സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ഇക്വഡോറിന് ബൊളീവിയന്‍ ഷോക്ക്. ദുര്‍ബലരെന്ന് മുദ്രകുത്തപ്പെട്ട ബൊളീവിയ കരുത്തരായ ഇക്വഡോറിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടു. ബൊളീവിയ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മല്‍സരത്തില്‍ അവര്‍ ശക്തരായ മെക്‌സിക്കോയെ സമനിലയില്‍ തളച്ചിരുന്നു. പല വമ്പന്‍മാരേയും മുട്ടുകുത്തിച്ച ചരിത്രമുള്ള ബൊളീവിയ ആദ്യ പകുതിയില്‍ തന്നെ …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിന് പെറുവിന്റെ വക ഔദാര്യ ജയം. പെറുവിനെതിരെ ഒരു ഗോള്‍ വ്യത്യാസത്തില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ബ്രസീല്‍. ലോകകപ്പിലെ തോല്‍വിക്ക് ശേഷം മറ്റൊരു നാണക്കേടുലേക്കെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ബ്രസീലിന്റെ കളി. കളി തുടങ്ങി മൂന്നാം മിനുറ്റില്‍ തന്നെ ഗോള്‍ നേടി പെറു ബ്രസീലിനെ ഞെട്ടിച്ചു. ക്രിസ്റ്റ്യാന്‍ കൂവയാണ് ഗോള്‍ നേടിയത്. ഡേവിഡ് …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ യുറാഗ്വായ് നവാഗതരായ ജമൈക്കയെ കളി പഠിപ്പിച്ചു. വിജയത്തുടക്കമിടാനെത്തിയ ചാമ്പ്യന്മാര്‍ക്കെതിരെ കൂടുതല്‍ ഗോളുകള്‍ വാങ്ങിക്കൂട്ടാതെ ജമൈക്കയെ രക്ഷപ്പെടുത്തിയത് യുറാഗ്വായ് മുന്നേറ്റ നിരയുടെ അലസത. കോപ്പ അമേരിക്കയിലേക്ക് ക്ഷണം ലഭിച്ച് ആദ്യ ടൂര്‍ണമെന്റിനെത്തിയ ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുറഗ്വായ് മറികടന്നത്. കളിയുടെ അമ്പത്തി രണ്ടാം മിനിറ്റില്‍ …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മെക്‌സിക്കോയെ ബൊളീവിയ സമനിലയില്‍ കുടുക്കി. വിജയം ഉറപ്പിച്ച് കളത്തിലിറങ്ങിയ മെക്‌സിക്കോ സമനില കെണിയില്‍ കുടുങ്ങിയത് ഇനിയുള്ള അവരുടെ മത്സരങ്ങള്‍ കടുപ്പമുള്ളതാക്കും. വിരസമായ മത്സരത്തില്‍ നേരിയ മുന്‍തൂക്കം മെക്‌സിക്കോ നേടിയെങ്കിലും അവസരങ്ങള്‍ ഗോളാക്കുന്നതില്‍ മെസക്‌സിക്കന്‍ മുന്നേറ്റ നിര സമ്പൂര്‍ണ പരാജയമായി. ഗോളെന്നുറപ്പിച്ച എട്ടോളം അവസരങ്ങളാണ് മെക്‌സിക്കന്‍ കളിക്കാര്‍ തുലച്ചു കളഞ്ഞത്. …
മഴ വില്ലനായ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ഇംഗ്ലീഷ് മണ്ണില്‍ ഒരു ടീം പടുത്തുയര്‍ത്തുന്ന ഏറ്റവും വലിയ സ്‌കോര്‍ നേടിയ ന്യൂസിലന്‍ഡ് ചരിത്രം സൃഷ്ടിച്ചു. 399 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുകയായിരുന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മഴ വില്ലനായി.
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ചിലി ഇക്വഡോറിനെ തകര്‍ത്തു വിട്ടു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ചിലിയുടെ വിജയം. അല്‍ട്ടൂറോ വിദാല്‍, വര്‍ഗാസ് എന്നിവരാണ് ചിലിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. അവസരങ്ങള്‍ കളഞ്ഞു കുളിക്കുന്നതില്‍ പരസ്പരം മത്സരിച്ച കളിയിലുടനീളം ഗോളെന്നുറപ്പിച്ച ഒട്ടേറെ അവസരങ്ങളാണ് ഇരു ടീമുകളും നഷ്ടപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും …
ഫോബ്‌സ് മാസികയുടെ സമ്പന്ന കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ധോണി മാത്രം
സ്വന്തം ലേഖകന്‍: ഫിഫ ആസ്ഥാനത്ത് റെയ്ഡ്. സ്വിസ് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രഹസ്യ രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന. ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററുമായി ബന്ധപ്പെട്ട രേഖകളടക്കം പിടിച്ചെടുത്തവയിലുണ്ട്. ഇതോടെ 2026 ലോകകപ്പിനായുള്ള ലേല നടപടികളും ഫിഫ നിര്‍ത്തിവച്ചു. 2018 ലെയും 2022 ലെയും ലോകകപ്പ് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സ്വിസ് …
സ്വന്തം ലേഖകന്‍: വേദികള്‍ അനുവദിച്ചതില്‍ അഴിമതി നടന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ ഖത്തറിനും റഷ്യക്കും ഫിഫ ലോകകപ്പ് വേദികള്‍ നഷ്ടമായേക്കുമെന്ന് സൂചന. 2018, 2022 ലോകകപ്പ് വേദികളാണ് യഥാക്രമം റഷ്യക്കും ഖത്തറിനും നഷ്ടപ്പെടുകയെന്ന് ഫിഫ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിഫയില്‍ വന്‍ അഴിമതി നടക്കുന്നതായുള്ള ആരോപണങ്ങള്‍ പുറത്തു വന്നതു മുതല്‍ …
ഫ്രഞ്ച് ഓപ്പണില്‍ ഇതാദ്യമായിട്ടാണ് വാവ്‌റിങ്ക കിരീടം നേടുന്നത്. പത്ത് വര്‍ഷത്തിനിടെ റാഫേല്‍ നദാലും റോജര്‍ ഫെഡററുമല്ലാതെ കിരീടം ചൂടുന്ന മൂന്നാമത്തെ താരമാണ് വാവ്‌റിങ്ക.