ലണ്ടന്‍ : ഉപ്പിന്റെ ഉപയോഗം കുറച്ചാല്‍ വയറ്റിലുണ്ടാകുന്ന ക്യാന്‍സര്‍ രോഗങ്ങളില്‍ പതിനാല് ശതമാനവും ഒഴിവാക്കാന്‍ സാധിക്കുമെന്ന റിപ്പോര്‍ട്ട്. യുകെയില്‍ കണ്ടുവരുന്ന ഉദര അര്‍ബുദ രോഗങ്ങളില്‍ ഏഴില്‍ ഒന്നും അമിതമായി ഉപ്പ് ഉപയോഗിക്കുന്നതുകൊണ്ടാണന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ബ്രിട്ടനിലെ ഒരു മനുഷ്യന്‍ ദിവസവും 8.6 ഗ്രാം ഉപ്പ് കഴിക്കുന്നുണ്ടെന്നാണ് കണക്ക്. സംസ്‌കരിച്ച ഭക്ഷണത്തില്‍ ഇതിന്റെ അളവ് വളരെ കൂടുതലായിരിക്കും. …
ജീവകാരുണ്യ പ്രവര്‍ത്തനം എന്ന ഏക ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ എട്ടാമത് ധനസഹായം തൃശൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തില്‍ താമസിക്കുന്ന ഷൈജു ജോര്‍ജ് എന്ന ചെറുപ്പക്കാരന് കൈമാറി.
അന്‍പത് വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും ദൈര്‍ഘ്യമേറിയ സാമ്പത്തിക മാന്ദ്യമാണ് ബ്രിട്ടനിപ്പോള്‍ നേരിടുന്ന ഇരട്ട മാന്ദ്യമെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള മൂന്നാം പാദത്തില്‍ രാജ്യത്തിന്‍െ സാമ്പത്തിക സ്ഥിതി അളക്കാനുപയോഗിക്കുന്ന മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി 0.2 ശതമാനം കുറഞ്ഞതായാണ് കണ്ക്കുകള്‍ വ്യക്തമാക്കുന്നത്. 1955 …
മഴ നിങ്ങളുടെ കുഞ്ഞുങ്ങളുടെ അവധിക്കാല ആഘോഷങ്ങളില്‍ കരിനിഴല്‍ വീഴ്്ത്തുന്നുവെന്ന പേടി നിങ്ങള്‍ക്കുണ്ടോ? മഴ കാരണം കുട്ടികള്‍ യാതൊരു ആക്ടിവിറ്റികളും ഇല്ലാതെ പൊണ്ണത്തടിയന്‍മാരായി മാറുമെന്ന് പേടിയുളള മാതാപിതാക്കളാണോ നിങ്ങള്‍. എങ്കിലിതാ അതിന് പരിഹാരമുണ്ട്. മഴയെ പേടിക്കാതെ കുട്ടികള്‍ക്ക് ആരോഗ്യകരമായ കളികളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്ന ഒരു വെബ്ബ് സൈറ്റാണിത്. ആരോഗ്യപ്രദവും ഊര്‍ജ്ജദായകവുമായ നിരവധി കളികളാണ് കുട്ടികള്‍ക്കായി തയ്യാറാക്കിയ ഗെയിംസ്4 …
ജോബി ആന്റണി വിയന്ന: ഓസ്ട്രിയയിലെ നോയീസീഡല്‍ തടാകത്തില്‍ നടക്കുന്ന 420 വേള്‍ഡ് ബോട്ട് റേസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യയില്‍ നി്ന്നും മലയാളി ഉള്‍പ്പെടെ രണ്ടുപേരുടെ ടീം പങ്കെടുക്കും. ചെന്നൈയില്‍ നിന്നുള്ള അങ്കിത്ത് ജോര്‍ജ് വിവിഷും പഞ്ചാബില്‍ നിന്നുള്ള ശിവ് രേഖിയുമാണ് യൂറോപ്പിലെ പേരുകേട്ട സെയിംലിംഗ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ഇരുവരുടേയും ആദ്യത്തെ രാജ്യാന്തരമത്സരമാണിത്. ഈ മാസം 25 …
ലണ്ടന്‍ : പാവപ്പെട്ട കുട്ടികളെ പഠനത്തില്‍ മികച്ചവരാക്കുന്നതിനായി ഇംഗ്ലണ്ടിലാകമാനം 2000ത്തിലധികം പുതിയ സമ്മര്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗ് അറിയിച്ചു. രണ്ടായിരത്തിധികം സ്‌കൂളുകളിലായി 65,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവര്‍ ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണ്. വീട്ടിലെ സാഹചര്യം മോശമായതിനാല്‍ പഠനത്തില്‍ പിന്നാക്കം പോയ കുട്ടികളെ ബ്രയിന്‍ ട്രയിനിംഗ് നല്‍കി മറ്റ് കുട്ടികള്‍ക്കൊപ്പം എത്തിക്കുക …
സൗദി അറേബ്യയില്‍ റമാദാന്‍ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് കനത്ത ശിക്ഷാ നടപടികള്‍. ഈ നിയമം രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്. റമദാന്‍ വ്രതമെടുക്കേണ്ട സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്‌താലാണ് കടുത്ത ശിക്ഷ നേരിടേണ്ടി വരിക. റമദാന്‍ വ്രതകാലം തുടങ്ങിയതിന്റെ ഭാഗമായാണ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്. സൗദിയില്‍ മറ്റു …
ലണ്ടന്‍ : പൊണ്ണത്തടിയന്‍മാരായ കുട്ടികളില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ഹൃദ്രോഗം വരാനുളള സാധ്യത ഏറെയാണന്ന് പഠനം. ഹൃദ്രോഗം ഉണ്ടാകാനുളള ഘടകങ്ങളില്‍ ചുരുങ്ങിയത് ഒരെണ്ണമെങ്കിലും ഇവരില്‍ കാണാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. രണ്ട് വയസ്സു മുതല്‍ പതിനെട്ട് വയസ്സുവരെ പ്രായമുളള മുന്നൂറ് കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരില്‍ ഭൂരിഭാഗത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമോ, കൊളസ്‌ട്രോളോ, പ്രമേഹമോ ഉളളവരാണ്. …
ഒളിമ്പിക്‌സിന്റെ തലേദിവസം സമരത്തിലേര്‍പ്പെടുന്ന ബോര്‍ഡര്‍ സ്റ്റാഫുമാരെ പിരിച്ചുവിടുന്നത് അടക്കമുളള നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഗവണ്‍മെന്റിനെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുളള വില പേശല്‍ അനുവദിക്കില്ലെന്നും സമരത്തിലേര്‍പ്പെടുന്നവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും കള്‍ച്ചറല്‍ സെക്രട്ടറി ജെറമി ഹണ്ട് അറിയിച്ചു. ശമ്പള വര്‍ദ്ധന, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് ബോര്‍ഡര്‍ സ്റ്റാഫ് അംഗങ്ങളും ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും …
എലിയും പൂച്ചയും കളി തുടങ്ങിവച്ചത് വിഎസ് തന്നെയായിരുന്നു. എന്നാല്‍ ആരാണ് എലി ആരാണ് പൂച്ച എന്നതിലായിരുന്നു കഴുതകളായ പൊതുജനത്തിന് സംശയം. ഇപ്പോള്‍ നടപടി, ഇപ്പോള്‍ നടപടി എന്നു പറഞ്ഞ് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ വിഎസിനെ പേടിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ പിന്നെ നടപടി വരട്ടെ അപ്പോള്‍ കാണാം എന്നായി വിഎസ്. കാത്ത് കാത്തിരുന്ന് നടപടി …