മകള്‍ കുഞ്ഞാറ്റയുടെ സംരക്ഷണച്ചുമതല നടന്‍ മനോജ് കെ.ജയനു തന്നെയായിരിക്കുമെന്ന് എറണാകുളം കുടുംബ കോടതി വിധിച്ചു. മാസത്തിലൊരു ഞായറാഴ്ച കുഞ്ഞാറ്റയ്ക്ക് അമ്മയും നടിയുമായ ഉര്‍വശിക്കൊപ്പം പോകാമെന്നും കുടംബകോടതി ജഡ്ജി എന്‍. ലീലാമണി ഉത്തരവില്‍ വ്യക്തമാക്കി. മകളെ തനിക്കൊപ്പം വിടണമെന്ന ഉര്‍വശിയുടെ ഹര്‍ജിയും മകളെ ഉര്‍വശിക്ക് കൈമാറിയ ഉത്തരവ് റദ്ദാക്കണമെന്ന മനോജ് കെ. ജയന്റെ പരാതിയും പരിഗണിച്ചാണ് കുടുംബകോടതിയുടെ …
സ്ത്രീകള്‍ ദിവസേന രണ്ട് ആപ്പിള്‍ വീതം കഴിക്കുന്നത് ഹൃദ്രോഗത്തിനുളള സാധ്യതകള്‍ കുറയ്ക്കുമെന്ന പഠനം. ആ്പ്പിള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഇതിന് കാരണം. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകള്‍ ദിവസേന ആപ്പിള്‍ കഴിക്കുന്നത് അവരുടെ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുമെന്നും അതുവഴി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുളള സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നുവെന്നുമാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ആറ് മാസം ദിവസേന …
അന്ന് രാവിലെ ഒരു ദുരന്ത വാര്‍ത്ത കേട്ടാണ് ചെന്നൈ നഗരം ഉണര്‍ന്നു എണീറ്റത് .നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന ഹൃദ്രോഗ ഡോക്ടര്‍ ജെയിംസ് മട്ടത്തിലിനെ അത്യാസന്ന നിലയില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിചിരിക്കുന്നു !ഡോക്ടര്‍ ജെയിംസ് മട്ടത്തില്‍,പാവങ്ങളുടെ കണ്ണിലുണ്ണി അനേകം ഹൃദ്രോഗ ബാധിതര്‍ക്ക് സൌജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുത്ത പുണ്യാത്മാവ്!.ഐ സി യു വില്‍ നിരവധി ഉപകരണങ്ങള്‍ ക്ക് നടുവില്‍ …
പുതിയൊരു ക്രഡിറ്റ് കാര്‍ഡ് പദ്ധതിയാണിത്. ആയിരം പൗണ്ടിന് വെറും 62 പെന്നി മാസപ്പലിശ. കൊളളാമല്ലോ എന്നോര്‍ത്ത് ചെന്ന് ചാടാന്‍ വരട്ടെ. പദ്ധതിയെ കുറിച്ച് വിശദമായി അന്വേഷിച്ചിട്ട് പോരെ ചെന്ന് തലവെച്ച് കൊടുക്കുന്നത്. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴാണ് വെറും 1.45 ശതമാനം മാസം ചാര്‍ജ് ഈടാക്കി പൂജ്യം ശതമാനം പലിശ നിരക്കില്‍ പണം …
മൂവാറ്റുപുഴ: ഇംഗ്‌ളണ്ടില്‍ എം.ബി.ബി.എസ് പഠനത്തിന്റെയും ബിസിനസ് പാര്‍ട്‌ണര്‍ഷിപ്പിന്റെയും പേരില്‍ മലയാളികളില്‍നിന്നു കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ വിദേശ മലയാളി കോട്ടയം തടത്തില്‍ ജോബി ജോര്‍ജിന്റെ നാട്ടിലുള്ള പിതാവും മാതാവും കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടി. കേസില്‍ ഇവര്‍ മൂന്നും നാലും പ്രതികളാണ്. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നാണ് മുന്‍കൂര്‍ ജാമ്യമെടുത്തത്. അന്വേഷണ ഉദ്യോഗസ്‌ഥന്റെ …
മതിയായ രേഖകള്‍ കൈവശമില്ലാതെ വിദേശ രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ സാധാരണ സുരക്ഷാഉദ്യോഗസ്ഥരുടെ വലയില്‍ കുടുങ്ങാറാണ് പതിവ്. കര്‍ശന പരിശോധന ഉണ്ടാവുമെന്ന് അറിയാവുന്നതിനാല്‍ തന്നെ കൃത്രിമ രേഖയുമായി എത്തുന്നവരുടെ നെഞ്ചിടിപ്പ് ഉയരും.എന്നാല്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് ലിയാം ലിയാം എന്ന പതിനൊന്നുകാരന്‍ മാഞ്ചസ്റ്ററില്‍ നിന്ന് റോമിലേയ്ക്ക് യാത്ര ചെയ്തത്. കുട്ടിയുടെ കൈവശം പാസ്‌പോര്‍ട്ടോ ടിക്കറ്റോ ബോര്‍ഡിങ് പാസോ ഉണ്ടായിരുന്നില്ല. …
ഇന്ത്യന്‍ പ്രവാസികളെ സഹായിക്കുക എന്ന ഉദ്ദശത്തോടെ ഇന്ത്യ സര്‍ക്കാര്‍ ആരംഭിക്കുന്ന പെന്‍ഷന്‍ ഏന്റ് ലൈഫ് ഇന്‍ഷൂറന്‍സ് ഫണ്ടിന് (പിഎല്‍ഐഎഫ്) ദുബയില്‍ വൈകാതെ ഒരു കേന്ദ്രം തുടങ്ങും.വിദഗ്‌ധ, അവിദഗ്‌ധ തൊഴിലാളികള്‍ക്കും ഈ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഗുണം ലഭിക്കും. മുന്നൂ തരത്തില്‍ ഈ പദ്ധതി പ്രവാസികള്‍ക്ക് ഗുണം ചെയ്യും. പ്രായമായി വിശ്രമജീവിതം നയിക്കുന്ന കാലത്തേക്ക് പണം സൂക്ഷിച്ച് …
ലണ്ടന്‍ : യുകെയിലെ ഗര്‍ഭിണികളായ സ്ത്രീകളില്‍ പകുതിയും തങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനാവശ്യമായ വൈറ്റമിനുകള്‍ കഴിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതായി സര്‍വ്വേ. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ ഫോളിക് ആസിഡും വിറ്റാമിന്‍ ഡിയും കഴിക്കുന്ന ഗര്‍ഭിണികളുടെ എണ്ണം നാല്പത്തിയെട്ട് ശതമാനത്തില്‍ താഴെയാണന്നാണ് സര്‍വ്വേ ഫലം. ഗര്‍ഭിണികളാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ മുതല്‍ പന്ത്രണ്ട് ആഴ്ച ഗര്‍ഭമുളള സ്ത്രീകള്‍ വരെ ദിവസം …
അഭയ കേസുമായി ബന്ധപ്പെടുത്തി കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ സിബിഐ നടത്തിയ നീക്കത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കോട്ടയം അതിരൂപത വ്യക്തമാക്കി. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. സിസ്റ്റര്‍ ലൌസി എന്നൊരു കന്യാസ്ത്രീ ബിസിഎം കോളജിലോ പയസ് ടെന്‍ത് ഹോസ്റ്റലിലോ ഒരുകാലത്തും ഉണ്ടായിരുന്നിട്ടില്ല. ഇല്ലാത്ത ഒരു …
സിസ്റ്റര്‍ അഭയ കേസ് ഒതുക്കാന്‍ കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി മന്ത്രി കെഎം മാണിയുമായുള്ള ബന്ധവും ഉപയോഗിച്ചെന്ന് ബി.സി.എം കോളജിലെ മുന്‍ പ്രഫസര്‍ ത്രേസ്യാമ്മ. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരിക്ക് കൂടുതല്‍ സ്ത്രീകളുമായി ‘അടുത്ത ബന്ധം’ ഉണ്ടായിരുന്നെന്നും അവര്‍ ആരോപിച്ചു. കുന്നശേരിക്ക് രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. മന്ത്രി കെ.എം. മാണിയുമായാണ് അദ്ദേഹത്തിന് കൂടുതല്‍ …