സ്വന്തം ലേഖകന്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് പാപമോചനമായി ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിലേക്ക് ബിസിസിഐയുടെ ക്ഷണം. കോഴ ആരോപണത്തെത്തുടര്‍ന്ന് 2000 ല്‍ ബിസിസിഐ അസ്ഹറുദ്ദീന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ കോടതി പിന്നീട് അസ്ഹറുദ്ദീനെ കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ മുന്‍നിലപാടില്‍ നിന്നും പിന്നോട്ടുപോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിസിസിഐ ആദ്യം അസ്ഹറുദ്ദീനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്. ബിസിസിഐ നടപടിയില്‍ …
സ്വന്തം ലേഖകന്‍: ടെന്നീസ് താരം സെറീന വില്യംസും ജിംനാസ്റ്റ് താരം സിമോണ ബൈല്‍സും ഉത്തേജക മരുന്നു വിവാദത്തില്‍, മരുന്നടിക്കാന്‍ ഒത്താശ ചെയ്തത് അന്താരാഷ്ട്ര മയക്കുമരുന്ന് ഉപയോഗ വിരുദ്ധ ഏജന്‍സിയായ വാഡ. ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നിസ് താരമായ സെറീന വില്ല്യംസിനും റിയോ ഒളിമ്പിക്‌സില്‍ നാലു സ്വര്‍ണം നേടിയ ജിനാസ്റ്റിക് താരം സിമോണ ബൈല്‍സിനും നിരോധിത …
സ്വന്തം ലേഖകന്‍: റിയോ പാരാലിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജാചാര്യക്ക് ലോക റെക്കോര്‍ഡോടെ സ്വര്‍ണം. ഇന്ത്യയുടെ രണ്ടാം സ്വര്‍ണ നേട്ടമാണിത്. ഇതോടെ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം നാലായി. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ എഫ്46 ഇനത്തില്‍ സ്വന്തം പേരിലുള്ള 62.15 മീറ്ററിന്റെ ലോക റെക്കോര്‍ഡ് തിരുത്തിയാണ് ദേവേന്ദ്ര സ്വര്‍ണം നേടിയത്. 63.97 മീറ്റര്‍ ദൂരമാണ് ദേവന്ദ്ര …
സ്വന്തം ലേഖകന്‍: പാരാലിമ്പിക്‌സ് ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ദീപ മാലിക്കിനു വെള്ളി, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത. 4.61 മീറ്റര്‍ എറിഞ്ഞാണ് ദീപ വെള്ളി നേടിയത്. ദീപയുടെ കരിയറിലെ മികച്ച പ്രകടനമാണിത്. റിയോ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. ജാവലിന്‍ ത്രോ ഇനത്തിലും ദീപ മത്സരിക്കുന്നുണ്ട്. അംഗപരിമിതരുടെ ഒളിംപിക്‌സായ പാരലിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ …
സ്വന്തം ലേഖകന്‍: പാരാലിമ്പിക്‌സ് ഹൈജമ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ മാരിയപ്പന്‍ തങ്കവേലു ചരിത്രമെഴുതി. ഹൈജമ്പില്‍ ടി–42 വിഭാഗത്തിലാണ് മാരിയപ്പന്‍ സ്വര്‍ണം നേടിയത്. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണ് ഇത്. അമേരിക്കയുടെ ലോകചാമ്പ്യന്‍കൂടിയായ സാം ഗ്രേവിനാണ് വെള്ളി. ഇന്ത്യയുടെതന്നെ വരുണ്‍സിങ് ഭാട്ടി വെങ്കലം നേടിയപ്പോള്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മറ്റൊരു ഇന്ത്യന്‍താരം ശരദ്കുമാര്‍ ആറാം സ്ഥാനത്തായി. നേരത്തെ …
സ്വന്തം ലേഖകന്‍: കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ യൂത്ത് അംബാസഡറായി നിവിന്‍ പോളിയെത്തുമ്പോള്‍. പുതിയ ടീം ലൈനപ്പ് അവതരിപ്പിച്ചപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിവിന്‍ പോളിയെ യൂത്ത് അംബാസിഡറായി ബ്ലാസ്‌റ്റേഴ്‌സ് അവതരിപ്പിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ചിരഞ്ജീവി, നാഗാര്‍ജുന എന്നിവര്‍ക്കൊപ്പം സ്വര്‍ണക്കരയുള്ള വെള്ള മുണ്ടും മഞ്ഞ ടീഷര്‍ട്ടും ധരിച്ചായിരുന്നു നിവിന്‍ പോളിയും എത്തിയത്. ചെറുപ്പം …
സ്വന്തം ലേഖകന്‍: തന്റെ പേടിസ്വപ്നമായ ഇന്ത്യന്‍ ബൗളര്‍ ആരെന്ന വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ്. ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗാണ് ക്രിക്കറ്റിലെ തന്റെ ഒന്നാം നമ്പര്‍ ശത്രുവെന്ന് അടുത്തിടെ മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ വെളിപ്പെടുത്തിയത്. ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍ തന്റെ പേടിസ്വപ്നം ബാജി ആയിരുന്നു. ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് ദുഃസ്വപ്നം …
സ്വന്തം ലേഖകന്‍: 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വീണ്ടും മരുന്നടി, ഇന്ത്യന്‍ താരം യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമായേക്കും. ലണ്ടന്‍ ഒളിംപിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരം തോഗ്‌റുള്‍ അസ്ഗരോവും ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടന്നാണ് യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമാകാനുള്ള സാധ്യത തെളിഞ്ഞത്. നേരത്തെ വെള്ളി നേടിയ റഷ്യന്‍ താരം ഉത്തേജക …
സ്വന്തം ലേഖകന്‍: വെള്ളി നേടിയ റഷ്യന്‍ താരം മരുന്നടിച്ചു, 2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ യോഗേശ്വറിന്റെ വെങ്കലം വെള്ളിയായി. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഗുസ്തി താരം യോഗേശ്വറിന്റെ വെങ്കലമാണ് വെള്ളി മെഡലായി ഉയര്‍ത്തിയത്. യോഗേശ്വര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. 2012 ഗെയിംസില്‍ വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുടുക്കോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് …
സ്വന്തം ലേഖകന്‍: മെസിയുടെ വിരമിക്കലും രണ്ടാം വരവും വെറും നാടകമെന്ന വിമര്‍ശനവുമായി മറഡോണ. മൂന്ന് വന്‍ മത്സരങ്ങളിലെ തോല്‍വി മറയ്ക്കാന്‍ നടത്തിയ നാടകമാണ് വിരമിക്കല്‍ പ്രഖ്യാപനമെന്ന് മെസിയെ കടന്നാക്രമിച്ച മറഡോണ പറഞ്ഞു. കോപ്പാ അമേരിക്ക സെന്റിനറി ഫൈനലില്‍ ചിലിയില്‍ നിന്നും തോല്‍വി ഏറ്റു വാങ്ങിയതിന് പിന്നാലെയാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. പെനാല്‍റ്റി തുലച്ച് കടുത്ത നിരാശയില്‍ …