1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചാമ്പ്യന്‍സ് ലീഗ് കിരീടം ബാര്‍സക്ക്, സീസണിലെ മൂന്നാം കിരീട ജയം
ചാമ്പ്യന്‍സ് ലീഗ് കിരീടം ബാര്‍സക്ക്, സീസണിലെ മൂന്നാം കിരീട ജയം
സ്വന്തം ലേഖകന്‍: യുവന്റസിന്റെ കിരീട മോഹങ്ങളെ ചവിട്ടി മെതിച്ച് ബാര്‍സിലോനയ്ക്ക് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം. ബാര്‍സയുടെ സീസണിലെ തുടര്‍ച്ചയായ മൂന്നാം കിരീട നേട്ടമാണിത്. ഇവാന്‍ റാക്കിട്ടിച്ച്, ലൂയിസ് സ്വാരസ്, നെയ്മര്‍ എന്നിവര്‍ നേടിയ ഗോളുകളാണ് ബാര്‍സയെ കിരീടത്തിലേക്ക് എത്തിച്ചത്. സ്പാനിഷ് താരം മൊറാട്ട യുവന്റ്‌സിന്റെ ആശ്വാസ ഗോള്‍ നേടി. കിരീടമെന്ന ലക്ഷ്യത്തിലേക്ക് ഇരുടീമുകളും വാശിയോടെ …
ഫ്രഞ്ച് ഓപ്പണ്‍; വനിതാ സിംഗിള്‍സ് കിരീടം സെറീനാ വില്യംസിന്
ഫ്രഞ്ച് ഓപ്പണ്‍; വനിതാ സിംഗിള്‍സ് കിരീടം സെറീനാ വില്യംസിന്
ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കകാരിയായ സെറീനാ വില്യംസിന്. ചെക് റിപബ്ലിക്കിന്റെ ലൂസി സഫറോവയെയാണ് സെറീന പരാജയപ്പെടുത്തിയത്.
2022 ലെ ഫിഫ ലോകകപ്പ്, ഖത്തറിനെ ഒഴിവാക്കിയാല്‍ തങ്ങള്‍ നടത്താമെന്ന് ഇംഗ്ലണ്ട്
2022 ലെ ഫിഫ ലോകകപ്പ്, ഖത്തറിനെ ഒഴിവാക്കിയാല്‍ തങ്ങള്‍ നടത്താമെന്ന് ഇംഗ്ലണ്ട്
സ്വന്തം ലേഖകന്‍: 2022 ലെ ലോകകപ്പ് വേദിയായ ഖത്തറിനെ ഒഴിവാക്കുകയാണെങ്കില്‍ ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറാണെന്ന് ഇംഗ്ലണ്ട് വ്യക്തമാക്കി. ബ്രിട്ടീഷ് കായിക സെക്രട്ടറി ജോണ്‍ വിറ്റ്ങ്‌ഡെലാണ് ലോക ഫുട്‌ബോള്‍ മാമാങ്കം ഏറ്റെടുത്ത് നടത്താനുള്ള സന്നദ്ധത പ്രഖ്യാപിച്ചത്. 2018, 2022 ലോകകപ്പ് വേദികള്‍ നിശ്ചയിച്ചതില്‍ വ്യാപക അഴിമതി നടന്നുവെന്ന ആരോപണങ്ങള്‍ ഫിഫക്കകത്തും പുറത്തും വ്യാപകമായി ഉയര്‍ന്നതോടെയാണ് ഈ ലോകകപ്പുകള്‍ …
വെറ്ററന്‍ താരങ്ങളുടെ ലീഗ് മത്സരത്തിന് ഐസിസി പച്ചക്കൊടി കാണിച്ചതായി സൂചന
വെറ്ററന്‍ താരങ്ങളുടെ ലീഗ് മത്സരത്തിന് ഐസിസി പച്ചക്കൊടി കാണിച്ചതായി സൂചന
പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡുകളാണ് ടൂര്‍ണമെന്റിന് അനുമതി നല്‍കേണ്ടതെന്ന് ഐ.സി.സി. അധികൃതര്‍ ഇരുവരെയും അറിയിച്ചതായും സൂചനകളുണ്ട്. അമേരിക്കയിലാകും മത്സരങ്ങള്‍ക്ക് വേദി ഒരുങ്ങുക
ഫിഫ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിക്കുന്നു, മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിന്റെ മൊഴി പുറത്തായി
ഫിഫ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിക്കുന്നു, മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിന്റെ മൊഴി പുറത്തായി
സ്വന്തം ലേഖകന്‍: തലവന്‍ സെപ് ബ്ലാറ്ററുടെ വിവാദ രാജിക്കു പിന്നാലെ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ് ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫ. കത്തിനില്‍ക്കുന്ന അഴിമതി വിവാദത്തിലേക്ക് എണ്ണ പകര്‍ന്ന് മുന്‍ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിന്റെ കുറ്റസമ്മത മൊഴി പുറത്തായി. ലോകകപ്പ് വേദികള്‍ അനുവദിച്ചതിന് പകരമായി താനും മറ്റ് കമ്മിറ്റി അംഗങ്ങളും കൈക്കൂലി കൈപ്പറ്റിയെന്നാണ് കമ്മിറ്റി അംഗം ചക് …
ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ റാഫേല്‍ നദാല്‍ പുറത്ത്
ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ റാഫേല്‍ നദാല്‍ പുറത്ത്
ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് സെമിയില്‍. 2012ലും 2014ലും നദാലിനോട് തോല്‍വി വഴങ്ങേണ്ടി വന്ന ദ്യൊക്കോവിച്ചിന്റെ മധുര പ്രതികാരം കൂടിയായി റൊളാന്‍ഡ് ഗാരോസിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.
രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു
രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു
ഇന്ത്യന്‍ കോച്ചായിരുന്ന ഡങ്കന്‍ ഫ്‌ളെച്ചറുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ കോച്ച്. നേരത്തെ പരിശീലക സ്ഥാനത്തേക്ക് വിദേശ താരങ്ങളെ ഉള്‍പ്പെടെ ബിസിസിഐ നോക്കിയിരുന്നെങ്കിലും ആരെയും ലഭിച്ചിരുന്നില്ല.
മുസ്ലീംങ്ങള്‍ക്ക് റോള്‍ മോഡലകാണമെന്ന ആഗ്രഹവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍
മുസ്ലീംങ്ങള്‍ക്ക് റോള്‍ മോഡലകാണമെന്ന ആഗ്രഹവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍
ഇസ്ലാമിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കണമെന്ന ആഗ്രഹവുമായി ഓസ്‌ട്രേലിയ ക്രിക്കറ്റര്‍. ഓസ്‌ട്രേലിയിന്‍ ടെസ്റ്റ് ടീമില്‍ അംഗമായ ലെഗ് സ്പിന്നര്‍ ഫവാദ് അഹമ്മദാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നത്.
ആന്‍ഡി മുറെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
ആന്‍ഡി മുറെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
ഈ മത്സരം കൂടി ജയിച്ചതോടെ മുറെ കളിമണ്‍ കോര്‍ട്ടില്‍ ഈ വര്‍ഷം കളിച്ച 14 മത്സരങ്ങളും വിജയിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുറെ ഡേവിഡ് ഫെററിനെ നേരിടും.
സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകരാകും
സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകരാകും
മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതി അംഗങ്ങളായി ബി.സി.സി.ഐ നിയമിച്ചു.