അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള മമ്മിയില്‍ ശ്വാസകോശ രോഗാണുക്കളെ കണ്ടെത്തി. അര്‍ജന്റീനയില്‍ കണ്ടെത്തിയ 15കാരിയുടെ മമ്മിയിലാണ് ശ്വാസകോശ രോഗാണുക്കളെ കണ്ടെത്തിയത്.പ്രാചീന കാലത്തും ഇത്തരം രോഗാണുക്കള്‍ ഉണ്ടായിരുന്നുവെന്നത് ശാസ്ത്ര ലോകത്തിന് അത്ഭുതമായി. പതിമൂന്നു വര്‍ഷം മുന്‍പാണു പതിനഞ്ചുകാരിയുടെ മമ്മി കണ്ടെത്തിയത്. ന്യൂയോര്‍ക്ക് സിറ്റി യൂനിവേഴ്‌സിറ്റിയിലെ ആന്ത്രോപോളജിസ്റ്റുകള്‍ നടത്തിയ ഡിഎന്‍എ പഠനത്തിലാണു മമ്മിയില്‍ ശ്വാസകോശരോഗാണുക്കളെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയത് ഗുരുതര …
കറാച്ചി: പാകിസ്ഥാനിലെ ഹിന്ദു മത വിശ്വാസികള്‍ക്ക് നേരെ വന്‍ തോതിലുളള അക്രമം നടക്കുന്നതിനെ തുടര്‍ന്ന് ഇവര്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളിലുളള ഹിന്ദുക്കള്‍ക്ക് നേരെയാണ് അക്രമം നടക്കുന്നത്. ന്യൂനപക്ഷമായ ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും പലപ്പോഴും അക്രമികള്‍ക്ക് സഹായം നല്‍കുന്ന നിലപാടുകള്‍ സ്വീകരിക്കുകയാണന്നും ഇത് സംബന്ധിച്ച …
താന്‍ മരിച്ചാല്‍ ജീവിത പങ്കാളി എങ്ങനെ ജീവിക്കുമെന്നോര്‍ത്ത് ഗൂഗിള്‍ ജീവനക്കാര്‍ സങ്കടപ്പെടേണ്ട. ആ ടെന്‍ഷന്‍ മാറ്റിവച്ച് ജോലിയില്‍ ശ്രദ്ധിച്ചാല്‍ മതി. കാരണം ജീവനക്കാര്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിന്റെ കാര്യം കമ്പനി നോക്കികൊളളും. കഴിവും സാമര്‍ത്ഥ്യവുമുള്ള ജീവനക്കാരെ കൂടെ നിര്‍ത്താന്‍ ഗൂഗിളിന്റെ മറ്റൊരു പദ്ധതിയാണ് ഇത്. സൗജന്യ ഭക്ഷണം, ജോലിക്കിടയില്‍ വിശ്രമിക്കാനും ഉറങ്ങാനുമുള്ള അവസരം, ഫിറ്റ്‌നസ് ക്ലാസ് …
ലണ്ടന്‍ : വീട്ടില്‍ നിന്നും കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹം മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ടിയ ഷാര്‍പ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. ടിയയുടെ മരണം കൊലപാതകമാണന്ന് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സംശയത്തിന്റെ പേരില്‍ ടിയയുടെ മുത്തശ്ശിയുടെ കാമുകനായ സ്റ്റുവര്‍ട്ട് ഹാസലിനെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് അറസ്്റ്റുചെയ്തു. കഴിഞ്ഞ ദിവസം മുതല്‍ സംഭവസ്ഥലത്ത് നിന്ന് …
ഫിലിപ്പീന്‍സില്‍ 14 മാസമായി തീവ്രവാദികളുടെ വീട്ടുതടങ്കലിലായിരുന്ന മലയാളിയെ മോചിപ്പിച്ചു. കൊയിലാണ്ടി മൂടാടി കൊളാറവീട്ടില്‍ ബിജു(36)വിനെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മോചിപ്പിച്ചത്. കുവൈത്ത് ആസ്ഥാനമായ സ്വകാര്യ കമ്പനിയില്‍ മാനേജരായിരുന്ന ബിജുവിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. അല്‍ഖായിദ ബന്ധമുള്ള അബുസയ്യാഫ് തീവ്രവാദികളാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 22നാണു ബിജു തീവ്രവാദികളുടെ പിടിയിലാകുന്നത്. ബിജുവിന്റെ …
വികലാംഗനായ മൂത്തമകന്റെ ചികിത്സക്ക് വേണ്ടി മാതാപിതാക്കള്‍ നവജാതശിശുവിനെ വിറ്റു. രാജസ്ഥാനിലാണ് സംഭവം. രണ്ടുവയസ്സുള്ള മകന്റെ ചികിത്സക്ക് പണം തികയാതെ വന്നപ്പോഴാണ് എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ 40,000രൂപക്ക് അയല്‍വാസിക്ക് വിറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സന്ധ്യാദേവി, ഭര്‍ത്താവ് അശോക്, അയല്‍വാസിയായ വിനോദ് അഗര്‍വാള്‍, ഭാര്യ ശകുന്തള ദേവി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. …
ലണ്ടന്‍ : ചൊവ്വാ ഗ്രഹത്തെ കുറിച്ച് പഠിക്കാന്‍ നാസ അയച്ച ക്യൂരിയോസിറ്റി റോവര്‍ കൂടുതല്‍ ചിത്രങ്ങള്‍ അയച്ചു തുടങ്ങി. ക്യൂരിയോസിറ്റി അയച്ച ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് ചൊവ്വയുടെ 360 ഡിഗ്രി ആംഗിളിലുളള പനോരമ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്നുളള ചിത്രമാണ് പുറത്തുവിട്ടത്. ഗെയ്ല്‍ ഗര്‍ത്തത്തിന് നടുക്കുളള ഒര വലിയ പര്‍വ്വതമാണ് ചിത്രത്തില്‍ …
ലണ്ടന്‍ : ഒളിമ്പിക്‌സിനെത്തുന്ന ആഫ്രിക്കക്കാരെ സ്വീകരിക്കാനും ഭൂഖണ്ഡത്തിന്റെ സംസ്‌കാരവും ചരിത്രവും ഒളിമ്പിക്‌സിനെത്തുന്നവരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടും സ്ഥാപിച്ച ആഫ്രിക്കന്‍ വില്ലേജ് കടത്തെ തുടര്‍ന്ന് അടച്ചുപൂട്ടി. വെസ്റ്റ് ലണ്ടനിലെ കെന്‍സിംഗ്ടണ്‍ ഗാര്‍ഡനില്‍ സ്ഥാപിച്ച ്ആഫ്രിക്കന്‍ വില്ലേജാണ് കടം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയതെന്ന് ഒളിമ്പിക് വക്താവ് സ്ഥിരീകരിച്ചു. ആയിരക്കണക്കിന് പൗണ്ട് കടമായതിനെ തുടര്‍ന്നാണ് പവലിയന്‍ അടച്ചത്. …
ലണ്ടന്‍ : ബാര്‍ക്ലേസ് ബാങ്കിന്റെ പുതിയ ചെയര്‍മാനായി സര്‍ ഡേവിഡ് വാള്‍ക്കറെ നിയമിച്ചു. മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്റര്‍നാഷണലിന്റെ മുന്‍ ചെയര്‍മാനും വാല്‍ക്കര്‍ റിവ്യൂ ഓഫ് ബാങ്കിംഗ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഡേവിഡ് വാള്‍ക്കര്‍ നംവംബറോടെ ബാങ്കിന്റെ സാരഥ്യം ഏറ്റെടുക്കും. നിലവിലുളള ചെയര്‍മാന്‍ മാര്‍ക്കസ് അഗ്വിസ് രാജിവച്ച ഒഴിവിലേക്കാണ് വാള്‍ക്കറെ നിയമിച്ചിരിക്കുന്നത്. ലിബോര്‍ റേറ്റ് വിവാദത്തെ തുടര്‍ന്ന് …
ലണ്ടന്‍ : അഫ്ഗാന്‍ ദൗത്യത്തിനിടയില്‍ കൊല്ലപ്പെട്ട ബ്രട്ടീഷ് സൈനികരുടെ ശരീരഭാഗങ്ങള്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ പ്രതിരോധ മന്ത്രാലയം സൂക്ഷിച്ചിരിക്കുന്നതായി വെളിപ്പെടുത്തല്‍. ആറ് ശരീരഭാഗങ്ങളും അന്‍പതിലധികം ടിഷ്യു സാമ്പിളുകളുമാണ് മരിച്ചുപോയ സൈനികരുടെ ബന്ധുക്കളുടെ അനുമതിയില്ലാതെ പ്രതിരോധ മന്ത്രാലയം സൂക്ഷിച്ചിരിക്കുന്നത്. സംഭവം സത്യമാണന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം ഖേദം രേഖപ്പെടുത്തി. ചില സൈനികരുടെ ശരീരഭാഗങ്ങളും സാമ്പിളുകളും …