സ്വന്തം ലേഖകന്‍: ഐഎസ്എല്ലില്‍ സമനിലയോടെ കേരളാ ബ്ലാസ്റ്റേര്‍സിന്റെ കുതിപ്പിന് അവസാനം, ലീഗിന് പുറത്ത്. നിര്‍ണായക മത്സരത്തില്‍ മുംബൈ എഫ്.സിക്കെതിരെ സമനില വഴങ്ങേണ്ടി വന്നതോടെയാണ് കേരളത്തിന്റെ സെമിഫൈനല്‍ സ്വപ്‌നങ്ങള്‍ അവസാനിച്ചത്. കളിയുടെ 25 മത്തെ മിനിട്ടില്‍ യുവാന്‍ അഗ്വിലേറ മുംബൈയ്ക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ 88 മത്തെ മിനിട്ടില്‍ അന്റോണിയോ ജര്‍മെയ്ന്‍ കേരളത്തിന്റെ സമനില ഗോള്‍ നേടി. …
സ്വന്തം ലേഖകന്‍: ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി, പരമ്പരാഗത വൈരികളായ പാകിസ്ഥാനെതിരെ ഗോള്‍ മഴ പെയ്യിച്ച് ഇന്ത്യ ജേതാക്കള്‍. ടൂര്‍ണമെന്റിലുടനീളം അജയ്യരായി മുന്നേറിയ ഇന്ത്യന്‍ പട ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഹാട്രിക് പ്രകടനത്തിന്റെ ബലത്തിലാണ് ഫൈനലില്‍ പാകിസ്ഥാനെ പറപറത്തിയത്. 6 2 നാണ് പാകിസ്ഥാന്റെ തോല്‍വി. ഹര്‍മന്‍പ്രീത് വീണ്ടും ഗോള്‍ വേട്ടക്ക് തുടക്കമിട്ട മത്സരത്തില്‍ പത്താം മിനിറ്റില്‍ …
സ്വന്തം ലേഖകന്‍: ക്ലാസിക് പോരാട്ടത്തില്‍ ബാഴ്‌സ റയലിനെ നാണം കെടുത്തി, അടിച്ചു കയറ്റിയത് നാലു മിന്നും ഗോളുകള്‍. ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണ റയല്‍ മഡ്രിഡിനെ അക്ഷരാര്‍ഥത്തില്‍ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ നാണംകെടുന്നത് അപൂര്‍വ സംഭവമാണ്. ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്കു മാറി …
സ്വന്തം ലേഖകന്‍: സച്ചിന്റെ കേരളാ ബ്ലാസ്റ്റര്‍ക്കെതിരെ വിമര്‍ശനവുമായി ഐഎം വിജയന്‍, മലയാളി കളിക്കാരെ അവഗണിക്കുന്നതായി ആരോപണം. മലയാളികളായ കളിക്കാര്‍ക്ക് പ്രോത്സാഹനം നല്‍കാനോ പരിഗണിക്കാനോ ടീം മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും കേരളത്തിന്റെ കറുത്തമുത്ത് ആരോപിച്ചു. ആദ്യ സീസണിലെ മികച്ച മലയാളി താരങ്ങളെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറല്ലായിരുന്നുവെന്നാണ് ഐഎം വിജയനും പറയുന്നത്. നോര്‍ത്ത് ഈസ്റ്റിനോട് പൊരുതി ജയിച്ച കേരള …
സ്വന്തം ലേഖകന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും സമനിലയില്‍ പിരിഞ്ഞു. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രസീല്‍ അര്‍ജന്റീന മത്സരം സമനിലയില്‍ കലാശിച്ചു. മഴമൂലം ഒരു ദിവസം മാറ്റിവെച്ച മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പാലിച്ചത്. സ്വന്തം തട്ടകത്തിലെ മത്സരത്തില്‍ നേരിയ മുന്‍തൂക്കം പുലര്‍ത്തിയ …
സ്വന്തം ലേഖകന്‍: ഇതിഹാസ താരങ്ങളുടെ ക്രിക്കറ്റ് ലീഗില്‍ വോണ്‍ വാരിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ടോസ് നേടിയ വോണ്‍ വാരിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ സിറ്റി ഫീല്‍ഡിലെ ബേസ് ബോള്‍ സ്‌റ്റേഡിയത്തില്‍ ആണ് മത്സരം നടന്നത്. ഗാംഗുലിയുടെ അഭാവത്തില്‍ സച്ചിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത് സെവാഗ് ആയിരുന്നു. 22 പന്തില്‍ …
സ്വന്തം ലേഖകന്‍: മൊഹാലിയിലെ പിച്ചില്‍ സ്പിന്‍ ഭൂതം, രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നു, ഇന്ത്യക്ക് 108 റണ്‍സിന്റെ ജയം. രണ്ടിന്നിംഗ്‌സിലും ബാറ്റിംഗ് തവിടുപൊടിയായിട്ടും സ്പിന്നര്‍മാരുടെ മികവിലാണ് ഇന്ത്യ ജയിച്ചുകയറിയത്. 218 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 109 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കും പിന്നീട് കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും …
സ്വന്തം ലേഖകന്‍: ലോക ക്രിക്കറ്റിലെ ഫാസ്റ്റ് ബോളിങ്ങിന് പുതിയ രാജാവ് വരുന്നു, അതും രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന്. രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു കൂലിപ്പണിക്കാരന്റെ മകനായ 20 കാരന്‍ നാഥു സിംഗാണ് തന്റെ വേഗം കൊണ്ട് ശ്രദ്ധേയനാകുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ബോര്‍ഡ് പ്രസിഡണ്ട് ഇലവന്റെ മത്സരത്തിലാണ് നാഥു സിംഗ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. മത്സരത്തില്‍ 1 വിക്കറ്റ് മാത്രമേ …
സ്വന്തം ലേഖകന്‍: സച്ചിന് 200 ഉം 300 ഉം അടിക്കാന്‍ അറിയില്ലായിരുന്നുവെന്ന കപില്‍ ദേവിന്റെ പരാമര്‍ശം വിവാദമാകുന്നു, വിമര്‍ശനവുമായി പ്രമുഖ ക്രിക്കറ്റര്‍മാര്‍ രംഗത്ത്. മുംബൈ ബാറ്റ്‌സ്മാന്മാരുടെ ബാറ്റിംഗ് ശൈലി കണ്ടുപഠിച്ചതാണ് സച്ചിനു പറ്റിയ അബദ്ധമെന്നും കപില്‍ പറഞ്ഞിരുന്നു. സച്ചിന്‍ ഇതിലും എത്രയോ മികച്ച ക്രിക്കറ്ററാണ്. പക്ഷേ സെഞ്ചുറികള്‍ അടിക്കാന്‍ മാത്രമേ സച്ചിന് അറിയൂ. അതിനെ 200 …
സ്വന്തം ലേഖകന്‍: സച്ചിന്‍ സ്വന്തം കഴിവ് ഉപയോഗിക്കാന്‍ അറിയാതെ പോയ കളിക്കാരനെന്ന് കപില്‍ ദേവ്. സച്ചിന്റെ കളിയുടെ ഒരു വിലയിരുത്തലായാണ് കപില്‍ ദേവിന്റെ പരാമര്‍ശം. സച്ചിന്റെ കഴിവ് വെച്ചുനോക്കിയാല്‍ ഈ നേടിയതൊന്നും ഒന്നുമല്ല എന്നാണ് കപിലിന്റെ വാദം. മുംബൈയിലെ ക്രിക്കറ്റ് ബിംബങ്ങളെ കണ്ട് പഠിച്ചതാണ് സച്ചിന് പറ്റിയ അബദ്ധമെന്നും കപില്‍ദേവ് പറയുന്നു. വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പോലുള്ള …