സ്വന്തം ലേഖകന്‍: സാഫ് ഫുട്‌ബോളില്‍ ഇന്ത്യ രാജാക്കന്മാര്‍, ഫൈനലില്‍ അഫ്ഗാനിസ്ഥാനെ കെട്ടികെട്ടിച്ചു. തിരുവനന്തപുരത്ത് ഗാലറികളുടെ പിന്തുണക്കൊപ്പം ഇന്ത്യന്‍ കളിക്കാര്‍ നിറഞ്ഞാടിയപ്പോള്‍ നീലത്തിരമാലക്കു മുന്നില്‍ അഫ്ഗാന്‍ കളിക്കാര്‍ കളി മറന്നു. കിരീടം നിലനിര്‍ത്താന്‍ എത്തിയ അഫ്ഗാനിസ്താന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സുനില്‍ ഛേത്രിയും സംഘവും ദക്ഷിണേഷ്യന്‍ ഫുട്ബാളിലെ രാജാക്കന്മാര്‍ ഇന്ത്യതന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചു. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റെ തന്ത്രങ്ങളുടെ കൂടി …
സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, നഷ്ടമാകുന്നത് ക്രീസിലെ മാലപ്പടക്കങ്ങള്‍. ലോക ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പര്യായമാണ് മക്കല്ലം. അടുത്ത വര്‍ഷം ഫിബ്രവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ വിരമിക്കാനാണ് മക്കല്ലത്തിന്റെ തീരുമാനം. ക്രെസ്റ്റ് ചര്‍ച്ചില്‍ ഫിബ്രവരി 20നാണ് ഓസ്‌ട്രേലയ്‌ക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുക. …
സ്വന്തം ലേഖകന്‍: സാമ്പത്തിക ക്രമക്കേട്, മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി മിഷേല്‍ പ്ലാറ്റിനിക്കും എട്ടു വര്‍ഷം വിലക്ക്. ഫിഫയുടെ എത്തിക്‌സ് കമ്മിറ്റിയാണ് ഇരുവര്‍ക്കും എട്ടു വര്‍ഷം വിലക്കേര്‍പ്പെടുത്തിയത്. ഇരുവരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. സുതാര്യമല്ലാത്ത പണമിടപാട് നടത്തിയെന്ന് കണ്ടെത്തുകയും അച്ചടക്ക സമിതി നടപടിയെടുക്കുകയുമായിരുന്നു. 2011ല്‍ മിഷേല്‍ പ്ലാറ്റിനിക്ക് …
സ്വന്തം ലേഖകന്‍: എഫ്‌സി ഗോവയെ തകര്‍ത്ത് ചെന്നൈയില്‍ എഫ്‌സി ഐഎസ്എല്‍ രാജാക്കന്മാര്‍, ഒപ്പം നായകന്‍ എലാനൊ ബ്ലൂമറെ ഗോവന്‍ പോലീസ് പൊക്കി. കാണികളെ ആവേശം കൊള്ളിച്ച ആക്രമണ ഫുട്‌ബോളിന്റെ മാസ്മരിക പ്രകടനത്തിനൊടുവില്‍ എഫ്.സി. ഗോവയെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി. ഐ.എസ്.എല്‍. രണ്ടാം സീസണിന്റെ ചാമ്പ്യന്മാരായി. പ്രളയത്തില്‍ മുങ്ങിയ സ്വന്തം നാടിനായി ഫൈനല്‍ ജയിക്കുമെന്ന് പ്രഖ്യാപിച്ച നായകന്‍ …
സ്വന്തം ലേഖകന്‍: ലിവര്‍പൂള്‍ ക്ലബിന്റെ ബൂട്ടുകെട്ടാന്‍ ആദ്യ ഇന്ത്യന്‍ വംശജന്‍, യാന്‍ ധന്‍ഡ പന്തുതട്ടുന്നത് ചരിത്രത്തിലേക്ക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂളില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന പേരിന് അര്‍ഹനായിരിക്കുകയാണ് യാന്‍ ധന്‍ഡ. ഇംഗ്ലണ്ടിന്റെ യൂത്ത് ലീഗില്‍ കളിച്ചിരിക്കുന്ന ധന്‍ഡ ഒന്നാം ഡിവിഷന്‍ ടീമായ ലിവര്‍പൂളുമായി രണ്ടര വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ കരാര്‍ …
സ്വന്തം ലേഖകന്‍: റയന്‍ മാഡ്രിഡിനെ കര കയറ്റാന്‍ കോച്ചായി സാക്ഷാല്‍ സിനദിന്‍ സിദാന്‍ വരുന്നു. തുടര്‍ച്ചയായ പരാജയത്തില്‍ നട്ടം തിരിയുന്ന റയല്‍ മാഡ്രിഡിനെ കൈ പിടിച്ചുയര്‍ത്താന്‍ ഇതിഹാസ താരം സിനദിന്‍ സിദാന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിദാന്‍ വിരമിച്ചതിനു ശേഷം ഏതെങ്കിലും പ്രധാന ക്ലബിന്റെ പരിശീലന കുപ്പായം അണിയുന്നതും ആദ്യമാണ്. എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയോട് തോറ്റതിനു …
സ്വന്തം ലേഖകന്‍: വീഡിയോ ഗെയിമില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ താന്‍ എപ്പോഴും സച്ചിനാകുമെന്ന് ടെന്നീസ് ലോകത്തെ സച്ചിന്റെ സൂപ്പര്‍ ആരാധകന്‍. ടെന്നീസ് ലോകത്തെ ഇതിഹാസതാരമായി അറിയപ്പെടുമ്പോഴും, ക്രിക്കറ്റ് സ്വന്തം നാട്ടില്‍ ആരും കളിക്കാത്ത കളിയായിട്ടും റോജര്‍ ഫെഡര്‍ക്ക് സച്ചിനോടുള്ള ആരാധന പ്രശസ്തമാണ്. സ്വിറ്റ്‌സര്‍ലന്റുകാരനായ ടെന്നീസ് ഇതിഹാസം റോജര്‍ഫെഡറര്‍ വീഡിയോ ഗെയിമില്‍ എപ്പോള്‍ ക്രിക്കറ്റ് കളിച്ചാലും താന്‍ ബാറ്റ്‌സ്മാനായി …
സ്വന്തം ലേഖകന്‍: വീരേന്ദര്‍ സേവാഗിനെ ബിസിസിഐ ആദരിച്ചു, ക്രിക്കറ്റിലെ മഹാരഥന്മാര്‍ക്കെതിരെ കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് സേവാഗ്. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായായിരുന്നു ആദരം. ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ സേവാഗിന് ഉപഹാരം നല്‍കി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, …
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ രാപ്പകല്‍ ടെസ്റ്റ് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റിന്റെ 138 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് രാത്രിയും പകലുമായി ഒരു ടെസ്റ്റ് നടത്തുന്നത്. ഓസ്‌ട്രേലിയയിലെ വിഖ്യാതമായ അഡലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്റും തമ്മിലാണ് കളി. ടോസ് നേടിയ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ചുവപ്പിന് പകരം പിങ്ക് നിറമുള്ള …
സ്വന്തം ലേഖകന്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആശ്വാസ ജയവും പരമ്പരയും, അശ്വിന് 13 വിക്കറ്റ്. ട്വന്റി 20യും ഏകദിനവും തോറ്റമ്പിയ ഇന്ത്യക്ക് പുതുജീവന്‍ നല്‍കുന്നതായി ടെസ്റ്റ് ജയം. 124 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചത്.ഒപ്പം പരമ്പരയും ഇന്ത്യ സ്വന്തമാക്കി. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ 108 റണ്‍സിന് ജയിച്ചിരുന്നു. ബെംഗളൂരുവിലെ രണ്ടാം ടെസ്റ്റ് …