സ്വന്തം ലേഖകന്‍: സ്വീഡനെതിരെ അവസാന നിമിഷം കടന്നുകൂടി ജര്‍മനി; രണ്ടാം ജയവുമായി മെക്‌സിക്കോ; ഗോള്‍ മഴ പെയ്യിച്ച് ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി റഷ്യന്‍ ലോകകപ്പിലെ സാധ്യതകള്‍ സജീവമാക്കി. അവസാന നിമിഷങ്ങളിലൊന്നില്‍ ലഭിച്ച ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ടോണി …
സ്വന്തം ലേഖകന്‍: ലോകകപ്പില്‍ ബ്രസീല്‍ ടീമിനൊപ്പം ബോള്‍ ഗേളായി ചരിത്രത്തിലിടം പിടിച്ച് ഇന്ത്യന്‍ പെണ്‍കുട്ടി. കഴിഞ്ഞ ദവിസം ബ്രസീല്‍, കോസ്റ്ററിക്ക മത്സരത്തിലാണ് ബോള്‍ ഗേളായി ഏഴാം ക്ലാസുകാരി നഥാനിയ ജോണ്‍ കളത്തിലിറങ്ങിയത്. പന്തുമായി ആര്‍ത്തിരമ്പുന്ന സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മൈതാനത്തിറങ്ങാന്‍ അവസരം ലഭിച്ച നഥാനിയ ഇന്ത്യയില്‍ നിന്നും ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ഒഫിഷ്യല്‍ മാച്ച് ബോള്‍ കാരിയറായി (OMBC) …
സ്വന്തം ലേഖകന്‍: കോസ്റ്റാറിക്കയ്‌ക്കെതിരെ നാടകീയ ജയവുമായി ബ്രസീല്‍, സെര്‍ബിയക്കെതിരെ വിയര്‍ത്തു കളിച്ച് സ്വിസ് പട; ഐസ്‌ലന്‍ഡിനെ കശക്കി നൈജീരിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റുമായി സമനില വഴങ്ങിയ ബ്രസീലിന് ആശ്വാസമായി കോസ്റ്റാറിക്കയ്‌ക്കെതിരായ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. കുട്ടീന്യോയും നെയ്മറുമാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. തൊണ്ണൂറു മിനുട്ടുകള്‍ക്ക് ശേഷം അധിക സമയത്ത് …
സ്വന്തം ലേഖകന്‍: അര്‍ജന്റീനയെ മലര്‍ത്തിയടിച്ച് ക്രൊയേഷ്യ; ഫ്രാന്‍സിനെതിരെ പൊരുതിത്തോറ്റ് പെറു; സമനിലയില്‍ പിരിഞ്ഞ് ഓസ്‌ട്രേലിയയും ഡെന്മാര്‍ക്കും, ലോകകപ്പ് റൗണ്ടപ്പ്. ഈ ലോകകപ്പിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ നായകനായിരുന്നു ഇന്നലെ മെസി. നിഷ്‌നിയിലെ സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ജയിച്ചുകയറിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകള്‍. തകര്‍പ്പന്‍ ജയത്തോടെ ക്രൊയേഷ്യ …
സ്വന്തം ലേഖകന്‍: റൊണാള്‍ഡോയുടെ ചിറകില്‍ പോര്‍ച്ചുഗല്‍; സ്‌പെയിനെതിരെ പൊരുതിത്തോറ്റ് ഇറാന്‍; സൗദിയെ മറികടന്ന് ഉരുഗ്വായ്. റഷ്യന്‍ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗലിന് ആദ്യ ജയം. പൊരുതിക്കളിച്ച മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ വീഴ്ത്തിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നാലാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ റൊണാള്‍ഡോയുടെ നാലാം ഗോളാണിത്. നേരത്തെ സ്‌പെയിനെതിരേ റൊണാള്‍ഡോ …
സ്വന്തം ലേഖകന്‍: ഏഷ്യന്‍ വീറുമായി ജപ്പാന്‍ മുന്നോട്ട്; നിരാശപ്പെടുത്തി ഈജിപ്ത്; പോളണ്ടിന് ദുരന്തദിനം; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കൊളംബിയയെ വീഴ്ത്തി ജപ്പാന്‍. മല്‍സരം തുടങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ 10 പേരായി ചുരുങ്ങിയ കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍ വീഴ്ത്തിയത്. ഷിന്‍ജി കവാഗ (ആറ്), യൂയ ഒസാക്ക (73) എന്നിവരാണ് …
സ്വന്തം ലേഖകന്‍: ‘ഇങ്ങനെയാണ് കളിയെങ്കില്‍ താങ്കള്‍ക്കിനി അര്‍ജന്റീനയിലേക്ക് മടങ്ങേണ്ടി വരില്ല,’ അര്‍ജന്റീന കോച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി മറഡോണ. ആരാധകരെ നിരാശരാക്കി അര്‍ജന്റീന സമനില വഴങ്ങിയ ഐസ്‌ലന്‍ഡുമായുള്ള ലോകകപ്പ് മത്സരത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മറഡോണ. മത്സരത്തില്‍ അര്‍ജന്റീന ഒരു ഗോള്‍ വഴങ്ങുകയും ഒരെണ്ണം അടിക്കുകയും ചെയ്തു. മെസ്സി പെനാല്‍റ്റി നഷ്ടമാക്കിയതായിരുന്നു മത്സരത്തിലെ പ്രധാന സംഭവം. ആരാധകരുടെ നിരാശയുടെ …
സ്വന്തം ലേഖകന്‍: സ്വീഡന് വിജയത്തുടക്കം; ലുഡാക്കുവിന്റെ ഇരട്ടഗോളുകളില്‍ ബല്‍ജിയത്തിന്റെ തേരോട്ടം; ക്യാപ്റ്റന്‍ കെയ്‌നിന്റെ കരുത്തില്‍ ഇംഗ്ലണ്ട്; ലോകകപ്പ് റൗണ്ടപ്പ്. ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി സ്വീഡന് വിജയത്തുടക്കം. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ 65 മത്തെ മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നേടിയ ഗോളിലൂടെയാണ് സ്വീഡന്റെ ജയം. സ്വീഡിഷ് ക്യാപ്റ്റന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റാണ് ഗോള്‍ …
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ തിരമാല ജര്‍മനിയെ മുക്കി; സമനിലക്കുരുക്കില്‍ ബ്രസീല്‍; ജയിച്ചു കയറി സെര്‍ബിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സെര്‍ബിയയുടെ ജയം. ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരത്തിന്റെ അമ്പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ കൊളറോവാണ് സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്. പോസ്റ്റിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്ക് മനോഹരമായ …
സ്വന്തം ലേഖകന്‍: പെനാല്‍ട്ടി പാഴാക്കി മെസി; അര്‍ജന്റീന സമനിലക്കുരുക്കില്‍; നൈജീരിയയെ തകര്‍ത്ത ക്രൊയേഷ്യയുടെ തുടക്കം; ഫ്രാന്‍സിനെ വിറപ്പിച്ച് കീഴ്ടടങ്ങി ഓസ്‌ട്രേലിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്. 64 മത്തെ മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മെസ്സി പാഴാക്കി ബോക്‌സിനുള്ളില്‍ മെസ്സിയെ …