സ്വന്തം ലേഖകൻ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ കിക്കോഫ്. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. വൈകിട്ട് ഏഴിന് ഖത്തറും ലബനനും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോര് നടന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ ഒരിക്കല്‍ കൂടി ആരവങ്ങളുയരുകയാണ്. നിലവിലെ ചാമ്പ്യന്‍മാരെന്ന പെരുമ കൂടിയുള്ള ആതിഥേയരായ ഖത്തര്‍ മികച്ച തുടക്കമാണ് ലക്ഷ്യമിടുന്നത്. …
സ്വന്തം ലേഖകൻ: ഏഷ്യൻ കപ്പിന് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് അവ വിൽപന നടത്താനുള്ള സൗകര്യവുമായി ‘റീ സെയിൽ പ്ലാറ്റ്ഫോമിന് തുടക്കമായി. ടിക്കറ്റ് വിൽപനയുടെ ഔദ്യോഗിക പേജിൽ പ്രവേശിച്ച് ‘മൈ ഓർഡർ’ സെക്ഷൻ വഴി വിൽപന നടത്താവുന്നതാണ്. ഒരുതവണ റീസെയിൽ നൽകിക്കഴിഞ്ഞാൽ ടിക്കറ്റുകൾ തിരിച്ചെടുക്കാൻ സാധ്യമല്ല. അതേസമയം, ഔദ്യോഗികമല്ലാത്ത മാർഗങ്ങളിലൂടെ ടിക്കറ്റ് വാങ്ങാനോ വിൽക്കാനോ ശ്രമിക്കരുതെന്ന് സംഘാടകർ …
സ്വന്തം ലേഖകൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. 78-ാം വയസിലാണ് അന്ത്യം. കുറച്ചു വർഷങ്ങളായി ജർമ്മൻ ഇതിഹാസത്തെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ഫിഫ ലോകകപ്പ് താരമായും പരിശീലകനായും ബെക്കൻബോവർ നേടിയിട്ടുണ്ട്. ജർമ്മനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ബെക്കൻബോവർ. 1974ൽ ജർമ്മനിയുടെ നായകനായും 1990ൽ പരിശീലകനായും ജർമ്മനിക്ക് ലോകകിരീടം നേടിക്കൊടുത്തു. പശ്ചിമ ജർമ്മനിയും …
സ്വന്തം ലേഖകൻ: ഇന്ത്യാ… ഇന്ത്യാ… വിളികളുടെ ആവേശക്കടലിലേക്ക് സുനിൽ ഛേത്രിയും കൂട്ടുകാരും പറന്നിറങ്ങി. ആഭ്യന്തര ക്ലബ് ഫുട്ബാൾ സീസണിന്റെ ചൂടേറിയ പോരാട്ടക്കളത്തിൽനിന്നും ഇടവേളയില്ലാതെ ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഭൂമിയിലേക്കെത്തിയ സംഘത്തിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരാധകർ ഒരുക്കിയത് ഉജ്ജ്വല സ്വീകരണം. ശനിയാഴ്ച രാത്രി ഏഴു മണിക്കുള്ള ഇൻഡിഗോ വിമാനത്തിൽ ന്യൂഡൽഹിയിൽനിന്നും ദോഹയിലെത്തിയ ടീമിനെ കാത്ത് മണിക്കൂർ …
സ്വന്തം ലേഖകൻ: എഎഫ്‌സി ഏഷ്യൻ കപ്പിനെത്തുന്ന കളിക്കാരെയും ഫുട്‌ബോൾ ആരാധകരെയും സ്വാഗതം ചെയ്യാൻ ഹമദ് രാജ്യാന്തര വിമാനത്താവളം സജ്ജം. ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള വൻകിട കായിക മേളകൾക്ക് തടസ്സമില്ലാത്ത പ്രവേശന നടപടികൾ ഉറപ്പാക്കിയതിന്റെ അനുഭവ സമ്പത്തുമായാണ് ഏഷ്യൻ കപ്പിനായും വിമാനത്താവളം തയാറെടുക്കുന്നത്. ഇമിഗ്രേഷൻ നടപടികൾ സുഗമമാക്കുന്നതിനു പുറമേ, വിമാനത്താവളത്തിൽ നിന്ന് ദോഹ നഗരത്തിലേക്കും മത്സര വേദികളിലേക്കുമുള്ള …
സ്വന്തം ലേഖകൻ: പുതുതായി തെരഞ്ഞെടുത്ത ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത കേന്ദ്ര കായികമന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുതിർന്ന അത്‍ലറ്റുകൾ. എന്നാൽ കായിക മന്ത്രാലയം തീരുമാനമെടുക്കാൻ വൈകിപ്പോയെന്നും അവർ പ്രതികരിച്ചു. കായിക താരങ്ങൾ പത്മശ്രീ തിരികെ നൽകുന്നത് വരെ കാത്തിരിക്കേണ്ടിയിരുന്നില്ല തീരുമാനമെടുക്കാൻ. കായിക സംഘടനയുടെ നിയമങ്ങൾ ലംഘിച്ചതിന് ഡബ്ല്യു.എഫ്.ഐക്കെതിരെ കേന്ദ്രം നേരത്തേ ഇടപെട്ട് ശക്തമായ നടപടി …
സ്വന്തം ലേഖകൻ: നാളുകള്‍നീണ്ട പോരാട്ടത്തില്‍ നീതികിട്ടാതായപ്പോള്‍ കണ്ണീരോടെ ബൂട്ടഴിച്ച സാക്ഷി മാലിക്കിന് പിന്തുണയായി, പദ്മശ്രീ പുരസ്‌കാരം രാജ്യതലസ്ഥാനത്ത് നടപ്പാതയിലുപേക്ഷിച്ച് ഗുസ്തിതാരം ബജ്രംഗ് പുണിയ. വനിതാ ഗുസ്തിതാരങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍ പുരസ്‌കാരവുമായി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞാണ് പുണിയ, പദ്മശ്രീ പതക്കം ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനുസമീപത്തെ നടപ്പാതയില്‍ ഉപേക്ഷിച്ചത്. പതക്കം പിന്നീട് കര്‍ത്തവ്യപഥ് സ്റ്റേഷനിലേക്ക് പോലീസുകാര്‍ മാറ്റി. പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വൈകാരികമായി ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന് സാക്ഷി പ്രഖ്യാപിച്ചത്. താരങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ഗുസ്തി താരം …
സ്വന്തം ലേഖകൻ: ചതുരംഗ പലകയില്‍ പ്രഗ്നാനന്ദ വിതച്ച കൊടുങ്കാറ്റ് അടങ്ങുന്നതിന് മുന്‍പേ ഇതാ മറ്റൊരു ഇന്ത്യന്‍ പ്രതിഭ യൂറോപ്യന്‍ ചെസ് ലോകത്തെ വിറപ്പിച്ചു കൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്നു. യൂറോപ്യന്‍ ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച വനിതാ ചെസ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ ഹാരോയില്‍ താമസിക്കുന്ന എട്ട് വയസ്സുകാരിയായ ബോധന ശിവാനന്ദനെ. പരിചയസമ്പന്നരായെ …
സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബോളിന് ആതിഥ്യംവഹിക്കാനുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്.) നീക്കത്തിനുപിന്നില് ഫിഫയുടെ പുതിയ നിലപാട്. ലോകകപ്പുപോലെയുള്ള കായികമാമാങ്കങ്ങളുടെ ആതിഥ്യം ഒന്നിലധികം രാജ്യങ്ങള്ക്ക് നല്കുന്നത് ഫിഫ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ നയത്തിലാണ് ഇന്ത്യന്‍ ഫുട്ബോളും കണ്ണുവെക്കുന്നത്. 2034-ല് സൗദി അറേബ്യ ആതിഥ്യംവഹിക്കുന്ന ലോകകപ്പിന്റെ കുറച്ചുമത്സരങ്ങളുടെ നടത്തിപ്പിനാണ് ശ്രമംനടക്കുന്നത്. ഇതുസംബന്ധിച്ച് ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ് ചൗബെ എക്സിക്യുട്ടീവ് …