സ്വന്തം ലേഖകന്‍: ലോക ചാമ്പന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയ സംഭവം വിവാദമാകുന്നു, തീരുമാനത്തില്‍ പിടി ഉഷയ്ക്കും പങ്കെന്ന് ആരോപണം, ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പിടി ഉഷ. ഏഷ്യന്‍ ചാമ്പ്യന്‍ പി.യു. ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പി.ടി. ഉഷയ്ക്കും പങ്കുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ബച്ചന്‍ …
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിന് ലോക വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം, മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ മികച്ച ബൗളിങ്ങിലൂടെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സില്‍ ഒതുക്കിയ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ്ങില്‍ കാലിടറി. 48.4 ഓവറില്‍ 219 റണ്‍സെടുക്കാനേ ഇന്ത്യന്‍ വനിതകള്‍ക്കായുള്ളു. ഒമ്പതു റണ്‍സിന്റെ തോല്‍വി. ഇംഗ്ലീഷ് …
സ്വന്തം ലേഖകന്‍: വിമ്പിള്‍ഡണില്‍ ഇതിഹാസമായി റോജര്‍ ഫെഡററുടെ ഉയിത്തെഴുന്നേല്‍പ്പ്, സ്വന്തമാക്കിയത് എട്ടാം കിരീടം. ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് ഇതിഹാസ താരമായ റോജര്‍ ഫെഡറര്‍ എട്ടാം വിമ്പിള്‍ഡന്‍ കിരീടം നേടിയത്. കലാശ പോരാട്ടത്തില്‍ 6–3, 6–1, 6–4 എന്ന സ്‌കോറിനായിരുന്നു ഫെഡറുടെ കിരീടധാരണം. ജയത്തോടെ ഏറ്റവും കൂടുതല്‍ തവണ വിമ്പിള്‍ഡന്‍ കിരീടം നേടുന്ന …
സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്, ലോക ഫുട്‌ബോളിലെ കൗമാര താരങ്ങള്‍ കൊച്ചിയില്‍ പന്തുതട്ടും. ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പുകളുടെയും ടീമുകളുടെയും നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ലോക ഫുട്‌ബോളിലെ വമ്പന്മാരായ ബ്രസീല്‍, സ്‌പെയ്ന്‍ എന്നീ ടീമുകള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കളിക്കുമെന്ന് ഉറപ്പായി. ഒക്ടോബര്‍ ഏഴ്, …
സ്വന്തം ലേഖകന്‍: സ്മൃതി മന്ദാന, ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പുതിയ രാജകുമാരി. സ്മൃതി മന്ദാനയെന്ന മഹാരാഷ്ട്രക്കാരിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് വൃത്തങ്ങളിലെ സംസാര വിഷയം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമായി വളരുകയാണ് സ്മൃതി. വനിതാ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന സ്മൃതി ഇംഗ്ലണ്ടിനെതിരെ 90 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസിനെതിരെ മിന്നുന്ന സെഞ്ചുറിയുമായി ആരാധകരെ ആവേശം …
സ്വന്തം ലേഖകന്‍: വിരാട് കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല, രാജിവക്കാനുള്ള കാരണങ്ങള്‍ തുറന്നടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ കോച്ച് അനില്‍ കുബ്ലെയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായി അഭിപ്രായഭിന്നതയുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതാണ് കുബ്ലെ പുറത്തുവിട്ട വിശദീകരണം. നായകന്‍ വിരാട് കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയുന്ന ബന്ധമായിരുന്നില്ല. ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി, വിജയത്തേരിലേറി പാകിസ്താന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിക്കാണ് ഓവല്‍ സാക്ഷ്യം വഹിച്ചത്. 2005 ല്‍ നേരിട്ട 159 റണ്‍സിന്റെ പരാജയം ഇന്ത്യ ഓവലിലെ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി 180 റണ്‍സിലേക്ക് ഉയര്‍ത്തുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ മൂന്നാം തോല്‍വിയാണിത്. ഐസിസി …
സ്വന്തം ലേഖകന്‍: 2022 ലെ ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ്, നിലപാട് വ്യക്തമാക്കി ഫിഫ, ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ നയതന്ത്ര ഉപരോധം പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ 2022 ലെ ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര പ്രശ്‌നം മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ അറിയിച്ചു. ലോകകപ്പ് ഖത്തറില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച് …
സ്വന്തം ലേഖകന്‍: വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ടിന് അവിസ്മരണീയമായ വിടവാങ്ങല്‍ ഒരുക്കി ജന്മനാടായ ജമൈക്ക. കരീബിയന്‍ ദ്വീപ് രാജ്യമായ ജമൈക്കയുടെ കീര്‍ത്തി ലോകമെങ്ങും ഓടിയെത്തിച്ചാണ് ഉസൈന്‍ ബോള്‍ട്ട് തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത്. 15 വര്‍ഷം മുമ്പ്, തന്റെ 15 ആം വയസ്സില്‍ ലോകത്തിനു മുന്നിലേക്ക് ഇടിമിന്നലായി അവതരിച്ച അതേ ട്രാക്കില്‍ റേസേഴ്‌സ് ഗ്രാന്‍ഡ് പ്രീ സംഘടിപ്പിച്ചാണ് …
സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍, നിര്‍ണായകമായത് മലയാളി താരത്തിന്റെ ഗോള്‍. അണ്ടര്‍ 17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആവേശം പകരുന്നതായി ഈ വിജയം. പരിശീലനത്തിന്റെ ഭാഗമായി യൂറോപ്പില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 17 ടീമാണ് കരുത്തരായ ഇറ്റലിയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. …