1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓവലിലെ താരം മലയാളിപ്പെണ്‍കൊടി ലിയ തന്നെ !
ഓവലിലെ താരം  മലയാളിപ്പെണ്‍കൊടി  ലിയ തന്നെ !
ബോബന്‍ സെബാസ്റ്റ്യന്‍ സരേ കൗണ്ടികൗണ്‍സില്‍, കിയ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ പിന്‍ സെന്റ് മാസന്‍സ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് വോക്കിങ്ങില്‍ നിന്നുള്ള ലിയ ജെയ്ന്‍ അര്‍ഹയായി.ക്‌നാപ്ഹില്‍ സെന്റ് ഹ്യൂ ഓഫ് ലിങ്കണ്‍ കാതലിക് സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയിയാണ് ഡെയ്ന്‍. പേര്‍ഫോര്‍ഡ് ക്രിക്കറ്റ് ക്ലബ് അംഗവും കോച്ച് സൈമണ്‍ ക്ലിഫ്റ്റണിന്റെ ശിക്ഷണത്തില്‍ പരിശീലനവും നേടി വരികയായിരുന്നു ലിയ. സറേ …
സ്വന്തം അദ്ധ്വാനത്തിലൂടെ ലക്ഷാധിപതികളാകാം
സ്വന്തം അദ്ധ്വാനത്തിലൂടെ ലക്ഷാധിപതികളാകാം
ജോലി ചെയ്ത് ശമ്പളം വാങ്ങുന്നവരും ബിസിനസ്സ് ചെയ്ത് ലാഭമുണ്ടാക്കുന്നവരും ലക്ഷാധിപതികളാകുന്നുണ്ട്. എന്നാല്‍ സ്വന്തമായി അദ്ധ്വാനിച്ച് ലക്ഷാധിപതികളാകുന്നവരെ അറിയാമോ? അത്തരക്കാരില്‍ ചിലരും നമ്മുടെ സമൂഹത്തിലുണ്ട്. ഹോബികള്‍ക്ക് വേണ്ടി തുടങ്ങി പിന്നീട് അത് വലിയൊരു ബിസിനസ് സ്ഥാപനമായി വളര്‍ത്തിയെടുത്തവര്‍. മൂലധനവും കോര്‍പ്പറേറ്റ് ഗവേണന്‍സിലെ വിജ്ഞാനവും ഒന്നുമല്ല അവരെ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. നിശ്ചയദാര്‍ഡ്യം. പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് …
സ്വര്‍ണവില കുതിക്കുന്നു: പവന് 22,880 രൂപ
സ്വര്‍ണവില കുതിക്കുന്നു: പവന് 22,880 രൂപ
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. പവന് 160 രൂപ വര്‍ധിച്ച് 22,880 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 2,860 രൂപയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണം. ഉത്സവ സീസണോട് അനുബന്ധിച്ച ആവശ്യം വര്‍ധിക്കുന്നതും വില വര്‍ധനയ്ക്ക് കാരണമായി.
ഹാരി രാജകുമാരന്റെ പാര്‍ട്ടി ചിത്രങ്ങള്‍ നെറ്റില്‍
ഹാരി രാജകുമാരന്റെ പാര്‍ട്ടി ചിത്രങ്ങള്‍ നെറ്റില്‍
വെയില്‍‌സ് രാജകുമാരന്‍ ഹാരിയുടെ ലാസ് വെഗാസിലെ വിവാദ ഹോട്ടല്‍ പാര്‍ട്ടി ചിത്രങ്ങള്‍ അമേരിക്കന്‍ വെബ് സൈറ്റുകള്‍ ചൊവ്വാഴ്ച ലോകത്തിന് മുന്നിലേയ്ക്ക് തുറന്നിട്ടു. പിന്നാലെ ഒരു ഡസനോളം സൈറ്റുകളും അതേറ്റു പിടിച്ചു. പത്രങ്ങളും ചാനലുകളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ രാജകുമാരന്റെ പാര്‍ട്ടി എങ്ങും പാട്ടായി. ലാസ് വെഗാസില്‍ വെള്ളിയാഴ്ച രാത്രി നടന്ന പാര്‍ട്ടിക്കിടയിലാണ് രാജകുമാരന്‍ അര്‍ദ്ധ നഗ്നനായത്. …
അസം: മുന്നറിയിപ്പുമായി ഫേസ്ബുക്ക്‌
അസം: മുന്നറിയിപ്പുമായി ഫേസ്ബുക്ക്‌
കുറ്റകരമായ ഉള്ളടക്കങ്ങള്‍ നിരോധിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതോ ആയ ഉള്ളടക്കമുള്ള അക്കൗണ്ടുകള്‍ നിരോധിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. കുറ്റകരമായ ഉള്ളടക്കം അന്വേഷിക്കുന്ന ഏജന്‍സികളുമായി കമ്പനി സഹകരിക്കും. അതേസമയം അസം കലാപത്തെ തുടര്‍ന്ന് സ്പര്‍ധ വളര്‍ത്തുന്ന വീഡിയോകള്‍ …
ധോണിയെ ഒഴിവാക്കി ലക്ഷ്മണ്‍ വിരുന്ന് നടത്തി!
ധോണിയെ ഒഴിവാക്കി ലക്ഷ്മണ്‍ വിരുന്ന് നടത്തി!
വി.വി.എസ് ലക്ഷ്മണ്‍ തന്റെ വീട്ടില്‍ നടത്തിയ രാത്രി വിരുന്നിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മഹേന്ദ്രന്‍ സിംഗ് ധോണിയെ ക്ഷണിച്ചില്ല. ഇക്കാര്യം ധോണി തന്നെയാണ് വെളിപ്പെടുത്തിയത്. ലക്ഷ്മണിന് ധോണിയുമായി മോശം ബന്ധമാണെന്ന അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുകയാണ് ഈ സംഭവം. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം അപ്രതീക്ഷിതമായി ക്രിക്കറ്റിനോടു വിടപറഞ്ഞ ലക്ഷ്മണ്‍ ഇന്നലെ സ്വന്തം …
കെ.എം. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം ബ്രിട്ടീഷ് പാര്‍ലമെന്റില്‍
കെ.എം. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം ബ്രിട്ടീഷ് പാര്‍ലമെന്റില്‍
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ മത്സരിച്ചു ജയിച്ചതിന്റെയും ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചതിന്റെയും റെക്കോഡ് ഉള്ള മന്ത്രി കെ.എം.മാണി മറ്റൊരു റെക്കോഡ് കുറിക്കാന്‍ യു.കെയിലെയ്ക്ക്. താന്‍ തന്നെ രൂപം നല്‍കിയ അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിക്കുന്നതിനായി മന്ത്രി മാണി സാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍എത്തുന്നു. സെപ്റ്റംബര്‍ ആറിന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളിലാണ് കേരളത്തിന്റെ ധനകാര്യ മന്ത്രി അദ്ദേഹം തന്നെ …
ഒരു റോസാപ്പൂ ഉണ്ടാക്കിയ പൊല്ലാപ്പ്‌ !
ഒരു റോസാപ്പൂ ഉണ്ടാക്കിയ പൊല്ലാപ്പ്‌ !
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായി അദ്ദേഹത്തിന് പനി‌നീര്‍പ്പൂ നല്‍കിയ മുംബൈ പൊലീസ് കോണ്‍സ്റ്റബിളിനെതിരേ നടപടിയുണ്ടാകും. മുംബൈ പൊലീസിലെ വയര്‍ലസ് വിഭാഗം കോണ്‍സ്റ്റബിളായ പ്രമോദിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് എംഎന്‍എസ് ചൊവ്വാഴ്ച നടത്തിയ മാര്‍ച്ചിലാണ് കോണ്‍സ്റ്റബിള്‍ താക്കറെയ്ക്കു റോസാപ്പൂ നല്‍കിയത്. പൊലീസ് …
കുട്ടികളേക്കാള്‍ ആളുകള്‍ക്കിഷ്ടം പട്ടിയെ…
കുട്ടികളേക്കാള്‍ ആളുകള്‍ക്കിഷ്ടം പട്ടിയെ…
ലണ്ടന്‍ : പല ദമ്പതികള്‍ക്കും കുട്ടികളേക്കാള്‍ കൂടുതല്‍ ഇഷ്ടം പട്ടിയെ ആണന്ന് പുതിയ സര്‍വ്വേ. നാല്പത് ശതമാനത്തോളം മുതിര്‍ന്നവരാണ് കുട്ടികള്‍ക്ക് പകരം പട്ടിയാലും മതിയെന്ന് സന്തോഷിക്കുന്നത്. കുട്ടികളിലില്ലെങ്കില്‍ പകരം സ്‌നേഹിക്കാന്‍ പറ്റിയ ഏറ്റവും നല്ല ജീവി പട്ടിയാണന്നാണ് ഇവരുടെ അഭിപ്രായം. ഇതില്‍ തന്നെ നാലിലൊരു ഭാഗം ആളുകളും കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നുണ്ടെങ്കിലും പുറത്തു പോകുമ്പോള്‍ …
ഫേസ്ബുക്ക് ഓഹരി വില താഴേക്ക് തന്നെ
ഫേസ്ബുക്ക് ഓഹരി വില താഴേക്ക് തന്നെ
ലണ്ടന്‍ : ഏറെ കൊട്ടിഘോഷിക്കപ്പെട്ട് പുറത്തിറക്കിയ ഫേസ്ബുക്ക് ഓഹരികളുടെ വില താഴേക്ക്തന്നെ. അടുത്തെങ്ങും ഓഹരി പച്ചപിടിക്കുന്ന ലക്ഷണമില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. കഴിഞ്ഞ മേയില്‍ പുറത്തിറക്കിയ ഫേസ് ബുക്ക് ഓഹരികളുടെ വില മൂന്ന് മാസത്തിനിടയില്‍ പകുതിയായി കുറഞ്ഞു. അതായാത് മേയില്‍ ഫേസ്ബുക്കിന്റെ ഓഹരി വാങ്ങി സൂക്ഷിച്ചവര്‍ക്ക് ഇപ്പോള്‍ പകുതിയിലേറെ നഷ്ടം. കഴിഞ്ഞ മേയില്‍ 38 ഡോളര്‍ പ്രാരംഭവിലയുമായാണ് …