സ്വന്തം ലേഖകൻ: വരും വർഷങ്ങളിലെ ഏഷ്യൻ ഫുട്‌ബോൾ മത്സരങ്ങളിലേക്ക് എത്തുന്ന ആരാധകർക്ക് മികച്ച യാത്രാനുഭവം നൽകാൻ ലക്ഷ്യമിട്ട് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനും (എഎഫ്‌സി) ഖത്തർ എയർവേയ്‌സ് ഗ്രൂപ്പും ആഗോള പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. ജനുവരിയിലെ ഏഷ്യൻ കപ്പിലേക്കുള്ള ഫാൻ ട്രാവൽ പാക്കേജും പ്രഖ്യാപിച്ചു. 2023 മുതൽ 2029 വരെ നടക്കുന്ന എഎഫ്‌സി ഏഷ്യൻ ടൂർണമെന്റുകളിലാണ് എഎഫ്‌സിയുടെ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏഴാം നമ്പര്‍ ജഴ്‌സി ഇനി മുന്‍ താരം മഹേന്ദ്ര സിങ് ധോനിയുടെ പര്യായമായി അറിയപ്പെടും. ഈ നമ്പറിലെ ജഴ്‌സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) അറിയിച്ചു. ഇന്ത്യക്ക് ഐ.സി.സി. കിരീടങ്ങള്‍ ഏറ്റവും കൂടുതല്‍ നേടിത്തന്ന ക്യാപ്റ്റന്‍ എന്നതടക്കമുള്ള ധോനിയുടെ ക്രിക്കറ്റിലെ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. …
സ്വന്തം ലേഖകൻ: ഫുട്ബോള്‍ മത്സരത്തിനിടെ റഫറിക്കെതിരായ ക്ലബ്ബ് പ്രസിഡന്റിന്റെ ആക്രമണത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ ടോപ് ഡിവിഷന്‍ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ലിഗ് പ്രതിസന്ധിയില്‍. തിങ്കളാഴ്ച രാത്രി നടന്ന എംകെഇ അങ്കാറഗുചു – കയ്കുര്‍ റിസെസ്‌പൊര്‍ മത്സരത്തിന്റെ ഇന്‍ജുറി ടൈമിലാണ് അങ്കാറഗുചു പ്രസിഡന്റ് ഫാറുക് കൊച, മത്സരം നിയന്ത്രിച്ചിരുന്ന റഫറി ഹലില്‍ യുമുത് മെലെറിന്റെ മുഖത്തിടിച്ചത്. ഇടികൊണ്ട് നിലത്തുവീണ …
സ്വന്തം ലേഖകൻ: സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫുട്ബാൾ ഗ്രൗണ്ടിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചാൽ ആരാധകർക്ക് അതിലും വലിയൊരു വിരുന്നില്ല. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും ദേശീയ തലത്തിലും ഇവരുടെ ടീമുകൾ ഏറ്റുമുട്ടിയപ്പോഴെല്ലാം കാണികൾ ഇരുപക്ഷം ചേർന്നുനിന്ന് ആ പോരിൽ പങ്കാളികളായിട്ടുണ്ട്. ക്രിസ്റ്റ്യാനോ സൗദിയിലെ അൽ നസ്റിലേക്കും മെസ്സി യു.എസ്.എയിലെ ഇന്റർ മയാമിയിലേക്കും ചേക്കേറിയതോടെ ഇനിയൊരു …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ട് ബ്രസീല്‍-അര്‍ജന്‍റീന മത്സരത്തിന് മുമ്പുണ്ടായ സംഘർഷത്തിൽ നടപടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ബ്രസീലിനൊപ്പം അര്‍ജന്‍റീനയും ഫിഫയുടെ ശിക്ഷ നേരിടേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകൾ. മാറക്കാനയിൽ മത്സരം തുടങ്ങും മുമ്പാണ് അർജന്റീനൻ ആരാധർക്കെതിരെ ബ്രസീൽ താരങ്ങൾ ആക്രമണം നടത്തിയത്. പിന്നാലെ ഗ്യാലറിയിലെത്തിയ പൊലീസും അർജന്റീനൻ ആരാധകരെ ആക്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് അർജന്റീന …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയ ‘സ്റ്റോപ്പ് ക്ലോക്ക്’ സമ്പ്രദായം നടപ്പാക്കാനൊരുങ്ങി ഐസിസി. ലോകകപ്പ് ക്രിക്കറ്റിന് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഏകദിന ക്രിക്കറ്റിലും ടി20 ഫോർമാറ്റിലും പുതിയ നിയമം നടപ്പിൽ വരുത്തുന്നത്. അതേസമയം, ഈ മാസം 25ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിൽ ഈ നിയമം പ്രാബല്യത്തിൽ വരുമോയെന്ന് വ്യക്തമല്ല. ഏകദിന, ടി20 ഫോർമാറ്റുകളിൽ ഓവറുകൾക്കിടയിൽ എടുക്കുന്ന സമയത്തിന്റെ …
സ്വന്തം ലേഖകൻ: 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫയുടെ പ്രഖ്യാപനം. സൗദിക്ക് പുറമെ ലോകകപ്പിന് വേദിയൊരുക്കാൻ അപേക്ഷ നൽകിയ ആസ്‌ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. ലോകകപ്പ് മത്സരത്തിന് മുന്നോടിയായി സൗദി അറേബ്യ സ്റ്റേഡിയങ്ങൾക്കടക്കം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഫിഫയുടെ 2034 ലോകകപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. സൗദിയും ആസ്‌ത്രേലിയയുമാണ് …
സ്വന്തം ലേഖകൻ: 2023 ബാലണ്‍ ദ്യോര്‍ പുരസ്‌കാരം അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിക്ക്. മെസ്സിയുടെ എട്ടാമത്തെ ബാലണ്‍ ദ്യോറാണിത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം. സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും മികച്ച പ്രകടനമാണ് ഐതാനയെ ഈ നേട്ടത്തിലെത്തിച്ചത്. കഴിഞ്ഞവർഷം ഫ്രാൻസിന്റെ കരീം …
സ്വന്തം ലേഖകൻ: 2034 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് അറബ് രാജ്യമായ സൗദി അറേബ്യ ആതിഥ്യം വഹിച്ചേക്കും. ടൂര്‍ണമെന്റിന് ആതിഥ്യമരുളാനുള്ള അവകാശവാദം ഓസ്‌ട്രേലിയ ഔദ്യോഗികമായി പിന്‍വലിച്ചതോടെയാണ് സൗദിക്ക് അവസരമൊരുങ്ങുന്നത്. ബിഡ് പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് പിന്മാറാന്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതോടെ 2034 ലോകകപ്പിനായി സൗദി മാത്രമാണ് മത്സരരംഗത്തുള്ളത്. സൗദി സമര്‍പ്പിച്ച ബിഡ്ഡിന് …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇടം കയ്യന്‍ സ്പിന്നർമാരിലൊരാളായ ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും കളിച്ചു. 1967 മുതല്‍ 1979 വരെയാണ് അദ്ദേഹം ദേശീയ കുപ്പായത്തില്‍ കളത്തിലെത്തിയത്. ടെസ്റ്റില്‍ 28.71 ശരാശരിയില്‍ 266 വിക്കറ്റുകളാണ് ബേദി നേടിയത്. …