സ്വന്തം ലേഖകന്‍: ടെന്നീസിലെ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവക്ക് രണ്ടു വര്‍ഷം വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിനെ കളിക്കളത്തില്‍നിന്നു രണ്ടു വര്‍ഷത്തേക്ക് വിലക്കിയത്. വിലക്കിനെതിരേ അപ്പീല്‍ പോകുമെന്ന് ഷറപ്പോവ പറഞ്ഞു. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഷറപ്പോവ മെല്‍ഡോണിയം എന്ന ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ചില്‍ താരത്തെ കളിക്കളത്തില്‍നിന്നു താത്കാലികമായി വിലക്കി. …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളി പഠിപ്പിക്കാന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഡയറക്ടറും മുന്‍ നായകനുമായി തിളങ്ങിയ രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയതായി വെളിപ്പെടുത്തി. 18 മാസം ടീമിനൊപ്പം ഡയറക്ടറായി പ്രവര്‍ത്തിച്ച രവി ശാസ്ത്രി ട്വന്റി 20 ലോകകപ്പ് അവസാനിച്ചതോടെയാണ് ടീമുമായുള്ള കരാര്‍ പൂര്‍ത്തിയാക്കിയത്. …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബോഡി ബില്‍ഡിങ്ങിന്റെ പിതാവ് കൊല്‍ക്കത്തയില്‍ അന്തരിച്ചു. ഇന്ത്യയിലെ ബോഡി ബില്‍ഡിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന മനോഹര്‍ ഐച്ചാണ് 102 മത്തെ വയസില്‍ കൊല്‍ക്കത്തയില്‍ അന്തരിച്ചത്. ഇന്ത്യയുടെ ആദ്യ മിസ്റ്റര്‍ യൂണിവേഴ്‌സ് കൂടിയായിരുന്നു മനോഹര്‍ ഐച്ച്. 1952 ല്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് ഗ്രൂപ്പ് മൂന്നിലാണ് അദ്ദേഹം വിജയിച്ചത്. ഇന്നത്തെ ബംഗ്ലാദേശിലെ കോമില്ല ജില്ലയിലെ ദാമതി …
സ്വന്തം ലേഖകന്‍: അച്ഛന്‍ പെരുമ! ഒരു ഇന്നിംഗ്‌സില്‍ ആയിരം റണ്‍സടിച്ച് റെക്കോര്‍ഡിട്ട താരത്തെ തഴഞ്ഞ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അവസരം. ഒരു ഇന്നിംഗ്‌സില്‍ ആയിരം റണ്‍സടിച്ച് റെക്കോര്‍ഡിട്ട പ്രണവ് ധന്‍വാഡെയെ തഴഞ്ഞ് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന് അണ്ടര്‍ 16 ടീമില്‍ സെലക്ഷന്‍ നല്‍കിയതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം വ്യാപകമാകുകയാണ്. അന്തര്‍മേഖല ടൂര്‍ണമെന്റിനുള്ള പശ്ചിമ മേഖലാ ടീമിലാണ് …
സ്വന്തം ലേഖകന്‍: സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ വിഷമിപ്പിക്കുന്നതായി വിരാട് കോഹ്‌ലി. സച്ചിനുമായി താരതമ്യപ്പെടുത്തുന്നത് തന്നെ കുഴക്കുന്ന കാര്യമാണെന്ന് താരം വെളിപ്പെടുത്തുന്നു. സച്ചിനെ ആരുമായും താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അങ്ങനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നുമാണ് കോഹ്ലിയുടെ വാദം. സച്ചിന്‍ രാജ്യത്തിന് വേണ്ടി 24 വര്‍ഷം കളിച്ച താരമാണ്. എന്നാല്‍ താന്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു വര്‍ഷമേ ആകുന്നുള്ളൂ. …
സ്വന്തം ലേഖകന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ തമ്മില്‍ കുടിപ്പക വര്‍ദ്ധിക്കുന്നു, മാഞ്ചസ്റ്റര്‍ യുണൈറ്റൈഡിന്റെ ബസിനു നേരെ വെസ്റ്റ് ഹാം ആരാധകരുടെ ആക്രമണം. അറ്റകുറ്റ പണിക്കായി ഒരുങ്ങൂന്ന ഉപ്ടണ്‍ പാര്‍ക്കിലെ ബൊളേണ്‍ സ്‌റ്റേഡിയത്തിലെ അവസാന മത്സരത്തിനായി ടീം എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോള്‍ കളിക്കാരും ടീമും മാനേജര്‍മാരും മറ്റ് ഒഫീഷ്യലുകളും ബസില്‍ ഉണ്ടായിരുന്നു. ബസിന് കാര്യമായ …
സ്വന്തം ലേഖകന്‍: മൊഹാലി ഐപിഎല്‍ മത്സരത്തില്‍ കൂട്ടത്തല്ല്, ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗ്രൂപ്പ് മത്സരത്തില്‍ ഡല്‍ഹി ഡേര്‍ ഡെവിള്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരമാണ് കളത്തിന് പുറത്ത് ഇരു ടീമിന്റേയും ആരാധകര്‍ തമ്മിലുള്ള യുദ്ധമായി മാറിയത്. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്‌റ്റേഡിയത്തില്‍ കളി കണ്ടിരുന്ന ഇരു ടീമിന്റെയും ആരാധകര്‍ …
സ്വന്തം ലേഖകന്‍: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചതായി സച്ചിന്‍ അറിയിച്ചു. ഈ ബഹുമതി സന്തോഷത്തോടെ സ്വീകരിക്കുന്നതായും രാജ്യത്ത് കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് തനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നും സച്ചിന്‍ വ്യക്തമാക്കി. നേരത്തെ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയേയും ഗുഡ്‌വില്‍ അംബാസഡര്‍മാരായി …
സ്വന്തം ലേഖകന്‍: ഐപിഎല്ലിനെ ഇന്ത്യയില്‍ ആര്‍ക്കും വേണ്ടാതാകുന്നു, ടിവി റേടിംഗിലും ടിക്കറ്റ് വില്‍പ്പനയിലും വന്‍ ഇടിവ്. ഐ.പി.എല്‍ ഒന്‍പതാം സീസണിലെ ആദ്യ വാരത്തിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ എട്ടാം സീസണേക്കാള്‍ ടെലിവിഷന്‍ വ്യുവര്‍ഷിപ്പില്‍ വന്‍തോതിലുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2015 4.5 ആയിരുന്നു ഐ.പി.എല്ലിന്റെ ടി.വി റേറ്റിങ്. ഇത്തവണ അത് 3.5 ലേക്ക് കൂപ്പുകുത്തി. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് …
സ്വന്തം ലേഖകന്‍: റെയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്വില്‍ അംബാസഡറാകാന്‍ സച്ചിനും എആര്‍ റഹ്മാനും. റെയോ ഡി ജനീറോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡറാവാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഐ.ഒ.എ) സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്മാനെയും സമീപിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് സച്ചിനും റഹ്മാനും കത്തയച്ചതായും ഇരുവരുടെയും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഐ.ഒ.എ വൈസ് പ്രസിഡന്റ് …