1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു; ഇടം കയ്യന്‍ സ്പിന്നർമാരിലെ മാന്ത്രികൻ
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു; ഇടം കയ്യന്‍ സ്പിന്നർമാരിലെ മാന്ത്രികൻ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇടം കയ്യന്‍ സ്പിന്നർമാരിലൊരാളായ ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും കളിച്ചു. 1967 മുതല്‍ 1979 വരെയാണ് അദ്ദേഹം ദേശീയ കുപ്പായത്തില്‍ കളത്തിലെത്തിയത്. ടെസ്റ്റില്‍ 28.71 ശരാശരിയില്‍ 266 വിക്കറ്റുകളാണ് ബേദി നേടിയത്. …
ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടണ്‍ അന്തരിച്ചു; 66 ലോകകപ്പ് വിജയശിൽപ്പി
ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടണ്‍ അന്തരിച്ചു; 66 ലോകകപ്പ് വിജയശിൽപ്പി
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടണ്‍ (86) അന്തരിച്ചു. 1966-ല്‍ ഇംഗ്ലണ്ടിനായി ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടിയ താരമാണ് ചാള്‍ട്ടണ്‍. ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചാള്‍ട്ടണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയാണ് തന്റെ ഫുട്‌ബോള്‍ കരിയറിലെ ഭൂരിഭാഗം സമയവും മാറ്റിവെച്ചത്. ഇംഗ്ലണ്ടിനായി 106 മത്സരങ്ങള്‍ കളിച്ച …
128 വര്‍ഷത്തിനു ശേഷം ഒളിംപിക്‌സില്‍ ക്രിക്കറ്റ് മടങ്ങിയെത്തുന്നു; 2028 ഒളിംപിക്‌സില്‍ മത്സര ഇനം
128 വര്‍ഷത്തിനു ശേഷം ഒളിംപിക്‌സില്‍ ക്രിക്കറ്റ് മടങ്ങിയെത്തുന്നു; 2028 ഒളിംപിക്‌സില്‍ മത്സര ഇനം
സ്വന്തം ലേഖകൻ: ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സരയിനമാക്കാനുള്ള ചരിത്രപരമായ തീരുമാനവുമായി രാജ്യാന്തര ഒളിംപിക് സമിതി. 2028 ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സിലാണ് 20-20 ഫോര്‍മാറ്റിലുള്ള ക്രിക്കറ്റ് അടക്കം അഞ്ചു കായികയിനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ മുംബൈയില്‍ ചേര്‍ന്ന ഒളിംപിക് സമിതി തീരുമാനിച്ചത്. 1900ത്തിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഇടംപിടിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ആറു ടീമുകള്‍ വീതം ആകും ലോസ് …
ഖത്തറിൽ ഏഷ്യൻ കപ്പ് ടിക്കറ്റ് വിൽപനയ്ക്ക് തുടക്കം; 25 റിയാൽ മുതൽ ലഭ്യം; ഹയാ കാർഡ് നിർബന്ധമില്ല
ഖത്തറിൽ ഏഷ്യൻ കപ്പ് ടിക്കറ്റ് വിൽപനയ്ക്ക് തുടക്കം; 25 റിയാൽ മുതൽ ലഭ്യം; ഹയാ കാർഡ് നിർബന്ധമില്ല
സ്വന്തം ലേഖകൻ: അടുത്ത വർഷം ജനുവരിയിൽ ദോഹയിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് 2023ന്റെ ടിക്കറ്റ് വിൽപനയ്ക്ക് ഇന്ന് തുടക്കം. സ്റ്റേഡിയം പ്രവേശനത്തിന് ഹയാ കാർഡ് നിർബന്ധമില്ല. എഎഫ്‌സി ഏഷ്യൻ കപ്പ് പ്രാദേശിക സംഘാടക സമിതി അധികൃതർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഘട്ടം ഘട്ടമായി പൂർണമായും ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിൽപന. മൊബൈൽ ടിക്കറ്റുകളും ലഭിക്കും. …
ചൈനീസ് മണ്ണിൽ ഇന്ത്യയുടെ സ്വപ്നനേട്ടം; ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി 100 മെഡലുകള്‍
ചൈനീസ് മണ്ണിൽ ഇന്ത്യയുടെ സ്വപ്നനേട്ടം; ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി 100 മെഡലുകള്‍
സ്വന്തം ലേഖകൻ: ചൈനയില്‍ ഇന്ത്യയുടെ സ്വപ്നസാഫല്യം. 140 കോടി ജനങ്ങള്‍ക്ക് അഭിമാനത്തോടെ ഓര്‍ക്കാന്‍ 100 മെഡലുകള്‍. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം നൂറിലെത്തി. 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ 100 മെഡലുകളെന്ന നേട്ടം സ്വന്തമാക്കുന്നത്. വെള്ളിയാഴ്ച ഒമ്പതുമെഡല്‍ …
എന്നെ ഇഷ്ട​പ്പെടാൻ മെസ്സിയെ വെറുക്കേണ്ടതില്ല! ഞങ്ങൾ ത മ്മിലുള്ള വൈരം അവസാനിച്ചി രിക്കുന്നു – റൊണാൾഡോ
എന്നെ ഇഷ്ട​പ്പെടാൻ മെസ്സിയെ വെറുക്കേണ്ടതില്ല! ഞങ്ങൾ ത മ്മിലുള്ള വൈരം അവസാനിച്ചി രിക്കുന്നു – റൊണാൾഡോ
സ്വന്തം ലേഖകൻ: ലോകഫുട്ബാളിലെ മിന്നുംതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇപ്പോൾ കളിക്കുന്നത് ഭൂമിയിലെ ഏറ്റവും മികച്ച ഫുട്ബാൾ ലീഗുകളിലല്ല. എന്നാൽ, ഇരുവരുടെയും സാന്നിധ്യമാണ് മേജർ ലീഗ് സോക്കറിനെയും സൗദി പ്രോ ലീഗിനെയും ആഗോള തലത്തിൽ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇരുവരും തമ്മിലുള്ള ‘മത്സരം’ വർഷങ്ങളോളം ആധുനിക ഫുട്ബാളിനെ ആവേശകരമാക്കി മാറ്റി. ഇവരുടെ ആരാധകരാകട്ടെ, ആരാണ് കേമനെന്നതിനെച്ചൊല്ലി പതിറ്റാണ്ടുകളായി …
ഇന്ത്യന്‍ പതാകയില്‍ ഓട്ടോഗ്രാ ഫ് ചോദിച്ച് സ്ത്രീ; സൗമ്യനായി “നോ” പറഞ്ഞ് നീരജ് ചോപ്ര; കൈയ്യടിച്ച് സോഷ്യൽ മീഡിയ
ഇന്ത്യന്‍ പതാകയില്‍ ഓട്ടോഗ്രാ ഫ് ചോദിച്ച് സ്ത്രീ; സൗമ്യനായി “നോ” പറഞ്ഞ് നീരജ് ചോപ്ര; കൈയ്യടിച്ച് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ: ഒരിക്കല്‍ കൂടി രാജ്യത്തിന്റെ അഭിമാനതാരമായിരിക്കുകയാണ് നീരജ് ചോപ്ര. ഹംഗറിയിലെ ബുഡാപ്പെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ആദ്യ സ്വര്‍ണമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ 25-കാരന്‍. ജാവലിന്‍ ത്രോയില്‍ 88.17 മീറ്റര്‍ എറിഞ്ഞിട്ടാണ് നീരജ് സ്വര്‍ണവുമായി മടങ്ങിയത്. മത്സരത്തിനിടെ നേരിട്ടതിനേക്കാള്‍ വലിയൊരു പ്രതിസന്ധി മത്സരശേഷം നീരജ് നേരിട്ടു. മെഡല്‍ നേട്ടത്തിന് ശേഷം ഒരു …
ഇംഗ്ലണ്ടിൻ്റെ കണ്ണീർ ശാപം! ചുംബന വിവാദത്തിൽപ്പെട്ട സ്പാനിഷ് ഫുട്ബോൾ മേധാവി രാജിവയ്ക്കും
ഇംഗ്ലണ്ടിൻ്റെ കണ്ണീർ ശാപം! ചുംബന വിവാദത്തിൽപ്പെട്ട സ്പാനിഷ് ഫുട്ബോൾ മേധാവി രാജിവയ്ക്കും
സ്വന്തം ലേഖകൻ: സ്പാനിഷ് ഫുട്ബോൾ മേധാവി ലൂയിസ് റൂബിയാലെസ് സ്ഥാനമൊഴിയും. വനിതാ ലോകകപ്പ് ഫൈനലിന് ശേഷം സ്പെയിൻ താരത്തെ ബലമായി ചുംബിച്ച നടപടി വലിയ വിവാദമായതോടെയാണ് രാജി. 46 കാരനായ റൂബിയാലെസ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ (ആർഎഫ്ഇഎഫ്) പ്രസിഡന്റ് സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച സിഡ്നിയിൽ നടന്ന വനിതാ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ …
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിന് വില പറഞ്ഞ് ഖത്തറിലെ ഷെയ്ഖ് ജാസിം; ഏറ്റെടുക്കല്‍ ഒക്ടോബറിൽ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിന് വില പറഞ്ഞ് ഖത്തറിലെ ഷെയ്ഖ് ജാസിം; ഏറ്റെടുക്കല്‍ ഒക്ടോബറിൽ
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഖത്തരി വ്യവസായി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി വിലയക്ക് വാങ്ങുന്നു. വരുന്ന ഒക്ടോബര്‍ പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് ക്ലബ്ബിന്റെ ഉടമകളായ ഗ്ലേസര്‍ കുടുംബത്തിന് 7.6 ബില്യണ്‍ ഡോളര്‍ (6,29,15,46,00,000 രൂപ) ഷെയ്ഖ് ജാസിം നല്‍കുമെന്ന് ദി …
നെയ്മാറിനെ അവതരിപ്പിച്ച് അൽ ഹിലാൽ; സൂപ്പർതാരത്തിന് സൗദിയുടെ മണ്ണിൽ വൻ സ്വീകരണം
നെയ്മാറിനെ അവതരിപ്പിച്ച് അൽ ഹിലാൽ; സൂപ്പർതാരത്തിന് സൗദിയുടെ മണ്ണിൽ വൻ സ്വീകരണം
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കി റിയാദിലെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അൽ ഹിലാൽ ഫുട്ബോൾ ക്ലബ് അവരുടെ ഏറ്റവും പുതിയ കളിക്കാരനായ ബ്രസീലിയൻ സൂപ്പർസ്റ്റാർ നെയ്മാറിനെ അഭിമാനപൂർവ്വം പരിചയപ്പെടുത്തി. കിങ്‌ ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ ആവേശഭരിതരായ 60,000-ത്തിലധികം കാണികൾക്ക്‌ മുമ്പിലേക്ക് നെയ്മാർ പ്രത്യക്ഷപ്പെട്ടതോടെ കാണികൾ ആർപ്പുവിളിച്ച് കരഘോഷം മുഴക്കി. ശനിയാഴ്ച വൈകീട്ട് 7.15 …