1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്യൂരിയോസിറ്റിയുടെ കാ‍റ്റളക്കാനുള്ള യന്ത്രം തകരാറിലായി
ക്യൂരിയോസിറ്റിയുടെ കാ‍റ്റളക്കാനുള്ള യന്ത്രം തകരാറിലായി
വാഷിംഗ്ടണ്‍: ചൊവ്വാഗ്രഹത്തിലെ ജല സാന്നിധ്യവും ചരിത്രവും ജീവസാന്നിധ്യവും തേടി പര്യവേഷണം നടത്തുന്ന ക്യൂരിയോസിറ്റിയുടെ കാറ്റളക്കാനുള്ള സെന്‍സറുകള്‍ തകരാറിലായതായി റിപ്പോര്‍ട്ട്‌. ക്യൂരിയോസിറ്റി ദൗത്യം നേരിടുന്ന ആദ്യത്തെ തിരിച്ചടിയെന്നാണ്‌ ഇതിനെ നാസയിലെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. കാറ്റിന്റെ ഗതിയും വേഗതയും തിരിച്ചറിയാനുള്ള സെന്‍സര്‍ യന്ത്രമാണ്‌ തകരാറിലായത്‌. അതേസമയം, സെന്‍സര്‍ തകരാര്‍ അത്രവലിയ സംഭവമല്ലെന്നാണ്‌ നാസയിലെ ശാസ്ത്രജ്ഞരുടെ നിലപാട്‌. ഇതു ദൗത്യത്തിനു …
94 മണിക്കൂറിന് ശേഷം ജവാനെ ടവറില്‍ നിന്ന് താഴെയിറക്കി!
94 മണിക്കൂറിന് ശേഷം ജവാനെ ടവറില്‍ നിന്ന് താഴെയിറക്കി!
മേലുദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി ആരോപിച്ച് 200 അടി ഉയരമുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറി നിലയുറപ്പിച്ച ജവാനെ താഴെയിറക്കി. എഞ്ചിനീയറിംഗ് റജിമെന്റില്‍ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി മുത്തുവിനെയാണ് 94 മണിക്കുറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ താഴെയിറക്കിയത്. നാല് ദിവസമായി ഭക്ഷണമോ വെള്ളമോ കഴിക്കാത്തത് മൂലം ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. ഇയാളെ ഡല്‍ഹി കന്റോണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തുവിന്റെ …
ബാറുകള്‍ 5മണി കഴിഞ്ഞ് തുറന്നാല്‍ മതിയെന്ന് കോടതി
ബാറുകള്‍ 5മണി കഴിഞ്ഞ് തുറന്നാല്‍ മതിയെന്ന് കോടതി
ബാറുകളുടെ പ്രവര്‍ത്തന സമയം വൈകിട്ട് അഞ്ചു മണി മുതലാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി. രാവിലെ മുതല്‍ തന്നെ ബാറുകള്‍ തുറന്നു വച്ചിരിക്കുന്നത് മദ്യാസക്തി വര്‍ധിപ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടു തന്നെ സമയക്രമം പരിമിതപ്പെടുന്ന കാര്യം ആലോചി്ക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനത്തിന്റെ ഭാഗമായി ഇത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുക്കണം. ജസസുമാരായ സി.എന്‍. രാമചന്ദ്രന്‍ …
ഇലക്ട്രോണിക് ജിഹാദ്: പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്
ഇലക്ട്രോണിക് ജിഹാദ്: പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്
അസം കലാപത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിയുന്ന വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നുള്ളവരെ ഭയാശങ്കയിലാഴ്ത്തിയ വ്യാജ എസ്എംഎസുകള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഹുജിയുമാണെന്ന് സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടും ബംഗ്ലാദേശില്‍ നിന്നുള്ള ഹുജിയുമാണ് ഇലക്ട്രോണിക് ജിഹാദിന് പിന്നിലെന്ന് സൈബര്‍ സെക്യുരിറ്റി ഏജന്‍സി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് 13ന് മാത്രം …
ഇന്ധന നികുതി: സണ്‍ ദിനപത്രം ക്യാമ്പെയ്ന്‍ തുടങ്ങി
ഇന്ധന നികുതി: സണ്‍ ദിനപത്രം ക്യാമ്പെയ്ന്‍ തുടങ്ങി
ലണ്ടന്‍ : പെട്രോള്‍ പമ്പുകളില്‍ ചെന്ന് പണം നല്‍കി ഇന്ധനവും അടിച്ച് മടങ്ങുന്നവരുടെ ശ്രദ്ധക്ക് നിങ്ങള്‍ കൊടുക്കുന്ന പണം എങ്ങനെയൊക്കെ വീതം വെയ്ക്കപ്പെടുന്നുണ്ടെന്ന് അറിയാമോ? ഇല്ലെങ്കില്‍ അറിയണമെന്നാണ് സണ്‍ ദിനപത്രം പറയുന്നത്. ഇന്ധന നികുതി സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനുളള സണ്‍ ദിനപത്രത്തിന്റെ ക്യാമ്പെയ്‌ന് ഇന്നലെ തുടക്കമായി. ഇത് അനുസരിച്ച് സണ്‍ ചുമതലപ്പെടുത്തിയ പെണ്‍കുട്ടികള്‍ രാജ്യത്തെ പെട്രോള്‍ …
ഹാവര്‍ഹില്ലിലേക്ക് ഭാഗ്യത്തിന്റെ ഒഴുക്ക്
ഹാവര്‍ഹില്ലിലേക്ക് ഭാഗ്യത്തിന്റെ ഒഴുക്ക്
ലണ്ടന്‍ : 148 മില്യണിന്റെ ജാക് പോട്ട് അടിച്ചതിന് പിന്നാലെ ഹാവര്‍ ഹില്ലിലേക്ക് മറ്റൊരു വന്‍ ലോട്ടറി സമ്മാനം കൂടി. സഫോള്‍ക്കിലെ ഹാവര്‍ഹില്ലിലുളള അജ്ഞാതനായ ഒരാള്‍ക്കാണ് അന്‍പതിനായിരം പൗണ്ടിന്റെ സമ്മാനം അടിച്ചിരിക്കുന്നത്. ഹാവര്‍ഹില്‍ സ്വദേശികളായ അഡ്രിയാന്‍ ബേ ഫോര്‍ഡിനും ഭാര്യ ഗില്ലിയാനുമാണ് കഴിഞ്ഞആഴ്ച 148 മില്യണിന്റെ മെഗാ ജാക്‌പോട്ട് അടിച്ചത്. മര്‍കോ ഫില്ലിങ്ങ് സ്റ്റേഷനിലെ ജീവനക്കാരനായ …
നഴ്‌സുമാര്‍ക്കെതിരെ ആഭ്യന്തര മന്ത്രി
നഴ്‌സുമാര്‍ക്കെതിരെ ആഭ്യന്തര മന്ത്രി
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ചില സാമൂഹിക വിരുദ്ധര്‍ മുതലെടുക്കാന്‍ ശ്രമിച്ചുവെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സമര നേതാക്കളെ മറയാക്കി ഇവര്‍ അക്രമം അഴിച്ചുവിട്ടു. നഴ്‌സുമാരുടെ സമര രീതി ശരിയായിരുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സമരം മറയാക്കി അക്രമം അഴിച്ചുവിട്ട സാമൂഹ്യവിരുദ്ധര്‍ക്കെതിരാണ് കേസെടുത്തതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ വിശദീകരിച്ചു. ഇതിനിടെ ആത്മഹത്യാഭീഷണി മുഴക്കിയ മൂന്ന് …
പ്രസവം മൊബൈലില്‍ ചിത്രീകരിച്ച യുവാവിന് പൊതിരെ തല്ല്
പ്രസവം മൊബൈലില്‍ ചിത്രീകരിച്ച യുവാവിന് പൊതിരെ തല്ല്
യുവതിയുടെ പ്രസവം മൊബൈലില്‍ ചിത്രീകരിച്ച ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആശുപത്രിയില്‍ കമ്പൌണ്ടര്‍ ജോലിക്കാരനായ സുനിലിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഹൈദരബാദിനോട് ചേര്‍ന്നുള്ള മ്യാദരിപ്പേട്ട ഗ്രാമത്തിലെ ഒരു നഴ്‌സിംഗ് ഹോമില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസവത്തിനെത്തിയതായിരുന്നു യുവതി. തുടര്‍ന്ന് യുവതിയുടെ പ്രസവം സുനില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. മൊബൈലിലെ ദൃശ്യങ്ങള്‍ ഇയാള്‍ മറ്റ് ആളുകളുടെ മൊബൈലിലേക്ക് …
ആന്‍ഡി മുറേയുടെ വിവാഹം അടുത്ത വര്‍ഷം
ആന്‍ഡി മുറേയുടെ വിവാഹം അടുത്ത വര്‍ഷം
ലണ്ടന്‍ : പ്രശസ്ത ടെന്നീസ് താരം ആന്‍ഡി മുറെയുടെ വിവാഹം അടുത്ത വര്‍ഷം നടക്കുമെന്ന് റിപ്പോര്‍ട്ട്. ആന്‍ഡി മുറേയും കാമുകി കിം സിയേഴ്‌സുമായുളള വിവാഹം അടുത്ത സമ്മറില്‍ ഉണ്ടാകുമെന്നാണ് മുറേയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2006 മുതല്‍ കാമുകീ കാമുകന്‍മാരായ മുറേയും കിമ്മും അടുത്തവര്‍ഷത്തെ വിംബിള്‍ഡണ്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിവാഹം കഴിക്കുക. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത …
ശ്രീശാന്ത് ബിജെപിയിലേക്ക്?
ശ്രീശാന്ത് ബിജെപിയിലേക്ക്?
ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് രാഷ്ട്രീയത്തിലിറങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച ബാംഗ്‌ളൂരില്‍ ബിജെപി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ ശ്രീശാന്തിന്റെ സാന്നിധ്യമാണ് ഇത്തരമൊരു അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ട്. ഇത് സംബന്ധിച്ച് ദേശീയമാധ്യങ്ങളില്‍ വാര്‍ത്ത വന്നിട്ടും ഇത് നിഷേധിയ്ക്കാനോ സ്ഥിരീകരിയ്ക്കാനോ ശ്രീശാന്ത് തയാറായിട്ടില്ല. ബിജെപി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് ശ്രീശാന്ത് സജീവമായി പങ്കെടുത്തത്. കരിയറിലെ സുവര്‍ണകാലം പിന്നിടുന്ന ക്രിക്കറ്റ് …