ലണ്ടന്‍ ഒളിംപിക്‌സിലെ വേഗതയുടെ റാണിയെന്ന ബഹുമതി ഷെല്ലി ആന്‍ ഫ്രേസറിന് തന്നെ. പുലര്‍ച്ചെ 2.30ന് നടന്ന 100 മീറ്റര്‍ ഫൈനലില്‍ നിലവിലുള്ള ജേതാവ് കൂടിയായ ജമൈക്കയുടെ ഷെല്ലി 10.75 സെക്കന്‍ഡില്‍ നൂറു മീറ്റര്‍ ഫിനിഷ് ചെയ്താണ് ഷെല്ലി നേട്ടം കരസ്ഥമാക്കിയത്. അമേരിക്കയുടെ കാര്‍മെലിത്ത ജെറ്റര്‍ 10.78 സെക്കന്‍ഡില്‍ വെള്ളിയും ജമൈക്കയുടെ തന്നെ വെറോണിക്ക കാംബല്‍ ബ്രൗണ്‍ …
ലണ്ടന്‍: കാത്തിരുന്ന പോരാട്ടത്തില്‍ വേഗച്ചിറകേറി ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ഒരിക്കല്‍കൂടി ലോകം കീഴടക്കി. 9.63 സെക്കന്‍ഡില്‍ എതിരാളികളെ നിഷ്‌പ്രഭരാക്കി ബോള്‍ട്ട് അവസാന വര കടന്നു. ബെയ്ജിങ്ങില്‍ നാലു വര്‍ഷം മുന്‍പ് താന്‍ തന്നെ കുറിച്ച 9.69 സെക്കന്‍ഡാണ് ബോള്‍ട്ട് ഇക്കുറി തിരുത്തിയെഴുതിയത്. ഈ സീസണില്‍ ബോള്‍ട്ട് ഓടിയ ഏറ്റവും മികച്ച സമയം 9.76 സെക്കന്‍ഡായിരുന്നു. ബെയ്‌ജിഗില്‍ …
വിംബിള്‍ഡന്‍ ടെന്നീസ് കോര്‍ട്ടില്‍ ഇക്കുറി ഫൈനലില്‍ സ്വിസ് താരം ഫെഡററില്‍ നിന്നേറ്റ തോല്‍വിക്ക് ബ്രിട്ടന്റെ ആന്‍ഡി മറെയുടെ മധുരപ്രതികാരം. ലണ്ടന്‍ ഒളിംപിക്‌സ് വേദിയില്‍ സ്വന്തം ജനതയ്ക്ക് മുന്നില്‍ ഫെഡററെ തകര്‍ത്ത് മറെ ടെന്നീസ് സ്വര്‍ണം സ്വന്തമാക്കി. നേരിട്ടുള്ള സെറ്റിലാണ് പരാജയം. സ്‌കോര്‍ 6-2 6-1 6-4 നാലാഴ്ച മുന്‍പ് 73 വര്‍ഷങ്ങള്‍ക്ക് ശേഷം വിംബിള്‍ഡന്‍ സ്വന്തമാക്കുന്ന …
ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയുടെ പിതാവും സിപിഐ(എം) ബാലുശ്ശേരി ഏരിയ കമ്മറ്റി അംഗവുമായ കെ കെ മാധവന്‍ പാര്‍ട്ടി വിടുന്നു. പ്രകാശ് കാരാട്ടിനെപ്പോലെ കൊലയാളികളെ ന്യായീകരിക്കുന്ന ജനറല്‍ സെക്രട്ടറിയുടെ പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ല. കേന്ദ്ര നേതൃത്വം കാര്യങ്ങളെ മനസിലാക്കുമെന്നാണ് കരുതിയത്. മൂന്നു തവണ തന്റെ പരാതി ടെലഫോണിലൂടെ പ്രകാശ്കാരാട്ടിനെ അറിയിച്ചിരുന്നു. എന്നാല്‍ …
സംഗീത് ശേഖര്‍ -ബഹ്‌റൈന്‍ ലണ്ടന്‍ ഒളിമ്പിക്സിനു കൊടിയുയര്‍ന്നു കഴിഞ്ഞു.എങ്ങും ആരവങ്ങള്‍ ,ആഹ്ളാദ പ്രകടനങ്ങള്‍ .എല്ലാവരും ഒളിമ്പിക്സ്സിന്റെ ലഹരിയില്‍ അമര്‍ ന്നു കഴിഞ്ഞു സന്തോഷത്തിന്റെ നാളുകളില്‍ വര്‍ ഷങ്ങള്ക്ക് മുന്പ് നടന്ന ഒരു ദുരന്തത്തെപറ്റി ഓര്‍ ക്കാന്‍ ആര്‍ ക്ക് സമയം .മ്യൂണിച്ചിലെ കൂട്ടക്കുരുതിയെ എല്ലാവരും സൌകര്യപൂര്‍ വം മറക്കുകയാണോ? മറക്കാന്‍ കഴിയാത്തത് ആ 11 കുടും …
ലണ്ടന്‍ : ഒളിമ്പിക് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം പങ്കെടുത്ത മധുര നാഗേന്ദ്ര താന്‍ മൂലം ഉണ്ടായ വിവാദങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും മാപ്പ് ചോദിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സുരക്ഷ ലംഘിച്ചതല്ലന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ തനിക്ക് സംഭവിച്ച ഒരു പാളിച്ചയായിരുന്നു സംഭവങ്ങള്‍ക്ക് കാരണമെന്ന് മധുര വ്യക്തമാക്കി. താന്‍ കാരണം ടീമിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നതായും മധുര വ്യക്തമാക്കി. ഒളിമ്പിക്‌സ് കാസ്റ്റിങ്ങ് …
ലണ്ടന്‍ : മരിക്കുന്നതിന് മുന്‍പ് മാര്‍ജോരിക്ക് ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുളളൂ. തന്റെ മൂന്ന് മക്കളുടേയും വിവാഹം നടന്നു കാണണം. കാന്‍സര്‍ ശരീരത്തെ കാര്‍ന്നു തിന്നുമ്പോഴും മാര്‍ജോരി അതിനായി പരിശ്രമിച്ചു. പക്ഷേ വിധി ആ നിമിഷത്തിന് സാക്ഷിയാകാന്‍ മാര്‍ജോരിയെ അനുവദിച്ചില്ല. അവസാനം അമ്മയുടെ അന്ത്യാഭിലാഷം സാധിക്കാന്‍ മൂന്ന് മക്കളും ഒരേ വേദിയില്‍ ഒരേ സമയത്ത് മിന്നുകെട്ടി. …
ലണ്ടന്‍ : ഒളിമ്പിക് ടിക്കറ്റുകള്‍ വില്‍ക്കുന്ന രീതി ശരിയല്ലന്ന് ഇതിനോട് അകം തന്നെ നിരവധി പരാതികളാണ് സംഘാടക സമിതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ മത്സരത്തിന് മുന്‍പ് വേദിക്ക് പുറത്തെ കൗണ്ടറില്‍ കൂടി ടിക്കറ്റ് വില്‍പ്പന നടത്താറുണ്ടായിരുന്നെങ്കില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാണ്. അതിനാല്‍ തന്നെ സാധാരണക്കാരായ കായിക പ്രേമികള്‍ക്ക് പല മത്സരങ്ങളുടേയും ടിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന് പരാതിയാണ്. …
ആഗ്നസ് ആലിസണ്‍ മക്നോട്ടണ്‍ എന്ന സ്കോട്ടിഷ് സ്ത്രീയ്ക്ക് 100 വയസ്സ് വരെ ജീവിച്ചിരിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ആ അഗ്രഹം അവര്‍ പൂര്‍ത്തീകരിച്ചു. നൂറ് തികഞ്ഞതിന്റെ പത്താം മിനുട്ടില്‍ അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. മക്നോട്ടന്റെ നൂറാം പിറന്നാള്‍ ബുധനാഴ്ചയായിരുന്നു. പിറന്നാള്‍ വിപുലമായി ആഘോഷിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച അര്‍ധരാത്രി 12:10-ന് മക്നോട്ടന്‍ …
ലണ്ടന്‍: ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം. വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സെയ്‌ന നെഹ്‌വാളാണ് മൂന്നാം സ്ഥാനത്തെത്തിയത്. പരിക്കിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള സിന്‍ വാങ് പിന്‍മാറിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ഗെയിം 18-21ന് കൈവിട്ട സെയ്‌നയ്ക്ക് എതിരാളിയുടെ പരിക്ക് അനുഗ്രഹമാകുകയായിരുന്നു. ഇതിനു മുമ്പ് രണ്ടു താരങ്ങളും ആറു …