ഷം പേര്‍. ടീം വന്നിറങ്ങിയ വിമാനത്താവളത്തിനു ചുറ്റം ആയിരക്കണക്കിന് ആരാധകരാണു തടിച്ചുകൂടിയത്. ലോകകപ്പുമായി തുറന്ന ബസിലുള്ള ഫ്രഞ്ച് ടീമിന്റെ വിക്ടറി പരേഡിനു സാക്ഷ്യം വഹിക്കാന്‍ 10 ലക്ഷത്തോളം പേരെത്തി. ലോകകപ്പ് ജയിച്ചുവന്ന അഭിമാനതാരങ്ങള്‍ക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ലീജന്‍ …
സ്വന്തം ലേഖകന്‍: 31 ദിവസത്തെ ഫുട്‌ബോള്‍ പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ യാത്രാമൊഴി ചൊല്ലി പുടിന്റെ റഷ്യ; ഇനി ഖത്തറില്‍ കാണാമെന്ന ഉറപ്പില്‍ ഫുട്‌ബോള്‍ പ്രേമികള്‍. റഷ്യ ലോകകപ്പി?ന്റെ മുഖ്യ സംഘാടകനായ പ്രസിഡന്റ്? വ്‌ലാദിമിര്‍ പുടി???െന്റ ഔദ്യോഗിക വസതിയായ ക്രെംലിനില്‍ നടന്ന ചടങ്ങില്‍ 2022 ലോകകപ്പ്? ആതിഥേയ രാഷ്?ട്രമായ ഖത്തര്‍ അമീര്‍ ശൈഖ്? തമീം ബിന്‍ ഹമദ്? ആല്‍ …
സ്വന്തം ലേഖകന്‍: ഗോള്‍മഴ പെയ്യിച്ച് ഫ്രാന്‍സ് ലോകഫുട്‌ബോളിന്റെ അമരത്ത്; പൊരുതിക്കളിച്ച ക്രൊയേഷ്യ തല ഉയര്‍ത്തി മടങ്ങി. ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സിന് ലോക കിരീടം. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയെ കൈയ്യടികളോടെയാണ് റഷ്യ യാത്രയാക്കുന്നത്. ആദ്യപകുതിയില്‍ ഫ്രാന്‍സ് …
സ്വന്തം ലേഖകന്‍: ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ബല്‍ജിയം ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍; സ്വപ്ന നേട്ടത്തിനായി ക്രൊയേഷ്യ ഇന്നിറങ്ങും. നാലാം മിനിറ്റില്‍ തന്നെ തോമസ് മ്യൂനിയറിലൂടെയാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ലീഡ് നേടിയത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ വലയിലാക്കി. നാസര്‍ ചാഡ്‌ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് …
സ്വന്തം ലേഖകന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രാക്കില്‍ നിന്ന് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹിമ ദാസ്. അണ്ടര്‍ 20 ലോകചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററിലാണ് ഹിമ സ്വര്‍ണം സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രാക്കിനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും പതിനെട്ടുകാരിയായ ഹിമ സ്വന്തം പേരിലാക്കി. 51.46 …
സ്വന്തം ലേഖകന്‍: 2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ തിയതി പ്രഖ്യാപിച്ച് ഫിഫ; ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും സൂചന. 2022 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്റ് നടത്താനാണ് തീരുമാനം. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് നടക്കുക. ഖത്തര്‍ ലോകകപ്പ് മുതല്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായും …
സ്വന്തം ലേഖകന്‍: സെമിയില്‍ ഇംഗ്ലീഷ് പടയെ തുരത്തി ആദ്യ ലോകകപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ക്രൊയേഷ്യ. ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ചരിത്രം കുറിച്ച് ക്രൊയേഷ്യ തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനല്‍ പ്രവേശം ആഘോഷമാക്കി. എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം. ആദ്യ പകുതിയില്‍ …
സ്വന്തം ലേഖകന്‍: ബെല്‍ജിയത്തെ തലകൊണ്ടിടിച്ചു വീഴ്ത്തിയ ഫ്രാന്‍സ് 12 കൊല്ലത്തിനു ശേഷം ലോകകപ്പ് ഫൈനലില്‍. സെമിയിലെ ആവേശപ്പോരാട്ടത്തില്‍ ബെല്‍ജിയത്തെ മടക്കമില്ലാത്ത ഏക ഗോളിന് തോല്‍പിച്ചാണ് ഫ്രാന്‍സ് മൂന്നാം തവണയും ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്. അമ്പത്തിയൊന്നാം മിനിറ്റില്‍ ഡിഫന്‍ഡര്‍ സാമ്വല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. ഗ്രീസ്മനെടുത്ത കോര്‍ണര്‍ ഫെല്ലെയ്‌നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലെത്തിച്ചത്. ആക്രമണത്തില്‍ …