1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെസിയെ വാങ്ങാൻ വമ്പൻ ഓഫറുമായി സൗദി ക്ലബ്; ലഭിക്കുന്നത് ക്രിസ്റ്റ്യാനോയെ ക്കാൾ കുറഞ്ഞ തുക
മെസിയെ വാങ്ങാൻ വമ്പൻ ഓഫറുമായി സൗദി ക്ലബ്; ലഭിക്കുന്നത് ക്രിസ്റ്റ്യാനോയെ ക്കാൾ കുറഞ്ഞ തുക
സ്വന്തം ലേഖകൻ: അജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയും സൗദി ലീഗിലേക്കെത്തിയേക്കും. എന്നാൽ മെസിക്ക് ലഭിക്കുന്നതാകട്ടെ ക്രിസ്റ്റ്യാനോയെക്കാൾ കുറഞ്ഞ തുകയാണ്. വമ്പൻ തുകയ്ക്ക് അൽഇത്തിഹാദ് ആണ് താരത്തെ സ്വന്തമാക്കാൻ നീക്കം നടത്തുന്നത്. 1,950 കോടി എന്ന വമ്പൻ തുകയ്ക്കാണ് അൽനസ്ർ ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. വിദേശ മാധ്യമമായ മിറർ റിപ്പോർട്ട് പ്രകാരം ഒരു സീസണിന് മെസിക്ക് …
വിവാദ ഗോൾ, ബഹിഷ്കരണം: ഐഎസ്എല്ലിൽ അടുമുടി നാടകീയമായി കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുറത്താകൽ
വിവാദ ഗോൾ, ബഹിഷ്കരണം: ഐഎസ്എല്ലിൽ അടുമുടി നാടകീയമായി കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുറത്താകൽ
സ്വന്തം ലേഖകൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായ നോക്ക്ഔട്ട് മത്സരം വിവാദ ഗോളിന്റെ പേരിൽ കേരളം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമാനോവിച്ച് ബഹിഷ്ക്കരിച്ചത് ചർച്ച വിഷയമാക്കി ഇന്ത്യൻ ഫുട്ബോൾ ലോകം. എന്നാൽ ഈ ബഹിഷ്ക്കരണത്തിൽ ക്ലബിനെയും മുഖ്യപരിശീലകൻ ഇവാൻ വുകുമാനോവിച്ചിനെയും പിന്തുണച്ച് ഇന്ത്യയിലെ ഫുട്ബോൾ ലോകം രംഗത്ത് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ …
സൗദിയുടെ മണ്ണിൽ സന്തോഷ് ട്രോഫി ഫൈനൽ: മേഘാലയ-കർണാടക പോരാട്ടം ശനിയാഴ്ച
സൗദിയുടെ മണ്ണിൽ സന്തോഷ് ട്രോഫി ഫൈനൽ: മേഘാലയ-കർണാടക പോരാട്ടം ശനിയാഴ്ച
സ്വന്തം ലേഖകൻ: സന്തോഷ് ട്രോഫിക്കായി സൗദിയുടെ മണ്ണിൽ കർണാടകയും മേഘാലയയും തമ്മിൽ നാളെ(ശനി) ഏറ്റുമുട്ടും. റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ സൗദി സമയം വൈകിട്ട് 6.30നാണ് കലാശപ്പോരാട്ടം. ചരിത്രത്തിൽ ആദ്യമായാണ് വിദേശത്ത് നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ മൽസരം നടക്കുന്നത്. മേഘാലയയുടെ ചരിത്രത്തിലെ കന്നിപ്രവേശനമാണ് ഫൈനലിലെങ്കിൽ അഞ്ചു പതിറ്റാണ്ടിനു ശേഷമാണ് കർണാടക ഫൈനൽ മൽസരത്തിനിറങ്ങുന്നത്. ബുധനാഴ്ച …
ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ: മെസ്സി മികച്ച താരം; ഗോള്‍കീപ്പര്‍ മാര്‍ട്ടിനസ്; സ്‌കലോണി പരിശീലകന്‍
ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ: മെസ്സി മികച്ച താരം; ഗോള്‍കീപ്പര്‍ മാര്‍ട്ടിനസ്;  സ്‌കലോണി പരിശീലകന്‍
സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ മികച്ച താരമായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സി. അര്‍ജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിച്ച മെസ്സിക്ക് ഇത് അര്‍ഹതക്കുള്ള അംഗീകാരമായി. രണ്ടാം തവണയാണ് മെസ്സി ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടുന്നത്. 2016-ല്‍ ആരംഭിച്ച പുരസ്‌കാരത്തില്‍ ഇതിന് മുമ്പ് 2019-ലാണ് മെസ്സി നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷവും …
ഫിഫ ക്ലബ് ലോകകപ്പിന് വേദിയാകാൻ സൗദി; ടൂർണമെൻ്റ് ഡിസംബർ 12 മുതൽ 22 വരെ
ഫിഫ ക്ലബ് ലോകകപ്പിന് വേദിയാകാൻ സൗദി; ടൂർണമെൻ്റ് ഡിസംബർ 12 മുതൽ 22 വരെ
സ്വന്തം ലേഖകൻ: 2023 ഡിസംബർ 12 മുതൽ 22 വരെ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ അടുത്ത പതിപ്പിന്റെ ആതിഥേയരായി സൗദി അറേബ്യയെ ഫിഫ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ലോകത്തെ മുൻനിര ഫുട്ബോൾ ക്ലബ്ബുകളെയും അവരുടെ ആരാധകരെയും സൗദി അറേബ്യയിലേക്കു സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചതിൽ തങ്ങൾക്ക് അഭിമാനവും …
പ്രഥമ അണ്ടര്‍ 19 വനിത ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; ഇംഗ്ലണ്ടിനെ തകര്‍ത്തു
പ്രഥമ അണ്ടര്‍ 19 വനിത ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; ഇംഗ്ലണ്ടിനെ തകര്‍ത്തു
സ്വന്തം ലേഖകൻ: പ്രഥമ അണ്ടര്‍ 19 വനിത ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വനിത ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ലോകകിരീടം സ്വന്തമാക്കുന്നത്. 69 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഷഫാലി വര്‍മ ഉജ്വല തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഏറെ …
“മകന് മുന്നില്‍ ഒരു ഫൈനല്‍ കളിക്കാനാകുമെന്ന് കരുതിയില്ല,” സാനിയയുടെ വികാരനിർഭരമായ വിടവാങ്ങൽ
“മകന് മുന്നില്‍ ഒരു ഫൈനല്‍ കളിക്കാനാകുമെന്ന് കരുതിയില്ല,” സാനിയയുടെ വികാരനിർഭരമായ വിടവാങ്ങൽ
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിന്റെ ഫൈനലില്‍ പരാജയപ്പെട്ട് ഗ്രാന്‍ഡ്സ്ലാം യാത്രയ്ക്ക് വിരാമമിട്ട് സാനിയ മിര്‍സ. മെല്‍ബണിലെ റോഡ് ലേവര്‍ അരീനയില്‍ കാണികള്‍ക്ക് മുന്നില്‍ ഗ്രാന്‍ഡ്സ്ലാമിനോട് വികാരഭരിതമായ വിടപറച്ചിലാണ് സാനിയ നടത്തിയത്. സാനിയ-ബൊപ്പണ്ണ സഖ്യം ബ്രസീലിന്റെ ലയുസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് തോറ്റത്. 6-7, 2-6 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ കൂട്ടുക്കെട്ട് പരാജയപ്പെട്ടത്. മത്സരം …
കാഴ്ചക്കാരുടെ എണ്ണത്തില്‍ ഖത്തര്‍ ലോകകപ്പിന് റെക്കോഡ്; മത്സരങ്ങള്‍ കണ്ടത് 500 കോടി പേർ!
കാഴ്ചക്കാരുടെ എണ്ണത്തില്‍ ഖത്തര്‍ ലോകകപ്പിന് റെക്കോഡ്; മത്സരങ്ങള്‍ കണ്ടത് 500 കോടി പേർ!
സ്വന്തം ലേഖകൻ: കഴിഞ്ഞ മാസം സമാപിച്ച ഖത്തര്‍ ലോകകപ്പ് പല കാര്യങ്ങളിലെന്ന പോലെ കാഴ്ചക്കാരുടെ എണ്ണത്തിലും റെക്കോഡ് നേട്ടം കൈവരിച്ചതായി കണക്കുകള്‍. ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ ലോകത്താകമാനം കണ്ടത് 500 കോടി ആരാധകര്‍. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരം മാത്രം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി 150 കോടി പേര്‍ കണ്ടതായും കണക്കുകള്‍ വ്യക്തമാക്കി. ഫിഫ …
മെസ്സി-റൊണാള്‍ഡോ മത്സരം കാണാൻ 22 കോടിക്ക് ടിക്കറ്റ് ലേലം വിളിച്ചെടുത്ത് സൗദി വ്യവസായി
മെസ്സി-റൊണാള്‍ഡോ മത്സരം കാണാൻ 22 കോടിക്ക് ടിക്കറ്റ് ലേലം വിളിച്ചെടുത്ത് സൗദി വ്യവസായി
സ്വന്തം ലേഖകൻ: വ്യാഴാഴ്ച അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന സൗദി അറേബ്യ ഓള്‍ സ്റ്റാര്‍ ഇലവനും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയും തമ്മിലുള്ള സൗഹൃദ മത്സരം കാണാന്‍ സൗദി വ്യവസായി പൊടിച്ചത് 2.2 ദശലക്ഷം പൗണ്ട്, ഏകദേശം 22 കോടിയോളം ഇന്ത്യന്‍ രൂപ. ഫുട്‌ബോള്‍ ചരിത്രത്തില്‍ …
പി.എസ്.ജിയെ നേരിടാൻ അൽനസ്​ർ-അൽഹിലാൽ സംയുക്ത ടീം; ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും
പി.എസ്.ജിയെ നേരിടാൻ അൽനസ്​ർ-അൽഹിലാൽ സംയുക്ത ടീം; ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും
സ്വന്തം ലേഖകൻ: റിയാദ്​ സീസണി​ന്റെ ഭാഗമായി വ്യാഴാഴ്​ച റിയാദ്​ കിങ്​ ഫഹദ്​ ഇൻറർനാഷനൽ സ്​റ്റേഡിയത്തിൽ നടക്കുന്ന സീസൺ കപ്പ്​ ഫുട്​ബാളിൽ ഫ്രഞ്ച്​ വമ്പന്മാരായ​ പി.എസ്​.ജിയോട്​ ഏറ്റുമുട്ടുന്ന അൽനസ്​ർ-അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സംയുക്ത ടീമിലെ കളിക്കാരുടെ പേരുകൾ ടീം മാനേജർ ഖാലിദ് അൽഷാനിഫാണ്​ പുറത്തുവിട്ടത്​. 22 ​പേരാണ് സംയുക്ത ടീമിലുള്ളത്. …