ചരിത്രമുഹൂര്‍ത്തങ്ങളേറെക്കണ്ട വെംബ്ളി അറീനയുടെ അകത്തളത്ത് സൈന നെഹ്വാള്‍ എന്ന ഇന്ത്യന്‍ വീരാംഗന പുതിയ വിജയകഥയെഴുതി. ഡെന്മാര്‍ക്കിന്‍െറ അഞ്ചാം സീഡായ ടിനെ ബോനിനെതിരെ അനിതരസാധാരണമായ പോരാട്ടവീര്യം പുറത്തെടുത്താണ് ഇന്ത്യയുടെ നാലാം സീഡുകാരി ചരിത്രനേട്ടം കൊയ്തത്. 21-15, 22-20ന് ജയിച്ചുകയറിയപ്പോള്‍ ഒളിമ്പിക്സ് ചരിത്രത്തില്‍ നടാടെ ഒരിന്ത്യന്‍ താരം സെമിഫൈനലില്‍ ഇടമുറപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ചൈനയുടെ ടോപ് സീഡും …
യു കെ യിലെ മലയാളി സമൂഹത്തില്‍ ഒരു പുത്തന്‍ മാധ്യമ സംസ്കാരത്തിന് തുടക്കം കുറിച്ച NRI മലയാളി ഓണ്‍ലൈന്‍ പത്രം നവീകരണത്തിന്റെ ഭാഗമായി പുതിയ സെര്‍വറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.യു കെയില്‍ സത്യസന്ധവും ധീരവുമായ മാധ്യമ പ്രവര്‍ത്തനത്തിന് മാതൃക കാട്ടിയ ജോസ് തോമസ് ചീഫ് എഡിറ്ററായ മലയാളി വിഷനും NRI മലയാളിയും ഒരുമിക്കുന്ന സംയുക്ത സംരഭത്തിന് മുന്നോടിയായാണ് …
കാരൂര്‍ സോമന്‍ ലണ്ടന്‍ ഒരു മഴ ചാറിയാല്‍ ഇത്രയൊക്കെ സംഭവിക്കുമെന്ന് ഇന്നലെയാണ് മനസ്സിലായത്. ലണ്ടന്‍ നഗരവും പരിസരപ്രദേശങ്ങളും ഒരു പ്രേതനഗരം പോലെ… ആളൊഴിഞ്ഞ സബ്വേ, ട്രാഫിക് ബ്ലോക്കാവുന്ന നിരത്തുകളില്‍ വല്ലപ്പോഴുമെത്തുന്ന ഒരു ഡബ്ള്‍ ഡക്കര്‍. ടാക്‌സികളെയൊന്നും കാണാനേയില്ല, തിരക്കേറിയ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിന്റെ മാളില്‍ പോലും വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. മഴ പെയ്തതാണ് പ്രശ്‌നം. ലണ്ടന്‍കാര്‍ …
ലണ്ടന്‍ : പി ജെ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ യുകെ മലയാളകള്‍ക്കായി നാല് സിനിമകള്‍ കൂടി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. ഡയമണ്ട് നെക്ലേസ്, സ്പിരിറ്റ്, ഉത്സാദ് ഹോട്ടല്‍, തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളാണ് യുകെയുടെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സമയവും സ്ഥലവും ഡയണ്ട് നെക്ലേസ് VUE CINEMAS NORTHAMPTON Sol Central, Doddridge Street, Northampton, …
ലണ്ടന്‍ : ഭാര്യയുടെ മൃതദേഹം രണ്ട് മാസത്തോളം സംസ്‌കരിക്കാതെ വീട്ടില്‍ തന്നെ സൂക്ഷിച്ച ബ്രട്ടീഷുകാരനായ കോടീശ്വരന് ജയില്‍ശിക്ഷ. ബ്രട്ടീഷുകാരനായ കോടീശ്വരന്‍ ഹാന്‍സ് ക്രിസ്റ്റിന്‍ റൗസിങ്ങ് ആണ് തന്റെ അമേരിക്കക്കാരിയായ ഭാര്യ ഈവയുടെ മൃതദേഹം രണ്ട് മാസത്തോളമായി വീട്ടില്‍ തന്നെ സൂക്ഷിച്ചത്. ഭാര്യയെ വിട്ട് പിരിയാനുളള വിഷമം കാരണമാണ് താന്‍ മൃതദേഹം സംസ്‌കരിക്കാഞ്ഞതെന്ന് ഹാന്‍സ് ഇസ്ലേവര്‍ത്ത് കോടതിയില്‍ …
മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ സ്വപ്നവീടായ അമരാവതിയും കുടുംബവീടും ജപ്തി ചെയ്യാനൊരുങ്ങുന്നു. 2 വീടുകളിലുമായി ഒരു കോടിയോടടുത്ത് കടബാധ്യതയാണ് ഈ കുടുംബത്തിനുള്ളത്. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് നടപടികള്‍ ആരംഭിച്ചു. കസ്തൂരിമാന്റെ തമിഴ് റീമേക്കാണ് ലോഹിയെ കടക്കെണിയിലാക്കിയത്. അദ്ദേഹത്തിന്റെ മരണശേഷം സിനിമ മേഖലയില്‍ നിന്നും ധാരാളം സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പാഴ് വാക്കായി. ചെന്നൈ പ്രസാദ് അക്കാദമിയില്‍ …
ലണ്ടന്‍ : സാംസംഗിന്റെ ആഭ്യന്തര രേഖകള്‍ പരിശോധിച്ചാല്‍ മനപൂര്‍വ്വം ആപ്പിള്‍ ഐഫോണ്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചതായി മനസ്സിലാകുമെന്ന് ആപ്പിള്‍ കമ്പനിയുടെ അഭിഭാഷകന്‍ കഴിഞ്ഞദിവസം കോടതിയില്‍ ബോധിപ്പിച്ചു. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ പ്രതീക്ഷിച്ചത്ര ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിലാണ് സാംസംഗ് മനപൂര്‍വ്വം ആപ്പിളിനെ കോപ്പിയടിക്കാന്‍ ശ്രമിച്ചതെന്നും ആപ്പിളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആപ്പിളും സാംസംഗ് ഇലക്ട്രോണിക് …
ന്യൂയോര്‍ക്ക് : ഹൃദ്രോഗം കണ്ടെത്താനായി സഹായിക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോകാര്‍ഡിയോ ഗ്രാം വലിയ സഹായമൊന്നും ചെയ്യുന്നില്ലെന്ന് വദഗ്ദ്ധരുടെ കണ്ടെത്തല്‍. യുഎസ് ഗവണ്‍മെന്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധ സമിതിയാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. പുകവലി, മദ്യപാനം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ അസുഖങ്ങളുണ്ടെങ്കിലും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളില്‍ രോഗത്തിന്റെ സാധ്യതകള്‍ കണ്ടെത്താന്‍ ഇസിജി സഹായിക്കുന്നില്ലെന്നാണ് യുഎസ് പ്രിവന്റീവ് …
ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്‌സില്‍ രാജ്യത്തിനൊരു സ്വര്‍ണ്ണമെഡല്‍ എന്ന നേട്ടം ഇന്ന് കൈവരിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരങ്ങള്‍ ഇന്നു മത്സരത്തിനിറങ്ങുന്നു. സൈക്ലിംഗ്, റോവിങ്ങ്, നീന്തല്‍ എന്നീ ഇനങ്ങളിലാണ് സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയുമായി രാജ്യത്തിന്റെ കായിക താരങ്ങള്‍ മത്സരിക്കാനിറങ്ങുന്നത്. പുരുഷ വിഭാഗം റോഡ് സൈക്ലിംഗില്‍ നാലാമത്തെ ഒളിമ്പിക് സ്വര്‍ണ്ണം ലക്ഷ്യമിട്ടാണ് ബ്രാഡ്‌ലി വിഗ്ഗിന്‍സ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. വനിതാവിഭാഗം റോവിങ്ങ് …