സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ജമൈക്കന്‍ ഇടിമിന്നല്‍, വേഗത്തിന്റെ രാജാവായി ഉസൈന്‍ ബോള്‍ട്ടും റാണിയായി എലെയ്ന്‍ തോംസണും. റിയോ ഒളിമ്പിക്‌സ് ട്രാക്കിനെ പ്രകമ്പനം കൊള്ളിച്ച് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണമണിഞ്ഞു. പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനലില്‍ 9.81 സെക്കന്റ് സമയത്തിലാണ് ബോള്‍ട്ട് ഒന്നാമനായി ഫിനിഷ് ചെയ്തത്. 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക് …
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സ് ടെന്നീസില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് തിരിച്ചടി, സാനിയ, ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. നാലാം സീഡായ സാനിയ മിര്‍സരോഹന്‍ ബൊപ്പണ്ണ സഖ്യം സെമി ഫൈനലില്‍ അമേരിക്കയുടെ വീനസ് വില്ല്യംസ്‌രാജീവ് റാം സഖ്യത്തോട് പരാജയപ്പെട്ടു. ആദ്യ സെറ്റ് വിജയിച്ച ശേഷമായിരുന്നു സാനിയ സഖ്യത്തിന്റെ തോല്‍വി. ആദ്യ സെറ്റ് 62ന് സ്വന്തമാക്കിയ ഇന്ത്യന്‍ ജോഡി പിന്നീട് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. എട്ടാം സീഡ് ഈജിപ്തിന്റെ മായര്‍ ഹാനിയെ പരാജയപ്പെടുത്തിയാണ് ദീപിക കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 1012, 115, 116, 114. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം കടുത്ത പോരാട്ടത്തിലൂടെ ദീപിക കിരീടം തിരിച്ചുപിടിക്കുകയായിരുന്നു. മത്സരം 40 മിനിറ്റ് നീണ്ടു. ദീപികയുടെ ഈ വര്‍ഷത്തെ …
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സില്‍ നാലാം സ്വര്‍ണം മുങ്ങിയെടുത്ത് ഫെല്‍പ്‌സ്, തകര്‍ത്തത് 2000 വര്‍ഷം പഴക്കമുള്ള അപൂര്‍വ റെക്കോര്‍ഡ്. 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിലാണ് നേട്ടം. ഇതോടെ ഫെല്‍പ്‌സിന്റെ ഒളിമ്പിക് സ്വര്‍ണ്ണനേട്ടം 22 ആയി. കൂടുതല്‍ വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ്ണം നേടുന്ന താരമെന്ന റെക്കോര്‍ഡും ഫെല്‍പ്‌സ് സ്വന്തമാക്കി. 2000 വര്‍ഷം മുന്‍പ് ഗ്രീസിന്റെ ലിയോനിഡസ് റോഡ്‌സ് …
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സില്‍ മത്സരത്തിനിടെ ഭാരോദ്വഹന താരത്തിന്റെ കൈ ഒടിഞ്ഞുതൂങ്ങി, റിയോയുടെ കണ്ണീരായി അര്‍മീനിയന്‍ താരം അന്ദ്രാനിക് കറപാച്യന്‍. അര്‍മേനിയയുടെ അന്ദ്രാനിക് കറപാച്യനു നേരിട്ട അത്യാഹിതത്തിന്റെ കരളലിയിപ്പിക്കുന്ന രംഗം റിയോയിലെ ഭാരോദ്വഹന വേദിയില്‍ എത്തിയവരെ കരയിപ്പിക്കുകതന്നെ ചെയ്തു. പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തില്‍ മത്സരിക്കുന്നതിനിടെയാണ് അന്ദ്രാനിക്കിന് പരിക്കേറ്റത്. 195 കിലോ ഭാരം ഉയര്‍ത്താനുള്ള ശ്രമത്തിനിടെ അന്ദ്രാനിക്കിന്റെ …
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ അര്‍ജന്റീനക്കെതിരെ ഇന്ത്യക്ക് മിന്നുന്ന ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. എട്ടാം മിനുറ്റില്‍ ചിന്‍ഗ്ലന്‍സനയാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 35 ആം മിനുറ്റില്‍ കോദജിത്തിലൂടെ ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി. ഗോണ്‍സലോയാണ് 48 ആം മിനുറ്റില്‍ അര്‍ജന്റീനക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. പെനാല്‍റ്റി …
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് നിരാശ, വനിതാ ടെന്നീസില്‍ സാനിയ, പ്രാര്‍ഥന സഖ്യം പുറത്ത്. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന സാനിയപ്രാര്‍ഥന സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ചൈനയുടെ ഷൂവായി പെങ് ഷുവായി സാങ് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പരാജയം. ആദ്യസെറ്റ് ചൈനീസ് സഖ്യം നേടിയെങ്കിലും രണ്ടാം സെറ്റില്‍ സാനിയ പ്രാര്‍ഥന സഖ്യം ശക്തമായ …
സ്വന്തം ലേഖകന്‍: ഉത്തേജക മരുന്നില്‍ മുങ്ങിക്കുളിച്ച് റഷ്യന്‍ കായികരംഗം, പാരാലിമ്പിക്‌സില്‍ സമ്പൂര്‍ണ വിലക്ക്. അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റിയാണ് പാരാലിമ്പിക്‌സില്‍ റഷ്യന്‍ കായിക താരങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയത്. റഷ്യയില്‍ വ്യാപകമായ ഉത്തേജക മരുന്ന് ഉപയോഗം നടക്കുന്നുവെന്ന ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെയും മക്‌ലാരന്‍ കമ്മീഷന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, നടപടിക്കെതിരേ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര …
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സ് ഹോക്കി, ശ്രീജേഷിനും സംഘത്തിനും വിജയത്തുടക്കം. കടുത്ത മത്സരത്തിന് ഒടുവില്‍, ദുര്‍ബലരായ അയര്‍ലന്‍ഡ് അവസാന നിമിഷം വരെ വിറപ്പിച്ചശേഷം കീഴടങ്ങിയപ്പോള്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ ജയിച്ചുകയറിയത് 32ന്. അവസാനഘട്ടത്തിലെ അയര്‍ലന്‍ഡിന്റെ രണ്ടാം ഗോളും വിഡിയോ റഫറലുമെല്ലാമായി നാടകീയമായിത്തീര്‍ന്ന മത്സരത്തില്‍ രണ്ടു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ രണ്ടു വട്ടം ഗോള്‍ വഴങ്ങിയത്. പെനാല്‍റ്റി …
സ്വന്തം ലേഖകന്‍: ലോക കായിക മാമാങ്കത്തിന് റിയോ ഡെ ജനീറോ ഒരുങ്ങി, ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആവേശകരമായ തുടക്കം. റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ ബ്രസീലിന്റെ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പാരമ്പര്യത്തിന്റെ വിസ്മയ പ്രദര്‍ശനം കൂടിയായി. …