1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എഫ്എ കപ്പ് ആഴ്‌സണലിന്; കോപ്പാ ഡെല്‍ റെ ബാഴ്‌സലോണയ്ക്ക്‌
എഫ്എ കപ്പ് ആഴ്‌സണലിന്; കോപ്പാ ഡെല്‍ റെ ബാഴ്‌സലോണയ്ക്ക്‌
ആഴ്‌സണലിന് എഫ് എ കപ്പ് കിരീടം. ഫൈനലില്‍ എതിരില്ലാത്ത നാലു ഗോളിന് ആസ്റ്റവില്ലയെ തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ചാമ്പ്യന്‍പ'ം നിലനിര്‍ത്തിയത്.
പാക് സിംബാബ് വെ മത്സരത്തിനിടെ സ്‌റ്റേഡിയത്തിനുപുറത്ത് ചാവേര്‍ ആക്രമണം
പാക്  സിംബാബ് വെ മത്സരത്തിനിടെ സ്‌റ്റേഡിയത്തിനുപുറത്ത് ചാവേര്‍ ആക്രമണം
പാക്കിസ്ഥാനും സിംബാബ്‌വെയും തമ്മിലുള്ള രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ ലഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തിനു സമീപം ചാവേര്‍ സ്‌ഫോടനം. സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള ചാവേറിന്റെ ശ്രമം ചെറുക്കുന്നതിനിടെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാലു പൊലീസുകാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്കേറ്റതായി പാക് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2002 ലോകകപ്പില്‍ ദക്ഷിണകൊറിയയെ സഹായിക്കാന്‍ ഫിഫ ഒത്തുകളിച്ചെന്ന ആരോപണവുമായി ഇറ്റാലിയന്‍ പത്രം രംഗത്ത്
2002 ലോകകപ്പില്‍ ദക്ഷിണകൊറിയയെ സഹായിക്കാന്‍ ഫിഫ ഒത്തുകളിച്ചെന്ന ആരോപണവുമായി ഇറ്റാലിയന്‍ പത്രം രംഗത്ത്
സ്വന്തം ലേഖകന്‍: 2002 ലോകകപ്പില്‍ ദക്ഷിണകൊറിയയെ സഹായിക്കാന്‍ ഫിഫ ഒത്തുകളിച്ചെന്ന ആരോപണവുമായി ഇറ്റാലിയന്‍ പത്രം രംഗത്ത്. ഇറ്റാലിയന്‍ പത്രമായ കൊറിയറെ ഡെല്ലോ സ്‌പോര്‍ട്‌സാണ് ഒത്തുകളി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഇറ്റലിയും സ്‌പെയിനുമായി കൊറിയ കളിച്ച മത്സരങ്ങളാണ് സംശയത്തിന്റെ നിഴലിലെന്ന് പത്രം ആരോപിക്കുന്നു. ഫിഫയുടെ അഴിമതിക്ക് വലിയ തെളിവുകളൊന്നും ആവശ്യമില്ലെന്ന മുഖവുരയോടെ ആരംഭിക്കുന്ന റിപ്പോര്‍ട്ടില്‍ പത്രം പതിമൂന്ന് വര്‍ഷം …
സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ഇത് അഞ്ചാമൂഴം
സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ഇത് അഞ്ചാമൂഴം
സ്വന്തം ലേഖകന്‍: സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജോര്‍ദന്‍ രാജകുമാരനും നിലവിലെ വൈസ് പ്രസിഡന്റുമായ അലി ബിന്‍ അല്‍ഹുസൈന്‍ വോട്ടെടുപ്പില്‍ നിന്നും പിന്‍മാറിയതോടെയാണ് ബ്ലാറ്റര്‍ക്ക് വീണ്ടും പ്രസിഡന്റാകാനുള്ള സാഹചര്യം ഒരുങ്ങിയത്. വേട്ടെടുപ്പിന്റെ ആദ്യ റൗണ്ടില്‍ രണ്ടു പേര്‍ക്കും ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ അലി ബിന്‍ അല്‍ഹുസൈന്‍ പിന്‍മാറുകയായിരുന്നു. ആദ്യ …
ടെസ്റ്റില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായി ആന്‍ഡേഴ്‌സണ്‍
ടെസ്റ്റില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായി ആന്‍ഡേഴ്‌സണ്‍
ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായിരിക്കുകയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലാണ് ആന്‍ഡേഴ്‌സണ്‍ റെക്കോര്‍ഡിട്ടത്.
2017 ലെ അണ്ടര്‍ 17 ഫിഫ ലോകകപ്പ് കൊച്ചിയില്‍, ഒപ്പം നാലു ഇന്ത്യന്‍ നഗരങ്ങളും
2017 ലെ അണ്ടര്‍ 17 ഫിഫ ലോകകപ്പ് കൊച്ചിയില്‍, ഒപ്പം നാലു ഇന്ത്യന്‍ നഗരങ്ങളും
സ്വന്തം ലേഖകന്‍: 2017 ലെ ഇന്ത്യയില്‍ വച്ചു നടക്കുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പിനു കൊച്ചി വേദിയാകും. മറ്റു നാലു ഇന്ത്യന്‍ നഗരങ്ങള്‍ക്കൊപ്പമാണ് കൊച്ചിയില്‍ ലോകകപ്പ് നടക്കുക. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗോവ എന്നിവയാണു മറ്റു വേദികള്‍. അഞ്ചു സ്ഥലങ്ങളിലായി ആറു പ്രാഥമിക ഗ്രൂപ്പ് മല്‍സരങ്ങള്‍ നടത്താനാണ് ഫിഫയുടെ പദ്ധതി. ലോകകപ്പ് വേദിയാകാനുള്ള രണ്ടാമത്തെ കടമ്പയും …
യുവേഫ യൂറോപ ലീഗ് കിരീടം സ്പാനിഷ് ക്ലബായ സെവിയ്യ സ്വന്തമാക്കി, ഒപ്പം ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും
യുവേഫ യൂറോപ ലീഗ് കിരീടം സ്പാനിഷ് ക്ലബായ സെവിയ്യ സ്വന്തമാക്കി, ഒപ്പം ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും
സ്വന്തം ലേഖകന്‍: യുവേഫ യുറോപ ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബായ സെവിയ്യ സ്വന്തമാക്കി. ഫൈനലില്‍ യുക്രൈന്‍ ക്ലബ്ബ് നിപ്രൊപെട്രോസ്‌കിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സെവിയ്യ പരാജയപ്പെടുത്തിയത്. സെവിയ്യയുടെ നാലാം യുറോപ ലീഗ് കിരീടമാണിത്. പോളണ്ടിന്റെ തലസ്ഥാന നഗരിയായ വാഴ്‌സയായിരുന്നു ഫൈനല്‍ വേദി. സെമിയില്‍ ഇറ്റാലിയന്‍ ടീമായ നാപോളിയെ വീഴ്ത്തിയ യുക്രൈന്‍ ടീമിന് പക്ഷെ നാലാം കിരീടം …
അഴിമതിക്കുറ്റം; ഫിഫ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
അഴിമതിക്കുറ്റം; ഫിഫ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
അഴിമതിക്കുറ്റം ചുമത്തി മുതിര്‍ന്ന ഫിഫ ഉദ്യോഗസ്ഥരെ സ്വിസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. യുഎസ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു സ്വിസ് അധികൃതരുടെ നടപടി.
ട്രെവര്‍ ബേലിസ് ഇംഗ്ലണ്ടിന്റെ പുതിയ ഹെഡ് കോച്ച്
ട്രെവര്‍ ബേലിസ് ഇംഗ്ലണ്ടിന്റെ പുതിയ ഹെഡ് കോച്ച്
നിലവിലെ കോച്ചായ പീറ്റര്‍ മൂര്‍സിന് പകരക്കാരനായിട്ടായിരിക്കും ട്രെവര്‍ ബെയ്‌ലിസ് സ്ഥാനമേല്‍ക്കുക.
ന്യൂസിലെന്‍ഡിനെ 124 റണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്; ബെന്‍ സ്റ്റോക്ക്‌സ് മാന്‍ ഓഫ് ദ് മാച്ച്
ന്യൂസിലെന്‍ഡിനെ 124 റണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്; ബെന്‍ സ്റ്റോക്ക്‌സ് മാന്‍ ഓഫ് ദ് മാച്ച്
ലോകകപ്പ് ടൂര്‍ണമെന്റിലെ മോശം പ്രകടനം കൊണ്ട് മങ്ങിപോയ ഇംഗ്ലീഷ് ടീമിന്റെ ശോഭ വീണ്ടെടുക്കുന്ന തരത്തിലായിരുന്നു ടീമിന്റെ പ്രകടനമെന്ന് കളി നിരീക്ഷകര്‍ വിലയിരുത്തുന്നു. മെയ് 21 മുതല്‍ 25 വരെ നടന്ന മത്സരത്തില്‍ 125,000 ആളുകള്‍ കളി കാണാന്‍ എത്തി എന്നതും നിരീക്ഷകര്‍ അത്യുത്സാഹത്തോടെയാണ് നോക്കി കാണുന്നത്.