സ്വന്തം ലേഖകന്‍: പുടിനേയും സല്‍മാന്‍ രാജകുമാരനേയും സാക്ഷിയാക്കി തകര്‍ത്തടിച്ച് റഷ്യ; ലോകകപ്പ് ഉല്‍ഘാടന മത്സരത്തില്‍ സൗദിയെ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്തു. കളിയുടെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു ആതിഥേയര്‍. കളിയുടെ 12 മത്തെ മിനിറ്റില്‍ യൂറി ഗസിന്‍സ്‌കിയാണ് റഷ്യയ്ക്കായി ചരിത്ര ഗോള്‍ സ്വന്തമാക്കിയത്. നാല്‍പത്തിമൂന്നാം മിനിറ്റില്‍ പകരക്കാരന്‍ ഡെന്നിസ് ചെറിഷേവ് …
സ്വന്തം ലേഖകന്‍: ലോകം ഒരു ഫുട്‌ബോളായി ചുരുങ്ങി റഷ്യയിലേക്ക്; കാല്‍പ്പന്തു കളിയുടെ ലോകകപ്പ് മാമാങ്കത്തിന് ഇന്ന് റഷ്യന്‍ മണ്ണില്‍ കിക്കോഫ്; ആദ്യ മത്സരത്തില്‍ റഷ്യ സൗദിയുമായി ഏറ്റുമുട്ടും. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ഉള്‍പ്പെടെ 736 കളിക്കാരാണ് റഷ്യയില്‍ പന്തുതട്ടുക. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30 ന് ലുഷ്‌നികി സ്റ്റേഡിയത്തില്‍ ആതിഥേയരായ റഷ്യയും …
സ്വന്തം ലേഖകന്‍: മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമത്തിന് സക്ഷാല്‍ ലയണല്‍ മെസിയുടെ സല്യൂട്ട്! കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ച് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മലയാളികളായ ആരാധകരുടേയും ദൃശ്യങ്ങളുള്ളത്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കായിക താരങ്ങളിലൊരാളായ മെസി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അര്‍ജന്റീന ആരാധകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണ് വീഡിയോ. മലപ്പുറം എടവണ്ണ സ്വദേശികളായ …
സ്വന്തം ലേഖകന്‍: 21 മത് ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഫുട്‌ബോള്‍ പ്രേമികളെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി റഷ്യ. 11 നഗരങ്ങളിലായി 12 സ്റ്റേഡിയങ്ങളാണ് ഫുട്‌ബോള്‍ മാമാങ്കത്തിനായി ഒരുങ്ങി കാത്തിരിക്കുന്നത്. ലോകജേതാവിന് നല്‍കാനുള്ള സ്വര്‍ണക്കപ്പും ഫിഫ റഷ്യയില്‍ എത്തിച്ചു കഴിഞ്ഞു. ഉദ്ഘാടന മല്‍സരവും ഫൈനലും നടക്കുന്ന ലുഷ്‌നിക്കിയടക്കമുള്ള 12 സ്റ്റേഡിയങ്ങളും എല്ലാ ഒരുക്കങ്ങളും …
സ്വന്തം ലേഖകന്‍: റഷ്യയിലെ ലോകകപ്പോടെ ലയണല്‍ മെസി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം കളിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണെന്ന് മെസി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ലോകകപ്പിലെ പ്രകടനം അനുസരിച്ചായിരിക്കും ഇതിഹാസ താരത്തിന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭാവി. 2005 ലാണ് മെസി ആദ്യമായി അര്‍ജന്റീനയുടെ ജേഴ്‌സിയണിയുന്നത്. കഴിഞ്ഞ കോപ്പ അമേരിക്കയുടെ ഫൈനലിലെ പരാജയത്തിന് …
സ്വന്തം ലേഖകന്‍: കെനിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം; ഗോള്‍വേട്ടയില്‍ മെസിയോടൊപ്പമെത്തി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ഗോള്‍വേട്ടയില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യ ചതുരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയയെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ …
സ്വന്തം ലേഖകന്‍: തിരിച്ചുവരവ് സൂപ്പറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഹൈദരാബാദിനെ തകര്‍ത്ത് ഐപിഎല്ലില്‍ മൂന്നാം കിരീടം. രണ്ടു വര്‍ഷത്തെ മാറ്റി നിര്‍ത്തലിന് മധുര പ്രതികാരമായി ഐപിഎലിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്നാം കിരീടം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ചെന്നൈക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയ 179 എന്ന വിജയലക്ഷ്യം വാട്‌സണ്‍റെ മിന്നല്‍ സെഞ്ചുറി …
സ്വന്തം ലേഖകന്‍: കളി മികവും ഭാഗ്യവും കൈകോര്‍ത്തപ്പോള്‍ റയന്‍ യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാര്‍; ലിവര്‍പൂളിനെതിരെ തകര്‍പ്പന്‍ ജയം. യുക്രെയ്ന്‍ തലസ്ഥാനമായ കിയവില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ 31ന് തരിപ്പണമാക്കി റയല്‍ മഡ്രിഡ് യൂറോപ്പിലെ ഹാട്രിക് കിരീടമണിഞ്ഞു. മുഹമ്മദ് സലാഹിന്റെയും ഡാനി കാര്‍വയാലിന്റെയും പരിക്കും പുറത്താകലും ഒഴിച്ചു നിര്‍ത്തിയാല്‍ തണുപ്പന്‍ മട്ടിലായിരുന്നു ഒന്നാം പകുതി. …
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ, ശ്രീലങ്ക ടെസ്റ്റില്‍ ഒത്തുകളിയെന്ന് അല്‍ ജസീറ ചാനല്‍; ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. പിച്ച് ഒത്തുകളിക്കാരുടെ താല്‍പര്യത്തിന് അനുസരിച്ച് തയ്യാറാക്കിയതാണെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് സംഭവത്തില്‍ ഐസിസി അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം റോബിന്‍ മോറിസ് ഇടനിലക്കാരനായാണ് ഈ ഒത്തുകളി നടന്നതെന്ന് അല്‍ ജസീറ …
സ്വന്തം ലേഖകന്‍: ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തേയും നായകനേയും വെളിപ്പെടുത്തി ഷാഹിദ് അഫ്രിദി. കശ്മീരിനെക്കുറിച്ച് പ്രസ്താവന നടത്തി വിവാദത്തില്‍ കുടുങ്ങിയതിനു പിന്നാലെയാണ് ഇന്ത്യയിലെ ഇഷ്ട താരങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി വീണ്ടും രംഗത്തെത്തിയത്. ഫോക്‌സ് സ്‌പോട്‌സ് ഏഷ്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അഫ്രീദിയുടെ തുറന്നു പറച്ചില്‍. ഇന്ത്യയുടെ നിലവിലെ നായകന്‍ വിരാട് കോഹ്ലിയാണ് അഫ്രീദിയുടെ …