സ് മൗറിഞ്ഞ്യോക്ക് ചെല്‍സി ക്ലബ് മാനേജ്‌മെന്റ് നാല് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കുന്നതായി സൂചന. ചെല്‍സിക്ക് പ്രീമിയര്‍ ലീഗില്‍ കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ മൗറീഞ്ഞ്യോക്ക് സ്ഥാനം നഷ്ടമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജനിത് കല്യാണയോഗം. പഞ്ചാബിലൊന്നും പോയി പെണ്ണുതിരയാതെ ഇന്ത്യന്‍ സ്പിന്നര്‍ നേരെ വച്ചുപിടിച്ചത് ബോളിവുഡിന്റെ ഗ്ലാമര്‍ ലോകത്തേക്കാണ്. ബോളിവുഡ് നടി ഗീത ബസ്രയാണ് ഹര്‍ഭജന്റെ വധുവാകാന്‍ ഒരുങ്ങുന്നത്. ബോളിവുഡ് പേജ് ത്രീ മാധ്യമങ്ങളുടെ ഇഷ്ട വിഭവമായിരുന്നു ഏറെ നാളായി ഹര്‍ഭജന്‍ ഗീതാ പ്രണയം. ഇരുവരേയും മാധ്യമങ്ങള്‍ പലതവണ വിവാഹം കഴിപ്പിക്കുകയും വേര്‍പിരിക്കുകയും ചെയ്തു. …
ലോകകപ്പ് ക്രിക്കറ്റില്‍ സെഞ്ച്വറി പെരുക്കത്തോടെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര. ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ സംഗക്കാര രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാലു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 86 പന്തുകളില്‍ നിന്ന് 124 റണ്‍സാണ് സംഗക്കാരയുടെ നേട്ടം.
ക്രിക്കറ്റിന്റെ തറവാട്ടുകാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ബംഗ്ലാദേശിനോടും തോറ്റതോടെ ഇംഗ്ലണ്ട് ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായി.
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സീഡ് ഇന്ത്യയുടെ സൈന നെഹ്‌വാളിന് തോല്‍വി. ഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മരിനോടാണ് സൈന തോറ്റത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റെക്കോര്‍ഡ് സൈനിംഗ് എയ്ഞ്ചല്‍ ഡി മരിയയെ വില്‍ക്കുന്നു. റയല്‍ മാഡ്രിഡിന്റെ മുന്‍ ടോട്ടന്‍ഹാം ഫോര്‍വെര്‍ഡ് ഗലെത്ത് ബെയ്‌ലിനെ മാഞ്ചസ്റ്ററിലേക്ക് കൊണ്ടു വരുന്നതിനാണ് ഡീ മരിയയെ ക്ലബ് ഒഴിവാക്കുന്നത്.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍. വനിതാ സിംഗിള്‍സില്‍ ചൈനയുടെ സണ്‍ യൂവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ എത്തിയത്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വനിതാ താരം ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
>ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാല് ജയങ്ങള്‍ സ്വന്തമാക്കി ഇന്ത്യ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 183 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 39.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. രണ്ട് തവണ ലോകകപ്പ് ചാമ്പ്യന്മാരായിട്ടുള്ള വിന്‍ഡീസിനെയാണ് അതേ സ്റ്റാറ്റിസ്റ്റിക്ക്‌സുള്ള ഇന്ത്യ പെര്‍ത്തിലെ പിച്ചില്‍ തറപറ്റിച്ചത്.
കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയാണെങ്കില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണിന് ടീമിലേക്ക് മടങ്ങി എത്താനുള്ള സാധ്യതയുണ്ടെന്ന ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്‍കമിംഗ് ചെയര്‍മാന്‍ കൊളിന്‍ ഗ്രേവ്‌സ് അഭിപ്രായപ്പെട്ടതിനെ ചൊല്ലി ചര്‍ച്ചകള്‍ കൊഴുക്കുന്നു.
ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിരാട് കോഹ്‌ലി വക അസഭ്യ വര്‍ഷം. വെള്ളിയാഴ്ച വിന്‍ഡീസെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനു ശേഷം ഇന്ത്യന്‍ ടീം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇന്ത്യന്‍ ടീമിനരികിലേക്ക് വന്ന മാധ്യമ സംഘത്തില്‍ ഉണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകനു നേര്‍ക്ക് പെട്ടെന്ന് കോഹ്‌ലി തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. …