പ്രശസ്ത സച്ചിന്‍ ആരാധകനായ സുധീര്‍ കുമാറിന് സച്ചിന്റെ ഇടപെടലിനെ തുടര്‍ന്ന് ലോകകപ്പ് കാണാന്‍ ആസ്‌ട്രേലിയന്‍ വിസ ലഭിച്ചു. വിസ അനുമതിക്കുന്നതിന്റെ നൂലാമാലകളില്‍ കുടുങ്ങിയ സുധീറിന് അധികൃതര്‍ വിസ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സച്ചിന്‍ സുധീറിന് വിസ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ എംബസിക്ക് കത്തെഴുതി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഏറ്റവും പ്രചോദനം നല്‍കിയ ആരാധകനാണ് സുധീറെന്ന് സച്ചിന്‍ കത്തില്‍ …
ദേശീയ ഗെയിംസിന്റെ സമാപന ആഘോഷങ്ങള്‍ നാളെ നടക്കും. വൈകിട്ട് കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഗവര്‍ണര്‍ പി. സദാശിവമാണ് മുഖ്യാതിഥി. വൈകിട്ട് ആറു മുതല്‍ ഒമ്പതുവരെയാണ് പരിപാടികള്‍. പരിപാടിയിലെ മുഖ്യ ഇനം നടി ശോഭനയുടെ നൃത്ത ശില്പമായ ‘റിവേഴ്‌സ് ഓഫ് ഇന്ത്യ’ യാണ്. ഇന്ത്യയിലെ നദികളെക്കുറിച്ചുള്ള ഈ നൃത്തശില്‍പ്പത്തില്‍ വിവിധ നദികളില്‍ നിന്നുള്ള വെള്ളം നര്‍ത്തകര്‍ …
ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പ് കിരീടം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കുമെന്ന് റോബോട്ടിന്റെ പ്രവചനം. കാന്റര്‍ബറി യൂണിവേഴ്‌സിറ്റിയിലെ ഇക്രം എന്നു പേരുള്ള റോബോട്ടാണ് പ്രവചനം നടത്തിയത്. പൂള്‍ എ യില്‍ ആസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, സ്‌കോട്‌ലന്റ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന് ഇറങ്ങുന്നത്. ലോകകപ്പില്‍ മത്സരിക്കുന്ന 14 രാജ്യങ്ങളുടേയും പതാകകള്‍ പഠിച്ചാണ് ഇക്രം തന്റെ നിഗമനത്തിലെത്തിയത്. അവസാന …
2016 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് പ്രീമിയല്‍ ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്‌കൈ, ബിടി സ്‌പോര്‍ട്ട് എന്നീ ചാനലുകള്‍ നേടി. മുന്‍ കരാറുകളെക്കാള്‍ 71 ശതമാനം തുക അധികം നല്‍കിയാണ് ഇത്തവണ സംപ്രേഷണാവകാശം നേടിയിരിക്കുന്നത്.
റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂല്യ 300 മില്യണ്‍ പൗണ്ടിലേറെയാണെന്ന് റൊണാള്‍ഡോയുടെ ഏജന്റ്. നാളെ റയല്‍ മാഡ്രിഡ് ക്രിസ്റ്റിയാനോയെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തീരുമാനിച്ചാല്‍ 300 മില്യണ്‍ പൗണ്ടായിരിക്കും ക്രിസ്റ്റ്യാനോയുടെ മൂല്യമെന്ന് ജോര്‍ഡ് മെന്‍ഡസ് ബിബിസി സ്‌പോര്‍ട്ട്‌സിനോട് പറഞ്ഞു.
ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ മഹാരാഷ്ട്രാ കായികതാരം കടലിൽ മുങ്ങി മരിച്ചു. നെറ്റ്ബോൾ താരം മയുരേഷ് പവാർ ആണ് മരിച്ചത്. 19 വയസായിരുന്നു. ഇന്നലെ ശംഖുമുഖം കടപ്പുറത്തായിരുന്നു സംഭവം. മയുരേഷ് കൂട്ടുകാർക്കൊപ്പം കടലിൽ ഇറങ്ങിനിന്ന് ഫോട്ടോ എടുക്കുമ്പോൾ തിരയിൽ പെടുകയായിരുന്നു. കൂട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്ന് ജില്ലാ കലക്ടർ …
Xncph\´]pcw : tZiob sKbnwknð ]¯n\§Ä ]qÀ¯nbmbt¸mÄ saUð¸«nIbnð tIcfw aqómw Øm\¯v. cïv kzÀW saUepIfpÄs¸sS Bdp saUepIfmWv tIcf¯n³sd k¼mZyw. Ggp kzÀWw t\Snb lcnbm\bmWv apónð. lcnbm\bv¡v F«p t]mbn³dpïv. Ggp t]mbn³dpambn a[y{]tZimWv cïmw Øm\¯v. tIcf¯n\pw almcm{ãbv¡pw Bdp t]mbn³dpïv. cïv kzÀWaS¡w AôpsaUepIfpw \o´ð Ipf¯nð \nómWv …
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക്ക് ദ്യോക്കോവിച്ചിന്. ഫൈനലില്‍ ബ്രിട്ടീഷ് ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് അഞ്ചാം ഗ്രാന്‍ഡ് സ്ലാം കരീടം നേടിയത്.
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കിരീടം ഓസ്‌ട്രേലിയക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന് തോല്‍പിച്ചാണ് ഓസ്‌ട്രേലിയ സ്വന്തം മണ്ണില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ കിരീടം നേടിയത്.
ഇന്ത്യയുടെ കായിക യുവത്വത്തെ സാക്ഷി നിർത്തി കേരളം 35 മത് ദേശീയ ഗെയിംസിന് വർണാഭമായ തുടക്കം കുറിച്ചു. ഇനിയുള്ള പതിനാലു ദിവസങ്ങൾ ഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ പുതിയ ഉയരങ്ങൾക്കായി മാറ്റുരക്കും. കരസേനയുടെ ബാൻഡ് മേളത്തോടെയാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും തായമ്പക അവതരിപ്പിച്ചു. …