ബിസിസിഐ പ്രസിഡന്റായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ തെരെഞ്ഞെടുക്കപ്പെട്ടു. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യവാണ് വൈസ് പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു ഡാല്‍മിയയുടെ തെരെഞ്ഞെടുപ്പ്. പതിനാറ് വോട്ടുക്കള്‍ നേടിയാണ് പശ്ചിമ മേഖലയുടെ പ്രതിനിധിയായി ടി.സി. മാത്യു തെരെഞ്ഞെടുക്കപ്പെട്ടത്. നിലവിലുള്ള സെക്രട്ടറി സഞ്ജയ് പട്ടേള്‍ തല്‍സ്ഥാനത്ത് തുടരും. ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അനിരുദ്ധ് …
ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി താരങ്ങള്‍ അവരുടെ രാജ്യത്തിന്റെ ദേശീയഗാനം ആലപിക്കുമ്പോള്‍ കൂടെ പാടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ദേശസ്‌നേഹത്തിന്റെ പരസ്യമായ വിളംബരവും മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനവുമാണത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ മത്സരങ്ങള്‍ക്ക് മുന്‍പ് ദേശീയ ഗാനം ആലപിക്കുമ്പോള്‍ മോര്‍ഗന്‍ പാടാറില്ല. മൗനം പാലിച്ച് നില്‍ക്കാറാണ് പതിവ്. ഇതിന് കാരണം എന്തായിരിക്കും ?
അവസാന നിമിഷം വരെ നീണ്ട ആവേശകരമായ പോരാട്ടത്തില്‍ ലോകകപ്പിലെ പുത്തന്‍ കുതിരകളായ അയര്‍ലന്‍ഡ് മറ്റൊരു കുഞ്ഞന്‍ ടീമായ യുഎഇയെ തകര്‍ത്തു വിട്ടു. ബ്രിസ്‌ബേനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ യുഎഇ 50 ഓവറില്‍ 278 റണ്‍സ് എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തെങ്കിലും അയര്‍ലന്‍ഡിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ മുട്ടുമടക്കി. മത്സരം അവസാനിക്കാന്‍ നാലു പന്തും രണ്ട് വിക്കറ്റുകളും …
ക്രിസ് ഗെയ്ല്‍ അടിച്ചു പറത്തുന്ന പന്തുകള്‍ പെറുക്കി കൂട്ടുക എന്നതായിരുന്നു ഇന്നലെ സിംബാബ്‌വെ കളിക്കാരുടെ പ്രധാന ജോലി. സിംബാബ്‌വെക്കെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ ക്രിസ് ഗെയ്ല്‍ ഒറ്റക്ക് അടിച്ചെടുത്തത് 147 പന്തില്‍ 215 റണ്‍സാണ്. ഒപ്പം വിന്‍ഡീസ് 73 റണ്‍സിന് സിംബാബ്‌വെയെ തോല്‍പ്പിക്കുകയും ചെയ്തു. ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ഇരട്ട സെഞ്ചുറിയാണ് ക്രിസ് ഗെയ്‌ലിന്റേത്. രണ്ടാം വിക്കറ്റില്‍ …
പൂള്‍ എ യില്‍ സ്‌കോട്ട്‌ലെന്‍ഡിനെതിരായ മത്സരത്തില്‍ 119 റണ്‍സിന്റെ ജയത്തോടെ ഈ ലോകകപ്പിലെ ആദ്യ ജയം ഇംഗ്ലണ്ട് സ്വന്തമാക്കി. മൊയിന്‍ അലി നേടിയ 128 റണ്‍സ് സെഞ്ച്വറി നേട്ടമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
പാലക്കാട്ടുകാരനായ കൃഷ്ണചന്ദ്രന്‍ ക്രിക്കറ്റ് ലോകകപ്പില്‍ യുഎഇക്കു വേണ്ടി ബാറ്റ് ചെയ്യാനിറങ്ങിയത് കേരളത്തിന് അഭിമാനിക്കാവുന്ന ഒരു നേട്ടവുമായാണ്. മറ്റൊരു രാജ്യത്തിനു വേണ്ടിയാണെങ്കിലും ശ്രീശാന്തിനു ശേഷം ലോകകപ്പ് തൊപ്പിയണിയുന്ന രണ്ടാമത്തെ മലയാളിയാണ് കൃഷ്ണചന്ദ്രന്‍. സിംബാബ്‌വെക്കെതിരെയുള്ള മത്സരം യുഎഇ തോറ്റെങ്കിലും കൃഷ്ണചന്ദ്രന്‍ അരങ്ങേറ്റം മോശമാക്കിയില്ല. യുഎഇ ബാറ്റ്‌സ്മാന്മാര്‍ വരിവരിയായി പവലിയനിലേക്ക് നടന്നപ്പോള്‍ കൃഷ്ണചന്ദ്രന്‍ 63 പന്തുകളില്‍ നിന്ന് 34 റണ്‍സ് …
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ ലൂയിസ് വാന്‍ഗലിന് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്റെ താക്കീത്. ഫുട്‌ബോള്‍ അസോസിയേഷന്റെ നിയമങ്ങള്‍ മറികടന്ന് മാച്ച് റഫറിക്കെതിരെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചതിനാണ് താക്കീത്.
ഐപിഎല്‍ എട്ടാം സീസണ്‍ ലേലത്തില്‍ ലോട്ടറി അടിച്ചത് സര്‍ഫറാസ് നൗഷാദ് ഖാന്‍ എന്ന 17 വയസുകാരനാണ്. 50 ലക്ഷം രൂപക്കാണ് സര്‍ഫറാസിനെ വിജയ് മല്യയുടെ റോയല്‍ ചലഞ്ചേര്‍സ് വാങ്ങിയത്. ഐപിഎല്‍ എട്ടാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് സര്‍ഫറാസ്. വലം കൈ ബാറ്റ്‌സ്മാനും ഓഫ്‌ബ്രേക്ക് ബൗളറുമായ സര്‍ഫറാസ് ഇന്ത്യ അണ്ടര്‍ 19, മുബൈ …
ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് മികച്ച തുടക്കം. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് ഇന്ത്യ പാകിസഥാനെ തോല്‍പ്പിച്ചത്. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 300 റണ്‍സെടുത്തപ്പോള്‍ മറുപടിയായി പാകിസ്ഥാന് 224 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ കേമന്‍. ടോസ് നേടിയ ധോനിയുടെ ആദ്യം ബാറ്റ് …
ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തില്‍ തെറ്റായ അംബയറിംഗ് ജെയിംസ് ടെയിലര്‍ക്ക് നഷ്ടപ്പെടുത്തിയത് ആദ്യ സെഞ്ച്വറി. അംബയര്‍മാരുടെ തെറ്റായ തീരുമാനമായിരുന്നു ടെയിലര്‍ക്ക് സെഞ്ച്വറി നഷ്ടപ്പെടുത്തിയതെന്ന് ഐസിസി മത്സരശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.