സ്വന്തം ലേഖകന്‍: മഞ്ഞക്കടലിനെ ഇളക്കിമറിച്ച് സച്ചിനും സല്‍മാനും മമ്മൂട്ടിയും കത്രീനയും, ഐഎസ്എല്‍ നാലാം സീസണിന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ തകര്‍പ്പന്‍ തുടക്കം. ഐഎസ്എല്‍ നാലാം സീസണിലെ ആദ്യ മത്സരം കാണാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ മഞ്ഞക്കടലിനു മുന്നില്‍ മമ്മൂട്ടിയും കത്രീന കൈഫും സല്‍മാന്‍ ഖാനും താരത്തിളക്കങ്ങളായി. സല്‍മാനും കത്രീനയും നൃത്തച്ചുവടുകളുമായി ആരാധകരെ കൈയിലെടുത്തു. ബോളിവുഡ് …
സ്വന്തം ലേഖകന്‍: മികച്ച ആരാധക സംഘത്തിനുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക്. മികച്ച ആരാധക സംഘത്തിനുള്ള മികച്ച കാണികള്‍ എന്ന വിഭാഗത്തിലാണ് മഞ്ഞപ്പട പുരസ്‌കാരം സ്വന്തമാക്കിയത്. ബെംഗളൂരു എഫ് സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനേയും ഭാരത് ആര്‍മിയേയും നമ്മ ടീമിനേയും പിന്നിലാക്കിയാണ് മഞ്ഞപ്പടയുടെ വിജയം. മുംബൈയില്‍ നടന്ന ചടങ്ങിലാണ് …
സ്വന്തം ലേഖകന്‍: ‘ധോണിയ്ക്കും ദ്രാവിഡിനും മൊബൈല്‍ സന്ദേശമയച്ചിട്ടും ഇരുവരും പ്രതികരിച്ചില്ല,’ ഒത്തുകളി വിവാദത്തില്‍ മുന്‍ ക്യാപ്റ്റന്മാര്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്. ഐപിഎല്ലിലെ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുകയും ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെടുകയും ചെയ്ത മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തനിക്ക് പിന്തുണ നല്‍കാതിരുന്നതിന് രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിംഗ് ധോണി എന്നിവരെ കുറ്റപ്പെടുത്തി. ഇരുവരും തന്നെ കൈയൊഴിഞ്ഞതായി റിപ്പബ്ലിക് …
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ മാച്ചിനിടെ മൂത്രശങ്ക അടക്കാന്‍ കഴിഞ്ഞില്ല, ഗ്രൗണ്ടില്‍ കാര്യം സാധിച്ച ഇംഗ്ലീഷ് ക്ലബിലെ ഗോള്‍കീപ്പര്‍ക്ക് ചുവപ്പ് കാര്‍ഡ്. ഇംഗ്ലണ്ടില്‍ നടന്ന നാഷണല്‍ ലീഗിനിടെ സാള്‍ഫോഡ് സിറ്റിയുടെ ഗോള്‍കീപ്പര്‍ മാക്‌സ് ക്രൊകൊംബെയാണ് ഗ്രൗണ്ടില്‍ തന്നെ കാര്യം സാധിച്ചത്. കളിക്കിടെ ഗോള്‍പോസ്റ്റിനരികില്‍ മൂത്രമൊഴിക്കുന്ന മാക്‌സിനെ റഫറിയും ക്യാമറകളും കൈയ്യോടെ പിടികൂടുകയും ചെയ്തു. മൂത്രമൊഴിച്ചതിനുള്ള ശിക്ഷയും ചൂടോടെ …
സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ലോകകപ്പില്‍ സ്‌പെയിനിനെ വീഴ്ത്തി കന്നി ലോകകപ്പ് നേട്ടവുമായി ഇംഗ്ലണ്ടിന്റെ യുവതാരങ്ങള്‍, വിജയം രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തിലാണ് കരുത്തരായ സ്‌പെയിനിനെ തകര്‍ത്ത് ഇംഗ്ലണ്ട് കന്നി ലോകകപ്പില്‍ മുത്തമിട്ടത്. തുടരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായെങ്കിലും വര്‍ദ്ധിത വീര്യത്തോടെ തിരിച്ചടിച്ചാണ് ഇംഗ്ലീഷ് താരങ്ങള്‍ വിജയം …
സ്വന്തം ലേഖകന്‍: ‘കലിപ്പടക്കണം, കപ്പടിക്കണം’, സമൂഹ മാധ്യമങ്ങളില്‍ ആവേശമുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് പുറത്തിറങ്ങി. ഐഎസ്എല്‍ പുതിയ സീസണില്‍ ടീമിന്റേയും ആരാധകരുടേയും ആവേശം വാനോളം ഉയര്‍ത്തുന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ തീം സോംഗ് എന്നാണ് സമൂഹ മാധ്യമങ്ങളിലെ അഭിപ്രായം. ‘കലിപ്പടക്കണം കപ്പടിക്കണം’ എന്ന തീം സോംഗ് ഇതിനോടകം തന്നെ ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. …
സ്വന്തം ലേഖകന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ലോക ഫുട്‌ബോളര്‍, റയലിന്റെ സിനദിന്‍ സിദാന്‍ മികച്ച പരിശീലകന്‍, മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സയുടെ ലീക്ക് മാര്‍ട്ടിനസിന്. ലയണല്‍ മെസിയെയും നെയ്മറിനെയും പിന്‍തള്ളിയാണ് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ പുരസ്‌കാരം സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് ചാംന്പ്യന്‍സ് ലീഗ് കിരീടവും ലാലിഗയും നേടിക്കൊടുത്ത പ്രകടനമാണ് …
സ്വന്തം ലേഖകന്‍: കാറ്റലോണിയ സ്‌പെയിന്‍ വിട്ടു പോയാല്‍ ബാഴ്‌സലോണയില്ലാത്ത സ്പാനിഷ് ഫുട്‌ബോള്‍ ലീഗിനെക്കുറിച്ച് ആലോചിക്കാനിവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ്. ബാഴ്‌സ ഇല്ലാത്ത ഒരു ലാ ലിഗയെ കുറിച്ചും കാറ്റലോണിയ ഇല്ലാത്ത ഒരു സ്‌പെയിനിനെ കുറിച്ചും ചിന്തിക്കാനാവില്ലെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരെസ് പറഞ്ഞു. സ്‌പെയിനില്‍ നിന്ന് സ്വാതന്ത്യ്രം പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ കാറ്റലോണിയയില്‍ ശക്തമാകുന്നതിനിടെയാണ് ബാഴ്‌സയുടെ …
സ്വന്തം ലേഖകന്‍: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ വിധി സിംഗിംള്‍ ബഞ്ച് റദ്ദാക്കി, വിലക്കു തുടരും, തനിക്കു മാത്രം പ്രത്യേക നിയമമാണോയെന്ന് ശ്രീശാന്ത്. ബിസിസിഐ നല്‍കിയ അപ്പീല്‍ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബിസിസിഐയുടെ അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതിക്കു സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കു നീക്കിയ സിംഗിള്‍ …
സ്വന്തം ലേഖകന്‍: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം, അണിഞ്ഞൊര്‍ങ്ങി കൊച്ചി ഉള്‍പ്പെടെയുള്ള വേദികള്‍, ബ്രസീലും സ്‌പെയിനും കൊച്ചിയില്‍ പരിശീലനം തുടങ്ങി. ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് വരുന്ന 23 ദിവസം രാജ്യത്തെ ആറ് നഗരങ്ങളില്‍ ഫുട്‌ബോള്‍ ആവേശത്തിന് തിരികൊളുത്തും. ഒക്ടോബര്‍ ആറിന് ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലും …