1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആന്‍ഡി മുറെ 500 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ബ്രിട്ടീഷ് ടെന്നീസ് താരം
ആന്‍ഡി മുറെ 500 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ബ്രിട്ടീഷ് ടെന്നീസ് താരം
ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മുറെയ്ക്ക അപൂര്‍വ്വ റെക്കോര്‍ഡ്. കരിയറില്‍ 500 ജയം തികച്ച ആദ്യ ബ്രിട്ടീഷ് താരം എന്ന റെക്കോര്‍ഡാണ് ആന്‍ഡി മുറെ സ്വന്തമാക്കിരിക്കുന്നത്്. മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സനെ പരാജയപ്പെടുത്തിയാണ് മുറെ അപൂര്‍വമായ നേട്ടം കൊയ്തിരിക്കുന്നത്. ഇതോടെ മുറെ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ഇന്ത്യന്‍ ഓപ്പണ്‍ സൈനയ്ക്കും ശ്രീകാന്തിനും കിരീടം; ഇത്തവണ കിരീട ജേതാക്കള്‍ ഇന്ത്യക്കാര്‍
ഇന്ത്യന്‍ ഓപ്പണ്‍ സൈനയ്ക്കും ശ്രീകാന്തിനും കിരീടം; ഇത്തവണ കിരീട ജേതാക്കള്‍ ഇന്ത്യക്കാര്‍
ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിസ് വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാളിനും പുരുഷ സിംഗിള്‍സില്‍ ശ്രീകാന്തിനും കിരീടം. തായ്‌ലണ്ട് താരം റാച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈന കിരീടം നേടിയത്.
ക്ലാര്‍ക്ക് മടങ്ങുന്നത് ലോകചാമ്പ്യനായി
ക്ലാര്‍ക്ക് മടങ്ങുന്നത് ലോകചാമ്പ്യനായി
ഏകദിന ക്രിക്കറ്റിനോട് വിടപറയുന്ന ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലര്‍ക്ക് വിരമിക്കുന്നത് ലോക ചാമ്പ്യനായിട്ട്. പരുക്കിന്റെ പിടിയില്‍ അകപ്പെട്ട് കരിയര്‍ അവസാനിച്ചുവെന്ന് തോന്നി സാഹചര്യത്തില്‍നിന്ന് തിരികെ എത്തിയാണ് ക്ലാര്‍ക്ക് ഓസ്‌ട്രേലിയക്കായി ലോകകപ്പ് വാങ്ങി നല്‍കിയത്.
ആസ്‌ട്രേലിയ ലോകത്തിന്റെ നെറുകയില്‍, ന്യൂസിലന്റും മുട്ടുമടക്കി
ആസ്‌ട്രേലിയ ലോകത്തിന്റെ നെറുകയില്‍, ന്യൂസിലന്റും മുട്ടുമടക്കി
സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ആസ്‌ട്രേലിയ ലോക ക്രിക്കറ്റിലെ നെറുകയിലെത്തി. ഫൈനലില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ ദുര്‍ബല വിജയലക്ഷ്യമായ 184 റണ്‍സ് ആസ്‌ട്രേലിയ 33 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇത് അഞ്ചാം തവണയാണ് ആസ്‌ട്രേലിയ ലോക ചാമ്പ്യന്മാവുന്നത്. 1987, 1999, 2003, 2007 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് ആസ്‌ട്രേലിയ കപ്പു …
സൈന നെഹ്‌വാളിന് ലോക ഒന്നാം റാങ്ക്; സൈന ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത
സൈന നെഹ്‌വാളിന് ലോക ഒന്നാം റാങ്ക്; സൈന ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത
ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ താരമെന്ന വിശേഷണം ഇനി സൈനാ നെഹ്‌വാളിന്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വനിതാ താരം ലോക റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. ഇപ്പോള്‍ നടക്കുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ സീരിസിലെ തുടര്‍ച്ചയായ വിജയവും റാങ്കിംഗില്‍ സൈനയേക്കാള്‍ മുന്‍പിലുണ്ടായിരുന്ന സ്പാനിഷ് താരം കരോലിന മറിന്‍ പരാജയപ്പെട്ടതുമാണ് സൈനയെ റാങ്കിംഗില്‍ ഒന്നാമത് എത്തിച്ചത്.
ഇന്ത്യ കത്തി തീര്‍ന്നു, ആസ്‌ട്രേലിയ ഫൈനലില്‍. വിരമിക്കാനൊരുങ്ങി ധോണി
ഇന്ത്യ കത്തി തീര്‍ന്നു, ആസ്‌ട്രേലിയ ഫൈനലില്‍. വിരമിക്കാനൊരുങ്ങി ധോണി
സ്വന്തം ലേഖകന്‍: അങ്ങനെ ലോകകപ്പിലെ ഇന്ത്യയുടെ കുതിപ്പിന് അവസാനമായി. ലോകകപ്പ് സെമിഫൈനലില്‍ ആസ്‌ട്രേലിയ ഇന്ത്യയെ 95 റന്‍സിനു തോല്‍പ്പിച്ച് മടക്ക ടിക്കറ്റ് നല്‍കി. ഓസീസ് ഉയര്‍ത്തിയ 329 റണ്‍സ് എന്ന റണ്മല നേരിടാന്‍ കഴിയാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മുട്ടുമടക്കുകയായിരുന്നു. വന്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സിന് എല്ലാവരും പുറത്തായി. നേരത്തേ …
ഇന്ത്യ– -ഓസ്‌ട്രേലിയ സെമി; ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത് ഓസ്‌ട്രേലിയന്‍ പെയ്‌സ് ബൗളിംഗ്
ഇന്ത്യ– -ഓസ്‌ട്രേലിയ സെമി; ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത് ഓസ്‌ട്രേലിയന്‍ പെയ്‌സ് ബൗളിംഗ്
ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയക്കെതിരെ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യ ആത്മവിശ്വാസത്തില്‍. തുടര്‍ച്ചയായി ആറു കളികള്‍ ജയിച്ച് നില്‍ക്കുന്ന ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത് സ്റ്റാര്‍ക്കും മിച്ചല്‍ ജോണ്‍സണും ഹേസല്‍വുഡും നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയന്‍ പേസര്‍മാര്‍.
യുഎഇയിലുള്ള ഏഷ്യക്കാര്‍ ആഗ്രഹിക്കുന്നത് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കണമെന്നാണ്
യുഎഇയിലുള്ള ഏഷ്യക്കാര്‍ ആഗ്രഹിക്കുന്നത് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കണമെന്നാണ്
യുഎഇയിലെത്തി പ്രവാസികളായി താമസിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ആളുകള്‍ മുഴുവന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഫൈനലില്‍ കടക്കണമെന്നാണ്.
ദക്ഷിണാഫ്രിക്കയുടെ പരാജയ കാരണം ദക്ഷിണാഫ്രിക്കക്കാരന്‍ തന്നെ
ദക്ഷിണാഫ്രിക്കയുടെ പരാജയ കാരണം ദക്ഷിണാഫ്രിക്കക്കാരന്‍ തന്നെ
ലോകകപ്പിലെ നിര്‍ണായകമായ സെമി ഫൈനല്‍ മത്സരത്തില്‍ ഭാഗ്യ കടാക്ഷം ഇല്ലാത്തതിനാല്‍ ഫൈനല്‍ കാണാതെ പുറത്തായ ദക്ഷിണാഫ്രിക്കന്‍ ടീമിനെ തോല്‍പ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് ദക്ഷിണാഫ്രിക്കക്കാരന്‍ തന്നെ.
ചരിത്രത്തില്‍ ആദ്യമായി ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍
ചരിത്രത്തില്‍ ആദ്യമായി ന്യൂസിലാന്‍ഡ് ലോകകപ്പ് ഫൈനലില്‍
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ചരിത്രത്തിലാദ്യമായി ഫൈനലില്‍. അത്യന്തം ആവേശകരമായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.