സ്വന്തം ലേഖകന്‍: മുഖത്ത് മലമൂത്ര വിസര്‍ജനം നടത്തി, ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നു, ഞെട്ടിക്കുന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തി സുരേഷ് റെയ്‌ന. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ജീവിതത്തിനിടയിലെ ദുരനുഭവങ്ങളാണ് തന്നെ ആത്മഹത്യാ ചിന്തക്ക് പ്രേരിപ്പിച്ചതെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍നിര ബാറ്റ്‌സ്മാനായ റെയ്‌ന പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റെയ്‌നയുടെ വെളിപ്പെടുത്തല്‍. 13 മത്തെ വയസ്സില്‍ ഒരു ട്രെയിന്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങിനെ തോല്‍പ്പിക്കാന്‍ ഹംഗേറിയന്‍ ബോക്‌സര്‍ ചെയ്യുന്ന പണി കേട്ടാല്‍ ആരും ഒന്നു ഞെട്ടും. മാര്‍ച്ച് 12 ന് ലിവര്‍പൂള്‍ എക്കോ അരീനയില്‍ നടക്കുന്ന മത്സരത്തിലെ സിങിന്റെ എതിരാളി ഹംഗേറിയന്‍ ബോക്‌സര്‍ അലക്‌സാണ്ടര്‍ ഹോര്‍വാത്താണ് തന്റെ ഭക്ഷണത്തില്‍ പാമ്പിന്‍ ചോര ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാമ്പിന്റെ ചുടുചോര തനിക്ക് അത്ഭുത ശക്തിയും കരുത്തും …
സ്വന്തം ലേഖകന്‍: 2016 ലെ സംപൂജ്യന്‍ എന്ന റെക്കോര്‍ഡ് ഇനി ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ല്യേര്‍സിന് സ്വന്തം. 2016 ല്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പൂജ്യത്തിന് പുറത്തായ താരം എന്ന റെക്കോര്‍ഡാണ് ഡീവില്യേഴ്‌സ് സ്വന്തമായിരിക്കുന്നത്. 2016 ല്‍ ഇതുവരെ നാല് പ്രാവശ്യമാണ് ഒരു റണ്‍സ് പോലും നേടാതെ ഡീവില്യേഴ്‌സ് പുറത്തായത്. ഓസ്‌ട്രേലിയയ്ക്ക് എതിരെ വെള്ളിയാഴ്ച നടന്ന മത്സരത്തിലും …
സ്വന്തം ലേഖകന്‍: അവസാന ഓവറുകളില്‍ ധോനിയുടെ വെടിക്കെട്ട്, ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യക്ക് ഏഷ്യാ കപ്പ്. കനത്ത മഴക്കും കാറ്റിനും ബംഗ്‌ളാദേശിന്റെ തലതെറിച്ച ആരാധകരുടെ വെറുപ്പിക്കലിനും ധോനിയേയും കൂട്ടരേയും തടയാനായില്ല. മഴ മൂലം 15 ഓവര്‍ ആക്കി ചുരുക്കിയ ഏഷ്യാ കപ്പ് ഫൈനലില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: ബംഗ്‌ളാദേശ് നിശ്ചിത 15 ഓവറില്‍ അഞ്ചിന് …
സ്വന്തം ലേഖകന്‍: രണ്ടും കൈയ്യും ഇല്ലെങ്കിലെന്താ? വികലാംഗ ക്രിക്കറ്റ് ലോകത്ത് സൂപ്പര്‍താരമായ അമീര്‍ ഹുസൈന്‍ ചോദിക്കുന്നു, വിധിയെ തോല്‍പ്പിച്ച അമീറിന്റെ കഥ. ഇന്ത്യന്‍ താരം പര്‍വീസ് റസൂലിനെ പോലെ ആയിത്തീരാന്‍ ആഗ്രഹിച്ച 26 കാരനായ ഈ ജമ്മു കശ്മീര്‍ സ്വദേശിക്കായി വിധി കരുതി വച്ചത് മറ്റൊന്നായിരിന്നു. ബാറ്റ് നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പിതാവിനൊപ്പം സോമില്ലില്‍ ജോലി …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഡബ്യുഡബ്ലുഎഫ് താരം ദി ഗ്രേറ്റ് ഖാലിയുടെ പ്രതികാരം, അടി പലിശ സഹിതം തിരിച്ചു കൊടുത്തു. ദി ഗ്രേറ്റ് ഖാലി റിട്ടേണ്‍സിന്റെ സന്നാഹ മത്സരത്തില്‍ ഖാലിക്ക് കസേര കൊണ്ടുള്ള അടിയേയില്‍ പരുക്കേറ്റിരുന്നു. എന്നാല്‍ തന്നെ തലക്കക്കടിച്ചു വീഴ്ത്തിയ വിദേശ താരങ്ങളെ ഖാലി മലര്‍ത്തിയടിച്ചു. മുന്‍ ഡബ്ല്യു. ഡബ്ല്യു.എഫ് താരമാണ് പഞ്ചാബ് സ്വദേശിയായ ദാലിപ് …
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരം ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയലിന്റെ സൂപ്പര്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗീസ് ടീമിന്റെ കുന്തമുന കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം സ്വാധീനമുള്ള കായിക താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ ഇത്തവണ സ്വന്തമാക്കിയത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി ക്രിസ്റ്റിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 20 കോടി …
സ്വന്തം ലേഖകന്‍: അപ്പീല്‍ തള്ളിയ അമ്പയര്‍ക്ക് ഓസീസ് ബൗളറുടെ തെറിയഭിഷേകം, പരക്കെ പ്രതിഷേധം. ഓസീസ് ഫാസ്റ്റ് ബൗളര്‍ ജോഷ് ഹസല്‍വുഡാണ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ഉച്ചഭക്ഷണത്തിന് മുമ്പുള്ള അവസാന ഓവറില്‍ അമ്പയറെ തെറിയഭിഷേകം നടത്തിയത്. ഹസല്‍വുഡിന്റെ അപ്പീല്‍ അമ്പയര്‍ അമ്പയര്‍ രാന്‍മോര്‍ മാര്‍ട്ടിനോസ് തള്ളിയതാണ് താരത്തെ ചൊടിപ്പിച്ചത്.മത്സരത്തില്‍ 88 റണ്‍സുമായി ക്രീസില്‍ നിന്ന …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കടുവയെ പിടിച്ച കിടുവ, ഫുട്‌ബോള്‍ താരം മത്സരത്തിനിടെ റഫറിക്ക് ചുവപ്പു കാര്‍ഡ് കാണിച്ചു. തുര്‍ക്കി സൂപ്പര്‍ ലീഗിലാണ് മൈതാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ തന്റെ ചുവപ്പുകാര്‍ഡ് തട്ടിയെടുത്ത് തന്നെത്തന്നെ കാണിച്ച താരത്തെ റഫറി ഒടുവില്‍ പുറത്താക്കി. ട്രാബ്‌സോന്‍സ്‌പോറും ഗലാറ്റസാരെയും തമ്മില്‍ നടന്ന തുര്‍ക്കി സൂപ്പര്‍ ലീഗ് മത്സരത്തിലായിരുന്നു സംഭവം. തുര്‍ക്കി …
സ്വന്തം ലേഖകന്‍: സച്ചിനോ ബ്രാഡ്മാനോ, ആരാണ് കേമന്‍? പുതിയ വെളിപ്പെടുത്തലുമായി റിക്കി പോണ്ടിങ്ങിന്റെ പുസ്തകം. ടെണ്ടുല്‍ക്കര്‍ ഇന്‍ വിസ്‌ഡെന്‍: ആന്‍ ആന്‍തോളജി എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ലോക ക്രിക്കറ്റിലെ എക്കാലത്തേയും ഇതിഹാസങ്ങളായ സച്ചിനേനും ബ്രാഡ്മാനേയും പോണ്ടിങ്ങ് താരതമ്യം ചെയ്യുന്നത്. തന്റെ അഭിപ്രായത്തില്‍ എക്കാലത്തെയും ഒന്നാമന്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ഡൊനാള്‍ഡ് ബ്രാഡ്മാന്‍ ആണെന്ന് പോണ്ടിങ് …