സ്വന്തം ലേഖകന്‍: മെസ്സി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഒരു മത്സരം ബാക്കി നില്‍ക്കെ സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ബാര്‍സിലോണ രാജാക്കന്മാര്‍. നിര്‍ണായക മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാര്‍സിലോണ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം ബാര്‍സയെ സമനിലയില്‍ തളച്ചായിരുന്നു അത്‌ലറ്റികോ ലീഗ് കിരീടം ഉറപ്പിച്ചത്. അതേ ന്യൂകാംപ് മൈതാനത്ത് അത്‌ലറ്റികോയെ …
ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ് ടീമിനോട് വിടപറഞഞ്ഞു. ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ലിവര്‍പൂള്‍ ടീമംഗങ്ങളും ആരാധകരും ചേര്‍ന്ന് ജെറാര്‍ഡിന് വികാരനിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്. സ്വന്തം ടീമിനെ വിജയത്തേരിലേറ്റി സന്തോഷത്തെടെ വിട പറയാന്‍ അദ്ദേഹത്തിനായില്ല.
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ത്രിമൂര്‍ത്തികളായ സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി എന്നിവര്‍ മടങ്ങി വരുന്നു. രണ്ടാമൂഴത്തില്‍ ഇവരെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് കൊണ്ടു വരാനാണ് ബിസിസിഐയുടെ ശ്രമം. ഇതു സംബന്ധിച്ച് മൂവരുമായി ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ചര്‍ച്ച ആരംഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉപദേശകരായാണ് മൂന്നുപേരെയും നിയമിക്കുക. എന്നാല്‍ മൂന്നുപേര്‍ക്കും വ്യത്യസ്ത ചുമതലകളായിരിക്കും നല്‍കുകയെന്നാണ് …
ക്രിക്കറ്റ് ഗ്രൗണ്ടില്‍ അപകടത്തെ തുടര്‍ന്ന് മരിച്ച ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസിന്റെ മരണം ക്രിക്കറ്റ് ഓസ്‌ട്രേലിയ പുന:പരിശോധിക്കുന്നു. ഭാവിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയിലെ അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹ്യൂസിന്റെ മരണം എങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ചുള്ള പുനപരിശോധന ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തുന്നത്
ബയേണിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തോറ്റത്. എന്നാല്‍, ഇരു പാദ മത്സരങ്ങളിലുമായി 5-3ന്റെ ഗോള്‍ ശരാശരിയുടെ മികവില്‍ ബാര്‍സ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.
ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ് ടീമിലേക്ക് തിരിച്ചുവിളിയില്ല. ബിബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 326 റണ്‍സ് നേടി കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയപ്പോള്‍ പീറ്റേഴ്‌സണെ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
>നേപ്പാളിന് സാഹായഹസ്തവുമായി റയല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. ഏകദേശം 50 കോടി രൂപയാണ് നേപ്പാളിലെ കുട്ടികളുടെ പുനരധിവാസത്തിനായി ക്രിസ്ത്യാനോ സംഭവന ചെയ്തിരിക്കുന്നത്. നേപ്പാളിന് നല്‍കിയ സംഭാവനയുടെ കാര്യം ഒരു ഫ്രഞ്ച് മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് റോണോ വെളിപ്പെടുത്തിയത്.
ഇന്ത്യക്കാര്‍ക്ക് സച്ചിന്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടാണല്ലോ വിരമിച്ച ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ സച്ചിന് ഭാരതരത്‌നം സമ്മാനിച്ചത്. അതുവഴി ഇന്ത്യക്കാരുടെ മനം കവരാമെന്നാണ് അവര്‍ കരുതിയത്. ആ കരുതല്‍ തെറ്റിപ്പോയെങ്കിലും സച്ചിനെക്കുറിച്ചുള്ള അവരുടെ കരുതല്‍ ശരി തന്നെയാണ്.
സ്വന്തം ലേഖകന്‍: ലോകം കാത്തിരുന്ന നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ ഫ്‌ലോയ്ഡ് മെയ്‌വെതര്‍ ജേതാവ്. ഇഞ്ചോടിഞ്ച് മത്സരത്തില്‍ ഫിലിപ്പീന്‍സ് താരം മാനി പാക്വിയാവോയെ ഇടിച്ചിട്ടാണ് മെയ്‌വെതര്‍ ലോക വെല്‍ട്ടര്‍വെയിറ്റ് ചാമ്പ്യന്‍ പട്ടമണിഞ്ഞത്. 112 നെതിരെ 116 പോയിന്റ് നേടിയായിരുന്നു മെയ്‌വെതറിന്റെ വിജയം. നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട പോരിന്റെ വീറും വാശിയും റിങ്ങിലും പ്രതിഫലിച്ചു. തുടക്കത്തില്‍ ആക്രമണമായിരുന്നു പാക്വിയാവോയുടെ ലൈന്‍. …
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സി കിരീടം ഉറപ്പിച്ചു. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് നീലകുപ്പായക്കാര്‍ കിരീടം ഉറപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെ ചെല്‍സി ലീഗ് പോയിന്റ് ടേബിളിന്റെ മുകളില്‍ എത്തിയത്.