എബി ഡിവില്ലിയേഴ്‌സിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീം ഒക്ടോബര്‍ മുതല്‍ ഇന്ത്യന്‍ പര്യടനം ആരംഭിക്കും. നാലു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
സ്വന്തം ലേഖകന്‍: മുംബൈ ഇന്ത്യന്‍സിന് ഐപിഎല്‍ ക്രിക്കറ്റിലെ എട്ടാം സീസണ്‍ കിരീടം. ഇന്നലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ജേതാക്കളായത്. മുംബൈയുടെ രണ്ടാം ഐപിഎല്‍ കിരീടമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. ചെന്നൈയുടെ …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ സ്ഥാനം വേണമെങ്കില്‍ ഉന്നതര്‍ക്ക് ശരീരം കാഴ്ച വക്കണമെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ടീമില്‍ പൊട്ടിത്തെറി. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച സമിതി ഇത് ശരിയാണെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇതു സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി നിമല്‍ ദിസനായകെയെ …
ഐപിഎല്‍ എട്ടാം സീസണിലെ ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗഌരിനെ പരാജയപ്പെടുത്തി ചെന്നൈ ഫൈനലില്‍. 139 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഒരു പന്ത് അവശേഷിക്കെയാണ് വിജയം കണ്ടത്. മൂന്ന് വിക്കറ്റിനാണ് ചെന്നൈയുടെ ജയം.
ഇംഗ്‌ളണ്ട് - ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് ലോഡ്‌സില്‍ തുടക്കമാകും. രണ്ട് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി 20യും അടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിനാണ് ലോഡ്‌സ് വേദിയാവുന്നത്
ഐപിഎല്‍ എട്ടാം സീസണിലെ ഫൈനലില്‍ എത്തുന്നതിന് ആര്‍സിബി ഒരു പടി കൂടി കടന്നു. ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാംഗഌര്‍ 71 റണ്‍സിന് പരാജയപ്പെടുത്തി. ഇനി ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗഌര്‍ ചെന്നൈയോട് ഏറ്റുമുട്ടും. അതേസമയം ബാംഗഌരിനോട് പരാജയപ്പെട്ട രാജസ്ഥാന്‍ ഐപിഎല്ലില്‍നിന്ന് പുറത്തായി.
റൂബല്‍ ഹുസൈനെതിരായ പരാതിയില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ തെളിവൊന്നും ലഭിച്ചില്ലെന്നും പൊലീസ് ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് റൂബലിനെ കുറ്റവിമുക്തനാക്കിയത്.
സ്വന്തം ലേഖകന്‍: പന്ത്രണ്ടാമത് സൗത്ത് ഏഷ്യന്‍ (സാഫ്) ഗെയിംസ് കേരളത്തിലേക്ക്. ഡല്‍ഹിയില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ യോഗത്തിലാണ് സാഫ് ഗെയിംസ് കേരളത്തില്‍ നടത്താന്‍ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകും. കേരളത്തില്‍ നടക്കുന്ന ആദ്യ രാജ്യാന്തര ഗെയിംസായിരിക്കും സാഫ്. മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസ് കേരളം പ്രശംസാര്‍ഹമായ രീതിയില്‍ നടത്തിയതിനുള്ള അംഗീകാരമായാണ് സാഫ് ഗെയിംസും കേരളത്തില്‍ നടത്താന്‍ …
ഐപിഎല്‍ എട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റായി മുംബൈ ഇന്ത്യന്‍.് ഇന്ന് നടന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 25 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനലില്‍ കടന്നത്.
ഇന്ത്യന്‍ ടീം പരിശീലകനായി ലസ്റ്റിന്‍ ലംഗറേ നിയമിക്കാന്‍ സാധ്യത. ലംഗറുടെ കാര്യം ബിസിസിഐ സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ ഡങ്കന്‍ ഫഌച്ചറുടെ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ലംഗറെയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്.