1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുരുഷന്‍മാര്‍ക്കുളള ‘ഗര്‍ഭ നിരോധന ഗുളിക’ വരുന്നു
പുരുഷന്‍മാര്‍ക്കുളള ‘ഗര്‍ഭ നിരോധന ഗുളിക’ വരുന്നു
ലണ്ടന്‍ : പുരുഷന്‍മാര്‍ക്കുളള ഗര്‍ഭനിരോധന ഗുളികകള്‍ വരുന്നു. താല്‍ക്കാലികമായി ബീജോത്പാദനം തടസ്സപ്പെടുത്തുന്ന ഗുളികകളാണ് ഇത്. ലൈംഗിക ബന്ധത്തിന് യാതൊരു കോട്ടവും തട്ടാത്ത തരത്തിലാണ് ഇവ ബീജോത്പാദനം തടയുന്നത്. ആഴ്ചയിലോ ദിവസത്തിലോ കഴിക്കാവുന്ന ഈ മരുന്ന് കുടുംബാസൂത്രണത്തിന്റെ ഭാരം ഇരു ദമ്പതികളിലുമായി പങ്കുവെയ്ക്കാന്‍ സഹായിക്കുമെന്ന് മരുന്ന് കണ്ടെത്തിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇതുവരെ പുരുഷന്‍മാര്‍ക്കായുളള ഗര്‍ഭനിരോധന ഗുളികകള്‍ …
വി എസ് എത്തി ;ബസേലിയസ് ആശുപത്രിയിലെ നഴ്‌സ് സമരം ഒത്തുതീര്‍ന്നു
വി എസ്  എത്തി ;ബസേലിയസ് ആശുപത്രിയിലെ നഴ്‌സ് സമരം ഒത്തുതീര്‍ന്നു
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയുടെ അഞ്ചാംനിലയില്‍ ആത്മഹത്യാഭീഷണി....
വിഗ് വാഗ് ടെക്നോളജീസ് മറുനാടന്‍ മലയാളിയുടെ ഉടമസ്ഥര്‍ ?
വിഗ് വാഗ് ടെക്നോളജീസ് മറുനാടന്‍ മലയാളിയുടെ ഉടമസ്ഥര്‍ ?
മുന്‍ യു കെ മലയാളിയായ ഷാജന്‍ സ്കറിയ എഡിറ്ററായ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പത്രം പ്രവര്‍ത്തനം നിര്‍ത്തിയത് സംബന്ധിച്ച് വിവാദം മുറുകുന്നു.സൈറ്റ്‌ ഡിസൈന്‍ ചെയ്ത വിഗ് വാഗ് ടെക്നോളജീസ് എന്ന കമ്പനി സൈറ്റിന്‍റെ പ്രവര്‍ത്തനം ഏകപക്ഷീയമായി നിര്‍ത്തിവച്ചു എന്ന രീതിയില്‍ ഉള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഈ ആരോപണം സംബന്ധിച്ച് സംശയങ്ങള്‍ ബാക്കി …
സാമ്പത്തിക പ്രതിസന്ധി: ആത്മഹത്യ ചെയ്തത് 1000 യുവാക്കള്‍!
സാമ്പത്തിക പ്രതിസന്ധി: ആത്മഹത്യ ചെയ്തത് 1000 യുവാക്കള്‍!
സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും മൂലം ബ്രിട്ടനില്‍ ആയിരത്തോളം യുവാക്കള്‍ ആത്മഹത്യ ചെയ്തെന്ന് പഠനം. ഒളിമ്പിക്സിന്റെ തിളക്കങ്ങള്‍ക്കിടയിലും ഈ സത്യങ്ങള്‍ക്കൂടി തിരിച്ചറിയണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജര്‍ണലില്‍ ഈ പഠന വിവരം പ്രസിദ്ധപ്പെടുത്തിയ സോഷ്യോളജിസ്റ്റ് ഡേവിഡ് സ്റ്റുക്ക്ലെര്‍ പറയുന്നു. 2008 ലും 2009 നും ഇടയ്ക്ക് എണ്ണൂറ്റി അറുപത്താറ് യുവാക്കളും 155 യുവതികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2010 ല്‍ …
വെളളം വേണ്ടാത്ത ടോയ്‌ലറ്റ് സാങ്കേതിക വിദ്യയ്ക്കായി ബില്‍ഗേറ്റ്‌സ് നിക്ഷേപം നടത്തും
വെളളം വേണ്ടാത്ത ടോയ്‌ലറ്റ് സാങ്കേതിക വിദ്യയ്ക്കായി ബില്‍ഗേറ്റ്‌സ് നിക്ഷേപം നടത്തും
ലണ്ടന്‍ : സാനിറ്റേഷന്‍ സൗകര്യമില്ലാത്ത ലോകത്തെ കോടികണക്കിന് വരുന്ന ജനങ്ങള്‍ക്ക് വേണ്ടി വെളളം വേണ്ടാത്ത ടോയ്‌ലറ്റ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ശാസ്ത്രജ്ഞന്‍മാരോട് ആവശ്യപ്പെട്ടു. ഇതിനായി 3.4 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ താന്‍ തയ്യാറാണന്നും അദ്ദേഹം വെളിപ്പെടുത്തി. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയോട് ആണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. …
ലോകത്തെ ഏറ്റവും പ്രണയാര്‍ദ്രമായ വെഡ്ഡിങ്ങ് പ്രൊപ്പോസല്‍ ഇതാണോ?
ലോകത്തെ ഏറ്റവും പ്രണയാര്‍ദ്രമായ വെഡ്ഡിങ്ങ് പ്രൊപ്പോസല്‍ ഇതാണോ?
ലണ്ടന്‍ : ഒരു ജനക്കൂട്ടത്തിന് ഇത്രയും പ്രണയാര്‍ദ്രമാകാന്‍ കഴിയുമോ? ട്രീസയോട് ചോദിച്ചാല്‍ കഴിയും എന്ന് തന്നെയാണ് മറുപടി. കാരണം അപരിചതരായ ആളുകളുടെ കൂട്ടം അവളെ അത്രയേറെ അത്ഭുതപ്പെടുത്തി കളഞ്ഞു. ഒരു ഫ്രീലാന്‍സ് എഴുത്തുകാരിയായ ട്രീസ എല്‍സിയോട് അവളുടെ കാമുകനായ ജാക് വിവാഹ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുത്ത പദ്ധതിയിലാണ് യാതൊരു പരിചയവുമില്ലാത്ത ഒരു കൂട്ടം ആളുകള്‍ പങ്കാളികളായത്. …
എട്ട് വയസുകാരന്‍ പൂച്ചയെ മൈക്രോ ഓവനിലാക്കി !
എട്ട് വയസുകാരന്‍ പൂച്ചയെ മൈക്രോ ഓവനിലാക്കി !
എട്ട് വയസുകാരന്‍ അയല്‍‌വാസിയുടെ പൂച്ചയെ മൈക്രോ ഓവനില്‍ ഇട്ട് അടച്ചു. ഓവന്‍ ഓണ്‍ ചെയ്യുകയും ചെയ്തു. പൂച്ചയെ കാണാതായതിനെ തുടര്‍ന്ന് ഉടമസ്‌‌ഥന്‍ നടത്തിയ അന്വേഷണത്തിലാണ് മൈക്രോ ഓവനില്‍ പൂച്ചയെ കണ്ടെത്തിയത്. ഓവനില്‍ കിടന്ന പൂച്ചയുടെ ആന്തരികാവയവങ്ങള്‍ക്ക് ഹാനി സംഭവിച്ചിട്ടുണ്ട്. മെഡ്‌വേ പൊലീസ് സ്‌റ്റേഷനില്‍ പൂച്ചയുടെ ഉടമസ്‌ഥന്‍ പരാതി നല്‍കിയെങ്കിലും കുട്ടിയുടെ പ്രായം കണക്കാക്കി കേസെടുത്തില്ല. വളരെയധികം …
സോഫിചേച്ചിയുടെ മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിന്
സോഫിചേച്ചിയുടെ മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിന്
കിരണ്‍ ജോസഫ്‌ ഇക്കഴിഞ്ഞ ശനിയാഴ്ച ലെസ്റ്ററില്‍ അന്തരിച്ച സോഫി ഇടിക്കുളയുടെ മൃതദേഹം ആഗസ്റ്റ്‌ 19 ഞായറാഴ്ച മദര്‍ ഓഫ് ഗോഡ്‌ ചര്‍ച്ചില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.അന്നേദിവസം ഉച്ചയ്ക്ക് ഒന്നരയ്ക്ക് യൂറോപ്പിന്‍റെയും ആഫ്രിക്കയുടെയും ഭദ്രാസന്നധിപന്‍ ആയ മാത്യൂസ്‌ മാര്‍ തിമോത്തിയോസ് തിരുമേനിയുടെയും വികാരി ഫാദര്‍ ടോം ജേക്കബിന്റെയും വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വൈകിട്ട് 3 മുതല്‍ 5 വരെ …
യുക്മ നാഷണല്‍ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍
യുക്മ നാഷണല്‍ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍
നമ്മുടെ മാതൃ രാജ്യമായ ഇന്ത്യയുടെ അറുപത്തി ആറാമത് സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ എല്ലാ ഭാരതീയര്‍ക്കും പ്രത്യേകിച്ച് എല്ലാ പ്രവാസി മലയാളികള്‍ക്കും യുക്മായുടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ നാഷണല്‍ കമ്മിറ്റിയും ഭാരവാഹികളും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു. പ്രവാസികളായി ജീവിക്കുന്ന നാം പിറന്ന നാടിനോടുള്ള സ്‌നേഹവും, ബഹുമാനവും, ആദരവും പ്രകടമാക്കുവാന്‍ നമ്മുടെ മാതൃ രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ …
ബസേലിയോസ് ആശുപത്രിയില്‍ നഴ്സുമാര്‍ ആത്മഹത്യാഭീഷണി മുഴക്കി
ബസേലിയോസ് ആശുപത്രിയില്‍ നഴ്സുമാര്‍ ആത്മഹത്യാഭീഷണി മുഴക്കി
നൂറ്റിപതിമൂന്ന് ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്‌സുമാരുടെ ആത്മഹത്യാ ഭീഷണി. കോതമംഗലം മാര്‍ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ മുന്ന് നഴ്‌സുമാരാണ് ആശുപത്രികെട്ടിടത്തിന്റെ ഏഴാം നിലയ്ക്ക് മുകളില്‍ കയറി ഭീഷണി മുഴക്കുന്നത്. ഇവര്‍ കയ്യില്‍ വിഷക്കുപ്പിയും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. വിഷം കഴിച്ച് താഴേക്ക് ചാടുമെന്നാണ് ഭീഷണി. കവളങ്ങാട് സ്വദേശി പ്രിയ, കുറുപ്പംപടി സ്വദേശി വിദ്യ, ഉപ്പുകണ്ടം സ്വദേശി …