ഇന്ത്യ-- ഓസ്‌ട്രേലിയ സെമി പോരാട്ടത്തിന് മുന്‍പേ പിച്ചിന്റെ പേരില്‍ വാക്ക് പോര്. ഇന്ത്യക്ക് അനുകൂലമായ പിച്ചാണ് സിസ്‌നിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ഓസീസ് താരങ്ങളുടെ ആരോപണം. പിച്ചിലെ പുല്ല് ഓരോദിവസവും കുറയ്ക്കുന്നത് ഇതിന്റെ ഭാഗമായാണെന്നാണ് ഓസീസ് താരങ്ങള്‍ പറയുന്നത്.
രണ്ടാം പകുതിയില്‍ പകരക്കാരനായി കളിക്കാനിറങ്ങി 30ാം സെക്കന്‍ഡില്‍ റെഡ് കാര്‍ഡ് വാങ്ങി പുറത്തു പോയ ലിവര്‍പൂള്‍ താരം സ്റ്റീവന്‍ ജെറാര്‍ഡിന് സോഷ്യല്‍ മീഡിയയുടെ പരിഹാസം. പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂള്‍ മത്സരത്തിലാണ് ജെറാര്‍ഡിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്.
ലോകകപ്പിലെ ഇന്ത്യാ- ---ബംഗ്ലാഗേശ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയമായി മാറുന്നു. മത്സരഫലത്തിനെതിരേ ബംഗ്ലാദേശിന്‍റെ ഐസിസി തലവന്‍ മുസ്തഫാ കമാലിന്റെ വിമര്‍ശനത്തിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിന്തുണ.
സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യക്ക് ഓസീസ് എതിരാളികള്‍. മൂന്നാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ ആറുവിക്കറ്റിന് തോല്‍പിച്ചു. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 33.5 ഓവറില്‍ വിജയം കണ്ടു. സ്മിത്തും വാട്‌സണും അര്‍ധസെഞ്ചുറി നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 49.5 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി. ഹേസല്‍വുഡ് നാലും സ്റ്റാര്‍കും …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ താരം വിരാട് കോലിയോട് കോര്‍ക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ക്രിക്കറ്റ് ലോകത്തിലെ പരസ്യമായ രഹസ്യമാണ്. ചൂടനായ കോലിയുടെ വായിലിരിക്കുന്നത് കേള്‍ക്കേണ്ടി വരുമെന്ന് മാത്രമല്ല ചിലപ്പോള്‍ രണ്ടെണ്ണം കിട്ടിയെന്നും വരും. കളിക്കളത്തിലായാലും പുറത്തായാലും ഉരുളക്കുപ്പേരിയാണ് കോലിയുടെ രീതി. എതിരാളികളോടായാലും കാണികളോടായാലും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ പ്രതികരണം എന്നും മാധ്യമങ്ങളുടെ പ്രിയപ്പെട്ട വാര്‍ത്തയാണ്. ഈ ലോകകപ്പില്‍ …
ലോകകപ്പില്‍ ഇന്ത്യ അപരാജിതമായ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ ഏഴാം ജയം ആഘോഷിച്ച് സെമിയില്‍ കടന്നിരിക്കുകയാണ് ധോണിയും കൂട്ടരും. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ 109 റണ്‍സിനാണ് ധോണിയും കൂട്ടരും തകര്‍ത്തത്. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരം.
സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ശ്രീലങ്കന്‍ താരങ്ങളായ കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. മത്സരത്തില്‍ ഒമ്പതു വിക്കറ്റിനാണ് ശ്രീലങ്ക പരാജയപ്പെട്ടത്. ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട തോല്‍വികല്‍ ഒന്നാണിത്. മത്സരത്തില്‍ ബാറ്റ്‌സ്മാരുടെ പരാജയം ശ്രീലങ്കന്‍ മാധ്യമങ്ങളില്‍ രൂക്ഷമായ് …
സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍ കടന്നു. ശ്രീലങ്കയുടെ 134 റണ്‍സെന്ന ദുര്‍ബല വിജയ ലക്ഷ്യം വെറും 18 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ക്വന്റണ്‍ ഡി കോക്ക് പുറത്താവാതെ നേടിയ 74 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് സഹായകരമായത്. ലോകകപ്പിലെ …
പ്രീമിയര്‍ ലീഗീില്‍ നിന്നും സണ്ടര്‍ലാന്‍ഡിന് ലഭിച്ചത് ഒരു വിജയം. പ്രീമിയര്‍ലീഗ് തീര്‍ന്നതിന് പിന്നാലെ ഇപ്പോള്‍ മാനേജര്‍ ഗസ് പോയറ്റിനെ ക്ലബ് പുറത്താക്കി. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ ആസ്റ്റന്‍ വില്ലയുമായി എതിരില്ലാത്ത നാലു ഗോളിനാണ് സണ്ടര്‍ലാന്‍ഡ് പരാജയപ്പെട്ടത്.
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ പുതിയ ബാഡ്മിന്റണ്‍ താരോദയമായ കെ. ശ്രീകാന്തിന് സ്വിസ് ഓപ്പണ്‍ ഗ്രാന്റ് പ്രിക്‌സ് കിരീടം. ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ശ്രീകാന്ത്. ഞായറാഴ്ച നടന്ന ഫൈനലില്‍ ഡെന്‍മാര്‍ക്കിന്രെ വിക്ടര്‍ അലക്‌സണ്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി 47 നീണ്ട ആവേശപ്പോരാട്ടത്തില്‍ അതിജീവിച്ചാണ് ശ്രീനാഥ് വിജയ ശ്രീലാളിതനായത്. സ്‌കോര്‍: 21 15, 12 21, …