മരിക്കുംമുന്‍പ് ഒരുതവണയെങ്കിലും അറിയുക മസാല ദോശയുടെ സ്വാദ്. ഇല്ലെങ്കില്‍ നിങ്ങളുടെ ജീവിതം വ്യര്‍ത്ഥം. ലോകമെങ്ങും ഏറെ വായനക്കാരുള്ള വെബ് പോര്‍ട്ടല്‍ ദ ഹഫിങ്ടണ്‍ പോസ്റ്റിലാണു ദക്ഷിണേന്ത്യയുടെ സ്വന്തം മസാല ദോശയെ ഒരിക്കലെങ്കിലും രുചിച്ചിരിക്കേണ്ട വിഭവമായി വാഴ്ത്തുന്നത്. വയറ്റര്‍ എന്ന ട്രാവല്‍ ബ്ലോഗാണ് ഹഫിങ്ടണ്‍ പോസ്റ്റിന് വേണ്ടി രുചിപ്പട്ടിക തയാറാക്കിയിരിക്കുന്നത്. മസാല ദോശയും ജീരകം ചേര്‍ത്തുള്ള ചട്ണിയും …
76 വര്‍ഷം നീണ്ട ബ്രിട്ടീഷുകാരുടെ സ്വപ്നം പൂവണിഞ്ഞില്ല.സ്വന്തം തട്ടകത്തില്‍ കിരീടമോഹമെന്ന മുറെയുടെ മോഹങ്ങള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ റോജര്‍ ഫെഡറര്‍ തടയിട്ടു.ഏഴാം തവണത്തെ കിരീടവുമായി വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ റോജര്‍ ഫെഡറര്‍ വീരഗാഥ രചിച്ചു. 4-6, 7-5, 6-3, 6-4 എന്ന സ്കോറിനാണ് മൂന്നാം സീഡുകാരന്‍ റോജര്‍ കിരീടം സ്വന്തമാക്കിയത്. 2003 മുതല്‍ 2007 വരെ തുടര്‍ച്ചയായ അഞ്ച് …
: ക്രിസ്തുവിന്റെ രൂപത്തിലല്ല കാര്യം അദ്ദേഹത്തിന്റെ ആശയങ്ങളെ എങ്ങനെ സ്വീകരിക്കുന്നു എന്നതിലാണന്ന് യോര്‍ക് ബിഷപ്പ് ഡോ. ജോണ്‍ സെന്റാമു. ഐടിവി1 ന്റെ പുതിയ ടാലന്റ് ഷോ ആയ സൂപ്പര്‍സ്റ്റാറില്‍ വിവിധ വംശജര്‍ ആന്‍ഡ്രു ലോയ്ഡ് വെബ്ബറിന്റെ ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ വിവിധ രീതിയില്‍ അവതരിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആന്‍ഡ്രു ലോയ്ഡിന്റെ പ്രശസ്തമായ റോക്ക് ഓപ്പറയായ ജീസസ് …
മകളെ ഏറ്റുവാങ്ങാന്‍ എറണാകുളം കുടുംബകോടതിയില്‍ എത്തിയപ്പോള്‍ താന്‍ അസ്വസ്ഥയായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലന്നും നടി ഉര്‍വശി. പെറ്റമ്മയ്ക്ക് പകരം പെറ്റമ്മ മാത്രമേയുള്ളു. കുട്ടിയെവച്ച് പബ്ലിസിറ്റിക്ക് ആരും മുതിരരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. ഞാന്‍ തികച്ചും ബോധവതിയായ അമ്മയാണ്. പെണ്‍കുട്ടികള്‍ക്ക് പെറ്റമ്മയ്ക്ക് പകരം പെറ്റമ്മ മാത്രമേയുള്ളു. കുഞ്ഞിന്റെ ഭാവിയെക്കുറിച്ചോര്‍ക്കണം. ഉര്‍വശി പറഞ്ഞു. മലയാളത്തിലെ ഒരുപ്രമുഖ പത്രത്തിന് നല്‍കിയ് അഭിമുഖത്തിലാണ് …
ലണ്ടന്‍ : അല്‍ക്വയ്ദ ഭീകരനെ ഒളിമ്പിക്‌സ് പാര്‍ക്കിന് സമീപത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മനുഷ്യബോംബാണന്ന് സംശയിക്കുന്നതായി എംഐ 5 പോലീസ് അറിയിച്ചു. ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്ന് അഞ്ചു പ്രാവശ്യം ഇയാള്‍ ഒളിമ്പിക്‌സ് പാര്‍ക്കിലെത്തിയതായി പോലീസ് കണ്ടെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്ന് അല്‍ ക്വയ്ദയുടെ പരിശീലനം നേടിയെന്നു കരുതുന്ന ഈ 24 കാരന്‍ ഇപ്പോള്‍ …
പാരിപ്പള്ളിയില്‍ പൊലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണിയുടെ ചെന്നൈ മാധാവരത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് അരക്കോടിയിലധികം രൂപ വിലവരുന്ന കമ്പ്യൂട്ടര്‍ സാമഗ്രികളുടെയും ഗൃഹോപകരണങ്ങളുടെയും വന്‍ ശേഖരം. ഷേവിങ് ബ്ലെയിഡ് മുതല്‍ രണ്ട് ലക്ഷം വിലവരുന്ന എക്സ്റേ മെഷീന്‍ വരെ ഇതില്‍പെടും. ചെന്നൈയില്‍ നിന്ന് ലോറിയില്‍ വൈകുന്നേരം 5.30 ഓടെയാണ് സാധനങ്ങള്‍ കൊല്ലത്തെത്തിച്ചത്. കണ്ടെടുത്ത നിലവിളക്കിനൊന്നിന് …
വിംബിള്‍ഡന്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പെയ്‌സ്-എലേന വെസ്‌നിന സഖ്യം ഫൈനലില്‍. ബോബ് ബ്രയാന്‍-ലിസല്‍ ഹ്യൂബര്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5 3-6 6-3. ഫൈനലില്‍ ഇരുവരും മൈക്ക് ബ്രയാന്‍-ലിസ റെയ്മണ്ട് സഖ്യത്തെ നേരിടും
ഒ.ഐ.സി.സിയുടെ പുതിയ കമ്മിറ്റി സജീവം: ആദ്യനേതൃയോഗം സറി സറെ റീജിയനില്‍
പെന്‍ഷന്‍ കാലം പലരേയും സംബന്ധിച്ച് ഒരു ദുരിത കാലം കൂടിയാണ്. സാമ്പത്തിക പ്രയാസത്തോടൊപ്പം ജീവിതത്തിന്റെ നല്ലൊരു പങ്ക് ചെലവഴിച്ച കമ്പനിയില്‍ നിന്ന പിരിഞ്ഞു പോകേണ്ടി വരുക. സാമൂഹിക ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ടത് മാതിരിയാണ് പലര്‍ക്കും പെന്‍ഷന്‍ ജീവിതം അനുഭവപ്പെടുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഒരാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാലം പെന്‍ഷന്‍ ജീവിതമാണന്ന് പറയാന്‍ ഇതാ …
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യം വരെ തമിഴകം അടക്കിവാണിരുന്ന പാണ്ഡ്യ രാജാക്കന്മാര്‍ക്കും സ്വിസ് ബാങ്ക് നിക്ഷേപമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. പാണ്ഡ്യ രാജാവിന്റെ സ്വിസ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള ദുരൂഹതകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ മദ്രാസ് ഹൈക്കോടതി കേന്ദ്ര ധനമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി. പാണ്ഡ്യ രാജാവ് വരഗുണ പാണ്ഡ്യ ചിന്ന തമ്പിയാരുടെ അനന്തരാവകാശിയെന്ന അവകാശവാദവുമായി രംഗത്തെത്തിയ ആര്‍.പദ്മിനി റാണി സമര്‍പ്പിച്ച ഹര്‍ജിയില്‍ …